NEWS

ആത്മഹത്യക്കായി കാറുമായി 150 അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക്; കാറ് തവിടുപൊടി, യുവാവ് പോറലുപോലും ഏൽക്കാതെ രക്ഷപ്പെട്ടു

പത്തനംതിട്ട: വീട്ടുകാരുമായി പിണങ്ങി കാറ് കൊക്കയിലേക്ക് ഓടിച്ചിറക്കി യുവാവിന്റെ ആത്മഹത്യാ ശ്രമം.കോന്നി സെന്‍ട്രല്‍ ജങ്ഷനില്‍ അസി ഹോട്ടല്‍ നടത്തുന്ന കോന്നി മങ്ങാരം കരിമ്ബിലായ്ക്കല്‍ പി.എന്‍.നാസറിന്റെ മകന്‍ അനസ് (20)ആണ് ഇന്നലെ രാവിലെ കാറുമായി 150 അടിയിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് ചാടിയത്.കാറും എന്‍ജിനുമൊക്കെ തവിടുപൊടിയായെങ്കിലും അനസ് പരിക്കുകളില്ലാതെ രക്ഷപെട്ടു.

വീട്ടില്‍ നിന്നും വഴക്കിട്ടാണ് ഇയോണ്‍ കാറുമായി അനസ് ഇറങ്ങിയത്. തുടര്‍ന്ന് അമിത വേഗതയില്‍ കാര്‍ ഓടിച്ചു പോകും വഴി മറ്റു വാഹനങ്ങളില്‍ തട്ടുകയും ഉരസുകയുമൊക്കെ ഉണ്ടായി. നേരെ പോയത് വി-കോട്ടയം നെടുമ്ബാറ മലമുകളിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ്.മലയുടെ മറുവശം അഗാധമായ കുഴിയാണ്.

 

Signature-ad

 

ഇവിടേക്ക് അനസ് കാറോടിക്കുകയായിരുന്നു. 150 അടി താഴ്ചയിലേക്ക് വീണ കാര്‍ നിശേഷം തകര്‍ന്നുവെങ്കിലും അനസ് സുരക്ഷിതനായി. പ്രമാടം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പെട്ട സ്ഥലമാണ് ഇത്. കോന്നി പൊലീസും,ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയാണ് അനസിനെ അനുനയിപ്പിച്ച് വീട്ടിൽ എത്തിച്ചത്.

Back to top button
error: