India
കൂട്ടമാനഭംഗത്തിന് ഇരയാക്കി വീഡിയോ പ്രചരിപ്പിച്ചു, പ്രതികള്‍ ഒളിവില്‍
മുപ്പതുകാരിയെ അഞ്ച് പേർ ചേർന്നു കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നു പരാതി. മാനഭംഗത്തിന്‍റെ ദൃശ്യങ്ങൾ ഇവർ മൊബൈൽ ഫോണിൽ പകർത്തുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതായി പോലീസ് ഞായറാഴ്ച അറിയിച്ചു.
ഏപ്രിൽ 22ന് അഞ്ച് പുരുഷന്മാർ ചേർന്നു തന്നെ വീടിനു സമീപത്തുള്ള ഒരു കുടിലിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നു യുവതി പരാതിയിൽ പറയുന്നു. യുപിയിലെ ഷാജഹാൻപുരിലാണ് സംഭവം.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച കൂട്ടബലാത്സംഗത്തിന്‍റെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് ദൃശ്യങ്ങൾ പുറത്തായത്. പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എഎസ്പി പറഞ്ഞു.