NEWS

പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ പി.എസ്.സി അപേക്ഷ ക്ഷണിച്ചു; നഴ്സ് അഭിമുഖം മെയ് 18,19,20 തീയതികളിൽ

തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ – കമാന്‍ഡോ വിംഗ്, കാറ്റഗറി നമ്ബര്‍ 136/2022)) തസ്തികയില്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു.അവസാന തീയതി മേയ്18. പ്രായപരിധി 18 – 22. കൂടുതല്‍ വിവരങ്ങള്‍ പി.എസ്.സി ബുള്ളറ്റിനില്‍.
തിരുവനന്തപുരം ജില്ലയില്‍ ആയുര്‍വേദ കോളേജില്‍ നഴ്സ് ഗ്രേഡ് 2 (ആയുര്‍വേദ) (കാറ്റഗറി നമ്ബര്‍ 325/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് 18, 19, 20 തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും.

വനം വന്യജീവി വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (സംസ്ഥാനതലം) (പട്ടികജാതി/പട്ടികവര്‍ഗം, കാറ്റഗറി നമ്ബര്‍ 330/2019) തസ്തികയിലേക്ക് 6ന് രാവിലെ 9ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.

 

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഗാര്‍ഡ് – ഒന്നാം എന്‍.സി.എ.- എല്‍.സി./എ.ഐ. (കാറ്റഗറി നമ്ബര്‍ 35/2021) തസ്തികയിലേക്ക് 18ന് രാവിലെ 11.30ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.

 

 

മീറ്റ് പ്രൊഡക്‌ട്സ് ഒഫ് ഇന്ത്യ ലിമിറ്റഡില്‍ ലാബ് ടെക്‌നീഷ്യന്‍ (കാറ്റഗറി നമ്ബര്‍ 203/2019), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മോര്‍ച്ചറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 2/2020) തസ്തികകളിലേക്ക് 11ന് രാവിലെ 10.30 മുതല്‍ 12.30 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും.

Back to top button
error: