Month: May 2022
-
Kerala
ഷവർമ്മ എങ്ങനെ മരണകാരണ മാകുന്നു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. താഴെ പറയുന്നവയാണ് കാരണങ്ങൾ. 1. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ കുറച്ചു നേരം വേവാത്തത് കൊണ്ട് തന്നെ അതിൽ പിന്നീട് വെന്ത ശേഷം അരിയുന്ന മാംസത്തിലേക്കും വൈറസ് കടന്നു കൂടും. 2. ആള് കൂടിയാൽ പെട്ടെന്ന് അരിഞ്ഞു വീഴ്ത്തി പൊതിഞ്ഞു കൊടുക്കും. മാംസം ഒരു ഇൻസുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരല് കൊണ്ട് ഒരു വിളക്കിൽ പിടിച്ച് വേവിക്കാൻ…
Read More » -
NEWS
ഒരു ലോക്കോ പൈലറ്റിന്റെ യോഗ്യതയും ചുമതലയും
കേന്ദ്ര ഗവ: ജീവനക്കാരൻ, ഉയർന്ന ശമ്പളം വാങ്ങുന്നവൻ, ഹ! എന്തൊരു സുഖം ജോലി എന്നിങ്ങനെ ജനങ്ങൾ നോക്കിക്കാണുകയും എന്നാൽ എന്താണ് ജോലി എന്നറിയാതെ ജോലിക്ക് ചേരുകയും പെട്ടു പോയി എന്ന് പരിതപിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ലോക്കോ പൈലറ്റുമാർ. പൊതു മേഖലക്കെതിരായും ഗവ: ജീവനക്കാർക്കെതിരായും നിരന്തരം അരോപണങ്ങൾ നടക്കുന്ന കാലത്ത് സ്വകാര്യവത്കരണം ഉത്ഘോഷിക്കപ്പെടുമ്പോൾ , സ്വകാര്യ മേഖലെയെക്കാൾ കൊടിയ ചൂഷണത്തിന് വിധേയരാകുന്ന ഒരു വിഭാഗം എന്ന നിലയിൽ ലോക്കോ പൈലറ്റു മാരുടെ തൊഴിലിനേയും, തൊഴിൽ സാഹചര്യത്തേയും തുറന്നു കാണിക്കേണ്ടത് അത്യാവശ്യമായി തീർന്നിരിക്കുന്നു. *_വിദ്യാഭ്യാസ യോഗ്യത_* ITI ആണ് RLY അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത് എങ്കിലും, 2010 വരെ ബഹുഭൂരിപക്ഷവും Diploma ക്കാരാണ് ഈ ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.2010 ഓടു കൂടി അത് ബിടെക്കാരും, നിലവിൽ എംടെക്ക് കാരും ആണ് ഈ ജോലി എടുക്കുന്നത്. ITI ക്കാർക്ക് നല്കേണ്ടുന്ന ശമ്പളത്തിൽ ഉയർന്ന യോഗ്യതയുള്ളവരുടെ അറിവും, കഴിവും, അദ്ധ്വാന ക്ഷമതയും, IQ ഉം, ഉപയോഗിക്കുക എന്ന…
Read More » -
Kerala
ഇനിയുള്ള മാസങ്ങൾ കേരളത്തിൽ മഴനാളുകൾ, വേനൽ മഴക്കു പിന്നാലെ കാലവർഷവും ഉടൻ
തിരുവനന്തപുരം: മെയ് 4 മുതല്‍ രണ്ട് ദിവസങ്ങൾ മധ്യ- കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നുള്ള മേഖലകളിലും തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേയെത്തുമെന്നാണ് സൂചന സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും ഇടുക്കി, മലപ്പുറം ജില്ലകളില്‍ മെയ് 4ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നുമാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. 40 കിലോമീറ്റര്‍ വരെ വേഗതയില്‍…
Read More » -
NEWS
വീടുപണിയിൽ കീശ ചോരാതിരിക്കാൻ ഇത് ശ്രദ്ധിക്കുക
നിങ്ങൾ വീട് വയ്ക്കാൻ തുടങ്ങുകയാണ് എങ്കിൽ ഇതൊന്നു വായിച്ചോളൂ ഉപകാരപ്പെടും തീർച്ച ഒരു വീട് നമ്മൾ ആദ്യം സ്വപ്നം കാണും, പിന്നെ ഭാവനയിൽ കാണും, പിന്നെ ഊണിലും ഉറക്കത്തിലും അത് എങ്ങനെ പ്രവർത്തികമാക്കും എന്ന ചിന്തകൾ, അവസാനം ജീവിതത്തിലെ കഷ്ടപ്പാട് നിറഞ്ഞ സാഹചര്യങ്ങൾ തള്ളി നീക്കി ഒരു വീടെന്ന സ്വപ്നം സാക്ഷത്കരിക്കപ്പെടുന്നു.അതിനിടയിൽ സാമ്പത്തികമായും പ്രാവർത്തികമായും നമുക്കൊപ്പം നിന്നവരെയും നമ്മളിൽ നിന്നും താത്കാലികമായെങ്കിലും അകന്നു നിന്നവരെയും നമുക്ക് മനസിലാക്കാൻ സാധിക്കും.ഇനി കാര്യത്തിലേക്കു കടക്കാം എന്റെ വീടുപണി തുടങ്ങിയിട്ടേ ഉള്ളൂ നമ്മുടെ കീശ ചോരാതിരിക്കാനും മനസ്സിനിണങ്ങിയ വീട് വെക്കാനും എന്തെല്ലാം ചെയ്യാൻ നമുക്ക് പറ്റും 1) ആദ്യം വേണ്ടതും പ്രധാനപ്പെട്ടതും ആയ കാര്യം നിങ്ങളുടെ കയ്യിൽ ഒതുങ്ങുന്ന ഒരു ബഡ്ജറ്റ് നിശ്ചയിക്കുക എന്നുള്ളതാണ്.2)ഇനി “നല്ലൊരു ” എഞ്ചിനീയറെ (ഡിസൈനർ )സമീപിക്കുക. ഈ ബഡ്‌ജറ്റ്നകത്തു നിന്നു കൊണ്ട് നിങ്ങളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും ഭാവനകളും അറിയിച്ചുകൊണ്ട് ഒരു പ്ലാൻ തയ്യാറാക്കിക്കുക. 3) നിങ്ങളും ആ വീട്ടിൽ താമസിക്കാൻ…
Read More » -
NEWS
പാക്കിസ്ഥാന്റെ അഹന്തയ്ക്കു മേൽ ഇന്ത്യയുടെ ഓപ്പറേഷൻ വിജയ്
23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1999 മേയ് മൂന്നിനാണ് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കണ്ടതായി കാര്‍ഗില്‍ പര്‍വതപ്രദേശത്തുള്ള പ്രാദേശിക ഇടയന്മാര്‍ ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ ഇടയന്‍മാരില്‍ നിന്നും ലഭിച്ച വിവരങ്ങളെ കുറിച്ച് തിരക്കാന്‍ ഇന്ത്യ കുറച്ച് സൈനികരെ അതിര്‍ത്തിയിലേക്ക് അയച്ചു. എന്നാല്‍ ഇവരില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. ഇതോടെ സൈന്യം ജാഗ്രതയിലായി. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഏകപക്ഷീയമായി ആക്രമണം നടത്താനാണ് പാക് സൈന്യം തുനിഞ്ഞത്. 1999 മേയ് ഒന്‍പതിന് കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിമരുന്ന് ഡിപ്പോകള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ സൈന്യം കനത്ത ഷെല്ലാക്രമണം ആരംഭിച്ചു. പിന്നാലെ ദ്രാസ്, കക്സര്‍ സെക്ടറുകള്‍ ഉള്‍പ്പെടെ ജമ്മു കാശ്മീരിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പാകിസ്ഥാന്‍ സൈനികര്‍ നുഴഞ്ഞുകയറ്റം ആരംഭിച്ചു. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായ നുഴഞ്ഞ് കയറ്റ ശ്രമങ്ങള്‍ തകര്‍ക്കാന്‍ മേയ് പകുതിയോടെ ഇന്ത്യ ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ആക്രമണം ആരംഭിച്ചു. സാവധാനം പാകിസ്ഥാനെ തുരത്താനുള്ള…
Read More » -
NEWS
രാജസ്ഥാനിലെ ജോധ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം;ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു
രാജസ്ഥാനിലെ ജോധ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു.പ്രദേശത്ത് ഈദ് നമസ്‌കാരത്തിനും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരശുറാം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് കൊടിതോരണങ്ങള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ജോധ്പൂരിലെ ജലോറി ഗേറ്റ് പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് ഈദിനോട് അനുബന്ധിച്ച് സംഘര്‍ഷത്തിലേക്ക് വഴിമാറിയതെന്ന് പൊലീസ് പറയുന്നു. കല്ലേറില്‍ നാലുപൊലീസുകാര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ തുരത്തിയത്. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണെന്നും ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു.
Read More » -
NEWS
പല്ലുകളുടെ തേയ്മാനം;പൊട്ടിയതും ദ്രവിച്ചതുമായ പല്ലുകൾ ശരിയാക്കാം
ഘര്‍ഷണം (attrition), പോറല്‍ (abrasion), ദ്രവീകരണം (erosion) എന്നീ കാരണങ്ങള്‍മൂലം പല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാകുന്നു. പല്ലുകള്‍ നിരന്തരമായി കൂട്ടിമുട്ടിയുണ്ടാകുന്ന ഘര്‍ഷണം തേയ്മാനത്തിനു കാരണമാകുന്നു. പല്ലുകള്‍ തമ്മില്‍ മുട്ടുന്ന ഭാഗങ്ങള്‍ ഇത്തരത്തില്‍ തേഞ്ഞ് ഇനാമലും തുടര്‍ന്ന് ഡെന്റിനും തേയുന്നു. തേയ്മാനം പള്‍പ്പിലെത്തുന്നതോടെ വേദന ആരംഭിക്കുന്നു. ഇതിനു മുമ്പുതന്നെ അനുഭവപ്പെട്ടു തുടങ്ങുന്ന പുളിപ്പ് ക്രമേണ വര്‍ധിതമാവുകയും ചെയ്യുന്നു. ബ്രക്സിസം Bruxism) അഥവാ പല്ലുകടി എന്ന സ്വഭാവവൈകല്യമുള്ളവരുടെ പല്ലുകള്‍ ഇത്തരത്തിൽ പെട്ടന്നു തേഞ്ഞു പോകുകയും ചെയ്യുന്നു. ബാഹ്യവസ്തുക്കളുമായി ഉരസിയാണ് പല്ലിന് പോറലുണ്ടാകുന്നത്. കടുപ്പമേറിയ വസ്തുക്കള്‍കൊണ്ട് പല്ല് തേക്കുക, തേക്കുമ്പോള്‍ അളവില്‍ കവിഞ്ഞ ശക്തി പ്രയോഗിക്കുക, തൊഴിലിന്റെ ഭാഗമായോ അല്ലാതെയോ കടുപ്പമുള്ള സാധനങ്ങള്‍ പതിവായി കടിക്കുക തുടങ്ങിയവ പല്ലുകളില്‍ പോറലുണ്ടാക്കുന്നു. ഇതില്‍നിന്നു വ്യത്യസ്തമായി രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന തേയ്മാനമാണ് ദ്രവീകരണം. 40 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകളില്‍ മോണയോടു ചേര്‍ന്ന ദന്തഗളത്തില്‍ തേയ്മാനം ഉണ്ടാകുന്നു. ഉമിനീരില്‍ അമ്ളത്തിന്റെ അംശം കൂടുതലുള്ളവരിലും ജഠരാമ്ളതയുള്ളവരിലും ഇത് കാണാം. ഇത്തരത്തിലുള്ള തേയ്മാനത്തിന്…
Read More » -
Kerala
മാരകമയക്കുമരുന്നുകൾ കേരളത്തിൻ്റെ യൗവനത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നു, മൂന്ന് യുവാക്കൾ വളാഞ്ചേരിയിൽ പിടിയിൽ
കേരളത്തിലെ യുവത്വം ആൺ – പെൺ വ്യതാസമില്ലാതെ മയക്കുമരുന്നുകളുടെ പിടിയിലായിട്ട് കാലം കുറെയായി. കഞ്ചാവും ഹാഷിയും പോലുള്ള മയക്കുമരുന്നുകളാണ് മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ എം.ഡി.എം.എ പോലുള്ള മാരക സിന്തറ്റിക് മയക്കുമരുന്നുകളുടെ ലഹരിക്ക് അടിമയായി മാറിയിരിക്കുന്നു കേരളത്തിൻ്റെ യുവത്വം. എപ്പോഴും എവിടെയും സുലഭമാണ് ഈ മാരക ലഹരി മരുന്നുകൾ. കഴിഞ്ഞ ദിവസം എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നുമായി കാറിലെത്തിയ മൂന്ന് യുവാക്കൾ വളാഞ്ചേരി പോലീസിൻ്റെ പിടിയിലായി. ഇവരുടെ പക്കൽ നിന്നും 163 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട മെഥിലിൻ ഡയോക്സിമെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നുണ്ട്. ഈ സംഘത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തിൽ ഉള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.ജെ ജിനേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ വാഹന പരിശോധനയ്ക്കിടയിൽ കാറിൽ വരികയായിരുന്നു യുവാക്കൾ പിടിയിലാകുന്നത്. വെട്ടിച്ചിറ…
Read More » -
NEWS
പത്തനംതിട്ടയിൽ ബിയർ കുപ്പികൊണ്ട് വീട്ടമ്മയെ കുത്തിക്കൊന്നു
പത്തനംതിട്ട: അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു.തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.സംഭവത്തില്‍ അയല്‍വാസി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
NEWS
കെഎഫ്എ ഉപേക്ഷിച്ച സന്തോഷ് ട്രോഫിയെ ഏറ്റെടുത്ത് കേരളത്തിന്റെ ലോകകപ്പ് ആക്കിയ സർക്കാർ; ആരും കൈയ്യടിച്ച് പോകുന്ന സംഘാടന മികവ്
സന്തോഷ് ട്രോഫിക്ക് ഇന്നലെ മഞ്ചേരി സ്റ്റേഡിയത്തിൽ ഫൈനൽ വിസിൽ ഉയർന്നപ്പോൾ ആദ്യം കൈയ്യടിക്കേണ്ടത് ജേതാക്കളായ കേരള ടീമിനായിരുന്നില്ല,സംഘാടകർക്കായിരുന്നു.പ്രത്യേകിച്ചാ കായിക മന്ത്രിയായ അബ്ദുൽ റഹ്മാന്.നഷ്ടക്കണക്കിന്റെയും കോവിഡിനെയും മറനിർത്തി കേരള ഫുട്ബോൾ അസോസിയേഷൻ മുഖം തിരിച്ച സന്തോഷ് ട്രോഫി അബ്ദുൽ റഹ്മാന്റെ ഒറ്റ പിടിവാശിയിലായിരുന്നു കേരളത്തിലെത്തിയത്.ഒടുവിൽ കേരളം കണ്ട ഏറ്റവും മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി അത് മാറി.ഫുട്ബോളിനെ എന്തിനു മുകളിലും സ്നേഹിക്കുന്ന മലപ്പുറത്തെ ആരാധകരും സംഘാടകർക്കൊപ്പം കയ്യടി അര്‍ഹിക്കുന്നു. കേരള ഫുട്ബോള്‍ അസോസിയേഷന്‍ എതിരായി നിന്നപ്പോളാണ് കേരള ഗവണ്‍മെന്റ് ഒറ്റയ്ക്ക് നിന്ന് ഈ ടൂര്‍ണമെന്റ് ഏറ്റെടുത്തതും വലിയ വിജയമാക്കിയതും. ജീവനില്ലാതെ കിടന്ന ഒരുപാട് മൈതാനങ്ങള്‍ക്ക് ജീവശ്വാസമായും ഈ ടൂര്‍ണമെന്റ് മാറി. അത്രക്ക് ഗംഭീരമായിട്ടാണ് സര്‍ക്കാര്‍ ഈ ടൂര്‍ണമെന്‍റ് നടത്തിയത്. ഈ അടുത്തകാലത്തൊന്നും ഇന്ത്യയില്‍ ഇങ്ങനെ ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് നടന്നിട്ടില്ല എന്നും പറയാം. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ആയിരുന്നു എല്ലാത്തിനും മുന്നില്‍ ഉണ്ടായിരുന്നത്. കായിക കേരളം ഫുട്ബോളിന്റെ കാര്യത്തിലെങ്കിലും പഴയ കാലത്തേക്ക്…
Read More »