NEWS

ഹാഷിഷ് ഓയിലുമായി യുവതി ഉൾപ്പെടെ കൊച്ചിയിൽ മൂന്നു പേർ അറസ്റ്റിൽ

കൊച്ചി: വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയിൽ. പാലക്കാട് കറുവാട്ടൂർ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്പറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ് (32) എന്നിവരാണ് ചിറ്റൂർ സ്കൂൾപ്പടി ജങ്ഷനിൽ പോലീസിന്റെ പിടിയിലായത്.
ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നായരമ്പലം സ്വദേശിയായ രാഹുൽ (27) 30 മില്ലി ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായി, ഇയാളെ ഞാറയ്ക്കൽ പോലീസിന് കൈമാറി.കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നതിൽ അന്വേഷണം നടക്കുന്നുണ്ട്.
എറണാകുളം നോർത്ത് പോലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്നായിരുന്നു പരിശോധന. അജീഷിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് 62.80 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: