KeralaNEWS

‘ജോ ജോസഫ് സ്‌നേഹത്തിന്റേയും സാമൂഹ്യ പ്രതിബദ്ധതയുടേയും പ്രതീക’മെന്ന് മുഖ്യമന്ത്രി, ‘ഇടതുപക്ഷമാണ് ഹൃദയപക്ഷ’മെന്ന് ഡോ. ജോ ജോസഫ്

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ വികസന ജനക്ഷേമ നയങ്ങള്‍ നടപ്പാക്കാന്‍ ഡോ. ജോ ജോസഫിന് കഴിയുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സ്‌നേഹത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും പ്രതീകമാണ് ജോ ജോസഫെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ ഡോ. ജോ. ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാന്‍ മനുഷ്യസ്‌നേഹത്തിന്റേയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു കഴിയും’ മുഖ്യമന്ത്രി കുറിച്ചു.

താൻഎക്കാലവും ഇടതുപക്ഷത്തിനൊപ്പമായിരുന്ന് എന്ന് ഡോ. ജോ ജോസഫ്. ഹൃദ്രോഗ വിദഗ്ധനായ താന്‍ എപ്പോഴും ഹൃദയ പക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. മനുഷ്യന്‍റെ വേദനകള്‍ക്ക് നമുക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കുന്ന പക്ഷമാണ് ഇടതുപക്ഷം. ഇടതു സ്ഥാനാര്‍ഥിയായി വരുന്നത് ഭാഗ്യമായി കാണുന്നു. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളാകാം തന്നെ നഗരമണ്ഡലമായ തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയത് എന്നു കരുതുന്നതായി ഡോ. ജോ ജോസഫ്. പാര്‍ട്ടിയുമായി അടുത്ത ബന്ധമാണ് ഉള്ളത്.

കേരളത്തിനു പുറത്തു പഠിക്കുമ്പോള്‍ പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ തൃക്കാക്കരയില്‍ വന്നശേഷം പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് കാലത്ത് ഇടതു സംഘടനകള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃക്കാക്കരയില്‍ നേരത്തെ ഇടതു സ്ഥാനാര്‍ഥിക്കു വേണ്ടി തിരഞ്ഞെടുപ്പില്‍ പ്രസംഗിച്ചിട്ടുണ്ട്. പാര്‍ട്ടി യോഗങ്ങളില്‍ പോയിട്ടുണ്ട്. പഠിക്കുന്ന കാലത്തും എസ്എഫ്ഐയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അംഗത്വത്തില്‍ ഇല്ലായിരുന്നെങ്കിലും നിലവില്‍ മെഡിക്കല്‍ രംഗത്തെ വിഭാഗത്തില്‍ പാര്‍ട്ടി അംഗത്വമുണ്ട്.

Back to top button
error: