NEWS

വീണ്ടും ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു;ഉടമ സാഹസികമായി ചാടി രക്ഷപ്പെട്ടു

ചെന്നൈ:  വീണ്ടും ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ വ്യവസായ കേന്ദ്രമായ ഹൊസൂരില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.ഉടമ സാഹസികമായി ചാടി രക്ഷപ്പെട്ടതിനാൽ മറ്റ് ദുരന്തങ്ങളൊന്നും ഉണ്ടായില്ല.
 

ഹൊസൂര്‍ സ്വദേശി സതീഷ് കുമാറാണ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ചാടി രക്ഷപ്പെട്ടത്. എന്നാല്‍ വാഹനം പൂർണമായും കത്തി നശിച്ചു.കഴിഞ്ഞ വര്‍ഷമാണ് സതീഷ് ഇലക്‌ട്രിക് ഇരുചക്ര വാഹനം വാങ്ങിയത്.
 ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് പെട്ടെന്ന് തീപിടിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെത്തുടർന്ന്  വെല്ലൂര്‍ ജില്ലയില്‍ കഴിഞ്ഞ മാസം അച്ഛനും മകളും  മരിച്ചിരുന്നു. ഈ മാസം ആദ്യം തെലങ്കാനയിലെ വീട്ടില്‍ ചാര്‍ജിംഗിനായി സൂക്ഷിച്ചിരുന്ന ഇലക്‌ട്രിക് സ്കൂട്ടറിന്റെ വേര്‍പെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചിരുന്നു.

Back to top button
error: