Month: May 2022
-
NEWS
ഓൺലൈൻ സംവിധാനങ്ങളിൽ ‘ഓഫർ’ എന്നു കണ്ടാലുടൻ ആ ലിങ്കിൽ തൊടുന്ന ശീലം ഉപേക്ഷിക്കണം: മുന്നറിയിപ്പുമായി കേരള പോലീസ്
മലയാളികൾക്ക് പ്രബുദ്ധരെന്ന ഭാവമുണ്ടെങ്കിലും സൈബർ തട്ടിപ്പുകളിൽ പെട്ട് ഏറ്റവും കൂടുതൽ പണം നഷ്ടപ്പെടുത്തുന്നത് മലയാളികൾ തന്നെയാണെന്ന് കേരള പോലീസ്.തട്ടിപ്പിൽ കുടുങ്ങി പണം പോയെന്ന പരാതികൾ മറ്റു പല സംസ്ഥാനങ്ങളിലെക്കാൾ കൂടുതൽ ഇവിടെയാണ്.പലരും നാണക്കേടുകൊണ്ട് മിണ്ടാതിരിക്കുന്നു.ഓൺലൈൻ സംവിധാനങ്ങളിൽ ‘ഓഫർ’ എന്നു കണ്ടാലുടൻ ആ ലിങ്കിൽ തൊടുന്ന ശീലം മലയാളികൾക്കാണ് കൂടുതൽ. തട്ടിപ്പിന്റെ ഊടുവഴികളിലേക്കാണ് പലപ്പോഴും ആ ലിങ്കുകൾ തുറക്കുന്നതെന്നു തിരിച്ചറിയാൻ വിദ്യാസമ്പന്നർക്കു പോലും കഴിയുന്നില്ലെന്നും പോലീസ് പറയുന്നു. ജനങ്ങളെ ബോധവൽകരിക്കാൻ സൈബർ പൊലീസ് ഒട്ടേറെ ക്ലാസുകൾ നടത്തുന്നു, സ്കൂളുകളിലും കോളജുകളിലും ഉൾപ്പെടെ.എന്നിട്ടും പണം നഷ്ടപ്പെട്ടെന്ന പരാതികൾ കുറയുന്നില്ല.കെവൈസി വിവരങ്ങൾ ചോദിക്കുന്ന വ്യാജ സന്ദേശങ്ങളിൽ കുടുങ്ങുന്ന ഒട്ടേറെപ്പേരുണ്ട്. ഇത്തരം വിവരങ്ങൾ ഈ രീതിയിൽ ആവശ്യപ്പെടില്ലെന്നു ബാങ്കുകൾ ആവർത്തിക്കുന്നു. എന്നിട്ടും പലരും ആ ‘ലിങ്കിൽ’ ഒന്നു തൊട്ടുനോക്കും. അതേസമയം, ബാങ്കുകൾ അയയ്ക്കുന്ന യഥാർഥ മുന്നറിയിപ്പ് സന്ദേശങ്ങൾ തുറക്കുകയുമില്ല! ഏതു കുറ്റകൃത്യത്തിലും പ്രതി അറിയാതൊരു തെളിവ് അവശേഷിപ്പിച്ചിരിക്കുമെന്ന പഴയ രീതി മാറുകയാണ് ഇവിടെ.സൈബർ കാലത്ത് അവർ ഒന്നും…
Read More » -
NEWS
കെ എസ് ഇ ബിക്ക് പുതിയ ലോഗോ
തിരുവനന്തപുരം :കെ എസ് ഇ ബിയുടെ പരിഷ്ക്കരിച്ച പുതിയ ലോഗോ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രകാശനം ചെയ്തു. ഹരിതോർജ്ജ ഭാവിയിലേക്കുള്ള കെ എസ് ഇ ബിയുടെ പ്രയാണത്തെ സൂചിപ്പിക്കുന്നതാണ് പുതിയ ലോഗോ.
Read More » -
NEWS
ഒരു വാടകക്കാരൻ്റെ കഥ!
വാടക നൽകാത്തതിന്റെ പേരിൽ 94 വയസുകാരനെ വാടക വീട്ടിൽ നിന്ന് വീട്ടുടമ പുറത്താക്കി. ഒരു പഴയ കിടക്ക, കുറച്ച് അലുമിനിയം പാത്രങ്ങൾ, ഒരു പ്ലാസ്റ്റിക് ബക്കറ്റ്, ഒരു മഗ്ഗ് എന്നിവ ഒഴികെയുള്ള സാധനങ്ങളൊന്നും വൃദ്ധന്റെ പക്കൽ ഇല്ലായിരുന്നു. അവയും പുറത്തേക്ക് ഇറക്കി വച്ചു. വാടക കൊടുക്കാൻ കുറച്ച് സമയം നൽകണമെന്ന് വൃദ്ധൻ ഉടമയോട് അഭ്യർത്ഥിച്ചു. അയൽവാസികളും വൃദ്ധനോട് അനുകമ്പ തോന്നി, വാടക നൽകാൻ കുറച്ച് സമയം നൽകണമെന്ന് വീട്ടുടമസ്ഥനെ ബോധ്യപ്പെടുത്തി. വീട്ടുടമസ്ഥൻ മനസ്സില്ലാമനസ്സോടെ വാടക കൊടുക്കാൻ കുറച്ചു സമയം കൊടുത്തു. വൃദ്ധൻ തന്റെ സാധനങ്ങൾ അകത്തേക്ക് എടുത്തു. അതുവഴി പോയ ഒരു പത്രപ്രവർത്തകൻ വണ്ടി നിർത്തി ആ രംഗം മുഴുവൻ കണ്ടു. ഇക്കാര്യം തന്റെ പത്രത്തിൽ പ്രസിദ്ധീകരിക്കുന്നത് ഉപകാരപ്പെടുമെന്ന് അദ്ദേഹം കരുതി. “പണത്തിന് വേണ്ടി വാടക വീട്ടിൽ നിന്ന് ക്രൂരനായ വീട്ടുടമസ്ഥൻ വൃദ്ധനെ പുറത്താക്കുന്നു” എന്ന തലക്കെട്ട് പോലും അദ്ദേഹം ചിന്തിച്ചു. പിന്നെ പഴയ വാടകക്കാരന്റെ കുറച്ച് ചിത്രങ്ങളെടുത്തു, വാടക വീടിന്റെ…
Read More » -
NEWS
പുരുഷന്മാർ സൂക്ഷിക്കുക, അരക്കെട്ടിന്‍റെ വലുപ്പം 40 ഇഞ്ചിനു മുകളിലാണെങ്കിൽ കാര്യം ഗുരുതരം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഇന്ത്യയില്‍ ഏറ്റവുമധികം മരണസാധ്യത വർദ്ധിപ്പിക്കുന്ന രോഗം. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസിൻ്റെ 2019ലെ പഠനമനുസരിച്ച് 1.47 ദശലക്ഷം മരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം ഇന്ത്യയില്‍ സംഭവിക്കുന്നത്. ആഗോളതലത്തില്‍ നാലില്‍ ഒരു പുരുഷനും അഞ്ചില്‍ ഒരു സ്ത്രീക്കും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള, മൂന്നില്‍ രണ്ടു ജനങ്ങളും താമസിക്കുന്നത് ദരിദ്രരാജ്യങ്ങളിലും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലുമാണെന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുന്നു. സിസ്റ്റോളിക് ഡയസ്റ്റോളിക് പ്രഷര്‍ 140/90 mmHg ആകുന്നതിനെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദമായി കണക്കാക്കുന്നത്. രാവിലെ ഉണ്ടാകുന്ന തലവേദന, കാഴ്ചയിലെ മാറ്റങ്ങള്‍, താളം തെറ്റിയ ഹൃദയമിടിപ്പ്, മൂക്കില്‍ നിന്ന് രക്തം, ക്ഷീണം ഇവയെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍റെ ലക്ഷണങ്ങളാണ്. രൂക്ഷമായ അവസ്ഥയില്‍ മനംമറിച്ചില്‍, ഛര്‍ദ്ദി, ആശയക്കുഴപ്പം, ഉത്കണ്ഠ, നെഞ്ചുവേദന, കോച്ചിപിടുത്തം, മൂത്രത്തില്‍ രക്തം തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷമാകാം. ഹൃദയാഘാതം, പക്ഷാഘാതം, വൃക്കസ്തംഭനം എന്നിവയിലേക്കെല്ലാം നയിക്കുന്ന മാരകമായ സ്ഥിതിവിശേഷമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ചില ജീവിതശൈലി മാറ്റങ്ങളിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത കുറച്ചു കൊണ്ടു…
Read More » -
NEWS
നഴ്സുമാരുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗം;ദുര്‍ഗാദാസ് ശിശുപാലനെ ഖത്തറിലെ കമ്പനിയിൽ നിന്നും പുറത്താക്കി
ദോഹ: ഗള്‍ഫിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേരള സര്‍ക്കാരിന് കീഴിലുള്ള മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്റര്‍ കോഓഡിനേറ്ററായിരുന്ന ദുര്‍ഗാദാസ് ശിശുപാലന്റെ ഖത്തറിലെ ജോലിയും തെറിച്ചു.ദുര്‍ഗാദാസിനെ പുറത്താക്കിയതായി ദോഹയിലെ നാരാങ് പ്രൊജക്‌ട്‌സ് എന്ന കമ്ബനി അറിയിച്ചു. നാരാങ് പ്രൊജക്‌ട്‌സിലെ സീനിയര്‍ അക്കൗണ്ടന്റാണ് ദുര്‍ഗാദാസ്. ഇയാളുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമ്ബനിക്ക് പരാതി നല്‍കിയത്.ദുര്‍ഗാദാസിന്റെ വിദ്വേഷ പ്രസംഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്റര്‍ കോഓഡിനേറ്റര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. മലയാളം മിഷന്‍ ഡയരക്ടര്‍ മുരുകന്‍ കാട്ടക്കടയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ദുര്‍ഗാദാസിന്റെ പരാമര്‍ശങ്ങള്‍ മത വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നും വസ്തുതകള്‍ക്ക് വിരുദ്ധമായവയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഗൾഫിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികൾക്ക് ലൈംഗികസേവയ്ക്ക് വേണ്ടിയാണെന്നായിരുന്നു സംഘ്പരിവാർ സംഘടനയായ കേരളീയം ഖത്തറിന്റെ പ്രസിഡൻറും സംസ്ഥാന സർക്കാരിനു കീഴിലുള്ള ഖത്തർ മലയാളം മിഷൻ കോഡിനേറ്ററുമായ ദുർഗാദാസ് ശിശുപാലന്റെ പ്രസ്താവന.തിരുവനന്തപുരത്തു വെച്ച് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ വച്ചായിരുന്നു ശിശുപാലന്റെ…
Read More » -
Business
നാലാംപാദ ലാഭത്തില്‍ 35 ശതമാനം വളര്‍ച്ചയുമായി ഐഡിബിഐ ബാങ്ക്
നാലാംപാദ ലാഭത്തില്‍ 35 ശതമാനം വളര്‍ച്ചയുമായി ഐഡിബിഐ ബാങ്ക് മുംബൈ: ഐഡിബിഐ ബാങ്കിന്റെ നികുതിയ്ക്കുശേഷമുള്ള ലാഭം നാലാംപാദത്തില്‍ 35 ശതമാനം വര്‍ധിച്ച് 691 കോടി രൂപയായി. കുറഞ്ഞ പ്രൊവിഷനിങ്ങും, ആസ്തിയിലുണ്ടായ പുരോഗതിയും, കടത്തിന്റെ മികച്ച തിരിച്ചുപിടിക്കലുമാണ് ഇതിന് സഹായിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ നികുതിയ്ക്കു ശേഷമുള്ള ലാഭം 512 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ നികുതിയ്ക്കുശേഷമുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 1,359 കോടി രൂപയില്‍ നിന്നും 79 ശതമാനം ഉയര്‍ന്ന് 2,439 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ വരുമാനം നാലാംപാദത്തില്‍ 25 ശതമാനം ഇടിഞ്ഞ് 2,420 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,240 കോടി രൂപയായിരുന്നു അറ്റ പലിശ വരുമാനം. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ ആദായ നികുതി റീഫണ്ടിന്റെ 1,313 കോടി രൂപയുടെ പലിശ വരുമാനം ഒഴിവാക്കിയാല്‍, 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ അറ്റ പലിശ വരുമാനം 26…
Read More » -
Business
വില വര്‍ധിപ്പിക്കേണ്ടി വരും; ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാന്‍ ഒരുങ്ങുന്നു
നാണയപ്പെരുപ്പം രൂക്ഷമായതിനാല്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാന്‍ ഒരുങ്ങുന്നു. വര്‍ധിച്ചു വരുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ വില വര്‍ധിപ്പിക്കുന്നതിന് പകരമാണ് ഉത്പന്നത്തിന്റെ അളവില്‍ കുറവ് വരുത്തുന്നത്. എന്നാല്‍ തുടര്‍ന്നും നിലവിലെ അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുകയാണെങ്കില്‍ 10 ശതമാനം വില വര്‍ധിപ്പിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. നാണയപ്പെരുപ്പത്തെ കൂടുതല്‍ വഷളാക്കുന്നു സാഹചര്യങ്ങളാണ് നിലവിലുള്ളത്. അത് ഉടനെ അവസാനിക്കുമെന്ന് കരുതുന്നില്ല. മുന്‍കൂറായി തയ്യാറെടുപ്പുകള്‍ നടത്തിയതിനാല്‍ ചില ചെലവുകള്‍ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, എന്നിരുന്നാലും പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നേക്കാം. ഇതിനാലാണ് അളവ് കുറയ്ക്കുന്നതെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ബെറി വ്യക്യതമാക്കി. ഇതോടെ ഇനി ഉത്പാദിപ്പിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും അളവ് കമ്പനി കുറച്ചേക്കും. അതേസമയം മാര്‍ച്ചില്‍ കമ്പനിയുടെ അറ്റാദായം 4.3 ശതമാനം വര്‍ധിച്ച് 379.9 കോടി രൂപയായി. ഈ പാദത്തിലെ മൊത്തം ചെലവ് 3,000.77 കോടി രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.3 ശതമാനം കൂടുതലാണ്. എന്നാല്‍…
Read More » -
Breaking News
കാര്‍ഡ് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയുമായി പേടിഎം
ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി പ്രമുഖ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ പേടിഎം. വിസ, മാസ്റ്റര്‍കാര്‍ഡ്, റുപേ തുടങ്ങി വിവിധ സേവനദാതാക്കളുടെ പേരുകളിലുള്ള 2.8 കോടി കാര്‍ഡുകളെ ഇതിനോടകം ടോക്കണ്‍ സമ്പ്രദായത്തിന്റെ കീഴിലാക്കി. ജൂണ്‍ 30ഓടേ സേവ് ചെയ്ത് വച്ചിരിക്കുന്ന ഈ കാര്‍ഡുകളിലെ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു. ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കാനാണ് റിസര്‍വ് ബാങ്ക് ടോക്കണൈസേഷന്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ചത്. കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ സേവ് ചെയ്യുന്നതിന് പകരം സമാനതകളില്ലാത്ത ബദല്‍ കോഡ് നമ്പര്‍ നല്‍കി സുരക്ഷിതമായി ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് ടോക്കണൈസേഷന്‍. ടോക്കണ്‍ എന്ന പേരിലാണ് ഇവിടെ കോഡ് അറിയപ്പെടുന്നത്. പേടിഎം ആപ്പ് വഴി മാസംതോറും നടത്തുന്ന ഇടപാടുകളില്‍ 80 ശതമാനം ആക്ടീവ് കാര്‍ഡുകളും ടോക്കണൈസേഷന് വിധേയമായതായി സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ പറയുന്നു. ഓണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് കമ്പനി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഡിലെ യഥാര്‍ഥ…
Read More » -
Business
റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ പലിശ നിരക്കുകളില്‍ വര്‍ധനയുമായി ഐസിഐസിഐ ബാങ്കും ബാങ്ക് ഓഫ് ബറോഡയും
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ബുധനാഴ്ച പ്രധാന പോളിസി നിരക്കുകളില്‍ 40 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. ക്യാഷ് റിസര്‍വ് റേഷ്യോയും (സിആര്‍ആര്‍) 50 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് പലിശ നിരക്കുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സ്ഥിതിയാണുള്ളത്. ഏറ്റവും പുതിയ ആര്‍ബിഐ പ്രഖ്യാപനത്തിന് അനുസൃതമായി ബാങ്കുകള്‍ അവരുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഭവനവായ്പകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് ലോണ്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചവരില്‍ ഐസിഐസിഐ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ഉള്‍പ്പെടുന്നു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഐസിഐസിഐ ബാങ്ക് എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് ലോണ്‍ പലിശ 8.10 ശതമാകുന്നതായും മെയ് 4, 2022 മുതല്‍ പ്രാബല്യത്തിലാകുമെന്നും വെബ്സൈറ്റില്‍ പ്രസ്താവിച്ചു. ബാങ്ക് ഓഫ് ബറോഡ വായ്പ പലിശ നിരക്ക് 6.90 ശതമാനമാണ്. 2022 മെയ് 5 മുതല്‍ പ്രാബല്യത്തില്‍ വരും. എന്താണ് എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് വായ്പ? 2019 ഒക്ടോബര്‍ 1 മുതല്‍ എല്ലാ പുതിയ…
Read More » -
India
ഉടൻ അപേക്ഷിക്കൂ, സൗത്ത് സെൻട്രൽ റെയിൽവേയിൽ 1033 ഒഴിവുകള്‍
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവുണ്ട്. റായ്പുരിലും വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരങ്ങൾ. റായ്പുർ ഡിവിഷൻ: ഒഴിവ്-696 വെൽഡർ-119, ടർണർ-76, ഫിറ്റർ-8, ഇലക്‌ട്രീഷ്യൻ-198, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-10, സ്റ്റെനോഗ്രാഫർ (ഹിന്ദി)-10, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, ഹെൽത്ത് ആൻഡ് സാനിട്ടറി ഇൻസ്പെക്ടർ-17, മെഷീനിസ്റ്റ്-30, മെക്കാനിക് ഡീസൽ-30, മെക്കാനിക്കൽ റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷണർ-12, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-30. വാഗൺ റിപ്പയർ ഷോപ്പ്, റായ്പുർ: ഒഴിവ്-337 ഫിറ്റർ-140, വെൽഡർ-140, മെഷീനിസ്റ്റ്-20, ടർണർ-15, ഇലക്‌ട്രീഷ്യൻ-15, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-5, സ്റ്റെനോഗ്രാഫർ (ഹിന്ദി)-2. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. കോഴ്സ് പാസായിരിക്കണം. പ്രായം: 15-24 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. www.secr.indianrailways.gov.in www.apprenticeshipindia.gov.in വഴി അയക്കണം. അവസാനതീയതി: മേയ് 24.
Read More »