NEWS

പല്ലുകളുടെ തേയ്മാനം;പൊട്ടിയതും ദ്രവിച്ചതുമായ പല്ലുകൾ ശരിയാക്കാം

ര്‍ഷണം (attrition), പോറല്‍ (abrasion), ദ്രവീകരണം (erosion) എന്നീ കാരണങ്ങള്‍മൂലം പല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാകുന്നു. പല്ലുകള്‍ നിരന്തരമായി കൂട്ടിമുട്ടിയുണ്ടാകുന്ന ഘര്‍ഷണം തേയ്മാനത്തിനു കാരണമാകുന്നു. പല്ലുകള്‍ തമ്മില്‍ മുട്ടുന്ന ഭാഗങ്ങള്‍ ഇത്തരത്തില്‍ തേഞ്ഞ് ഇനാമലും തുടര്‍ന്ന് ഡെന്റിനും തേയുന്നു. തേയ്മാനം പള്‍പ്പിലെത്തുന്നതോടെ വേദന ആരംഭിക്കുന്നു. ഇതിനു മുമ്പുതന്നെ അനുഭവപ്പെട്ടു തുടങ്ങുന്ന പുളിപ്പ് ക്രമേണ വര്‍ധിതമാവുകയും ചെയ്യുന്നു. ബ്രക്സിസം Bruxism) അഥവാ പല്ലുകടി എന്ന സ്വഭാവവൈകല്യമുള്ളവരുടെ പല്ലുകള്‍ ഇത്തരത്തിൽ പെട്ടന്നു തേഞ്ഞു പോകുകയും ചെയ്യുന്നു.

 

ബാഹ്യവസ്തുക്കളുമായി ഉരസിയാണ് പല്ലിന് പോറലുണ്ടാകുന്നത്. കടുപ്പമേറിയ വസ്തുക്കള്‍കൊണ്ട് പല്ല് തേക്കുക, തേക്കുമ്പോള്‍ അളവില്‍ കവിഞ്ഞ ശക്തി പ്രയോഗിക്കുക, തൊഴിലിന്റെ ഭാഗമായോ അല്ലാതെയോ കടുപ്പമുള്ള സാധനങ്ങള്‍ പതിവായി കടിക്കുക തുടങ്ങിയവ പല്ലുകളില്‍ പോറലുണ്ടാക്കുന്നു. ഇതില്‍നിന്നു വ്യത്യസ്തമായി രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന തേയ്മാനമാണ് ദ്രവീകരണം. 40 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകളില്‍ മോണയോടു ചേര്‍ന്ന ദന്തഗളത്തില്‍ തേയ്മാനം ഉണ്ടാകുന്നു. ഉമിനീരില്‍ അമ്ളത്തിന്റെ അംശം കൂടുതലുള്ളവരിലും ജഠരാമ്ളതയുള്ളവരിലും ഇത് കാണാം. ഇത്തരത്തിലുള്ള തേയ്മാനത്തിന് അസഹനീയമായ പുളിപ്പും തുടര്‍ന്ന് കടുത്ത വേദനയും ഉണ്ടാകും. . തേയ്മാനം വര്‍ധിച്ച് പല്ലുകള്‍ ഒടിഞ്ഞുപോകുന്നു. അമ്ളതയുള്ള പാനീയങ്ങള്‍ (നാരാങ്ങാവെള്ളം, കോള മുതലായവ) പതിവായി കുടിക്കുന്നവര്‍ക്കും ആമാശയത്തില്‍നിന്ന് അമ്ളം പുളിച്ചു തികട്ടി വരുന്നവര്‍ക്കും ഈ ദ്രവങ്ങള്‍ സ്പര്‍ശിക്കുന്ന പല്ലിന്റെ ഭാഗങ്ങള്‍ ദ്രവിച്ചുപോകാൻ ഇടയാക്കും.

 

പോടുവന്നതും തേയ്മാനമുണ്ടായതും പൊട്ടിപ്പോയതുമായ ദന്തഭാഗങ്ങള്‍ മുറിച്ചുമാറ്റി പകരം അനുയോജ്യമായ പൂരക പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പഴയ ഘടന വീണ്ടെടുക്കുന്ന ദന്തപുനര്‍നിര്‍മിതി (restorative densitry) എന്ന ചികിത്സാരീതിയാണ് ദന്തക്ഷയത്തിനും തേയ്മാനത്തിനും അനുവര്‍ത്തിച്ചുവരുന്നത്. ദന്തപുനര്‍നിര്‍മിതി രണ്ടു വിധത്തിലുണ്ട്: താത്കാലിക പൂരണ (temporary restoration)വും സ്ഥിര പൂരണ(permentant restoration)വും. സിങ്ക് ഓക്സൈഡ്-യൂജിനോള്‍ സിമന്റ് (Zinc oxide-engenolcement), ഗട്ടാ പെര്‍ച്ച (gutta percha) എന്നീ കേടുവന്ന ഭാഗം മുഴുവന്‍ മാറ്റിയ ശേഷം നിര്‍മാണപദാര്‍ഥം ഇളകിപ്പോകാതെയിരിക്കാന്‍ സഹായകമായ ഒരു ആകൃതി ഈ ഭാഗത്തിനു നല്കുകയാണ് ആദ്യ പടി. ചവയ്ക്കുമ്പോള്‍ സമ്മര്‍ദം ഏല്ക്കുന്ന പ്രതലമാണോ എന്നതും പല്ലിന്റെ സ്ഥാനവും വശവും ഒക്കെ കണക്കിലെടുത്താണ് അനുയോജ്യമായ പൂരണ പദാര്‍ഥം തിരഞ്ഞെടുക്കുന്നത്. 65%-ല്‍ കൂടുതല്‍ വെള്ളി അടങ്ങിയ ലോഹസങ്കരത്തിന്റെ അമാല്‍ഗം (Silver amalgam ), കോംപസിറ്റ് റെസിന്‍ (Composite resin),ഗ്ലാസ് അയണോമര്‍ (glass ionomer) എന്നിവ സ്ഥിരമായ പൂരണത്തിന് ഉപയോഗിക്കാം.

 

അണപ്പല്ലുകള്‍ക്ക് ഏറ്റവും യോജിച്ചത് സില്‍വര്‍ അമാല്‍ഗമാണ്. താരതമ്യേന ചെലവ് കുറവാണെന്നു മാത്രമല്ല ഈ പുനര്‍നിര്‍മിതി 20-30 വര്‍ഷം വരെ ഈടു നില്ക്കുകയും ചെയ്യും. കോംപസിറ്റ് റെസിനുപയോഗിച്ചുള്ള അണപ്പല്ലുകളുടെ പുനര്‍നിര്‍മിതിക്ക് സമീപകാലത്ത് കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ദൃശ്യമാകുന്ന പല്ലുകളില്‍ നിറവ്യത്യാസം തോന്നാതിരിക്കാനും ശോഭ കിട്ടാനും ആണ് ഇത് ഉപയോഗിക്കുന്നത്.

 

 

മുന്‍നിരയിലെ പല്ലുകളില്‍ ചെറിയ കേടുകള്‍ മാറ്റുന്നതിനും തേയ്മാനം നികത്തുന്നതിനും ഗ്ളാസ് അയണോമര്‍ ആണ് ഉപയോഗിക്കുന്നത്. ഈ പദാര്‍ഥം പല്ലിന്റെ ധാതുക്കളുമായി രാസബന്ധം രൂപവത്കരിക്കുന്നതിനാല്‍ പല്ലിനോട് കൂടുതല്‍ ചേര്‍ന്നിരിക്കുകയും കാഴ്ചയ്ക്ക് സ്വാഭാവികത തോന്നിക്കുകയും ചെയ്യുന്നു. പല്ലിന്റെ കേടുകള്‍ മുറിച്ചു നീക്കി പാകപ്പെടുത്തിയശേഷം അതിന്റെ അളവുകള്‍ക്കനുസരിച്ച് ലോഹത്തിലോ സിറാമിക്കിലോ വാര്‍ത്തെടുക്കുന്ന ഇന്‍ലേ (പല്ലിന്റെ പോടിനുള്ളില്‍ കൃത്യമായി ഉറച്ചിരിക്കുന്ന വിധത്തിലുള്ള ലോഹം/സിറാമിക്ക് കഷണം), ഓണ്‍ലേ എന്നിവ പല്ലില്‍ ഒട്ടിച്ചുവയ്ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: