IndiaNEWS

താജ്മഹൽ ശിവക്ഷേത്രമാണെന്ന് ജഗദ്ഗുരു പരമഹംസ് ആചാര്യൻ

താജ്മഹൽ ശിവക്ഷേത്രമാണെന്ന വാദവുമായി വീണ്ടും ഉത്തർപ്രദേശിലെ സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യൻ. ശിവ പ്രാർഥനയ്ക്കായി ഈ മാസം അഞ്ചിനു താജ്മഹലിലെ പടിഞ്ഞാറൻ ഗേറ്റിൽ എത്താൻ അനുയായികളോട് അദ്ദേഹം ആവശ്യപ്പെടുന്ന വീഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

താജ്മഹൽ സ്മാരകം ശിവക്ഷേത്രമായ തേജോമഹാലയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. കഴിഞ്ഞ ചൊവ്വാഴ്ച താജ്മഹൽ സന്ദർശിച്ചപ്പോൾ കാവി ധരിച്ചതിനാൽ പരിസരത്തു പ്രവേശിക്കാൻ അധികൃതർ തന്നെ അനുവദിച്ചില്ലെന്നു പരമഹംസ് ആചാര്യ പറഞ്ഞു. ഇതിനു പിന്നാലെയാണ് സംഘടിക്കണമെന്ന ആവശ്യവുമായി അദ്ദേഹം എത്തിയത്.

Back to top button
error: