NEWS

കോട്ടയം പാതയിൽ നാളെ മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം

കോട്ടയം: ചിങ്ങവനം– ഏറ്റുമാനൂർ സ്ട്രെച്ചിലെ ഇരട്ടപ്പാത നിർമാണത്തിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ തുടങ്ങുന്നതിനാൽ  നാളെ മുതൽ കോട്ടയം റെയിൽപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ആദ്യ ഘട്ടമായി മേയ് 12 വരെയും രണ്ടാം ഘട്ടമായി 13 മുതൽ 23 വരെയും 3 മുതൽ ആറ് മണിക്കൂർ വരെയാണ് ട്രെയിനുകൾക്കു നിയന്ത്രണം.
24 മുതൽ 28 വരെ പകൽ 10 മണിക്കൂർ നിയന്ത്രണമുണ്ടാകും.28ന് വൈകിട്ടോടെ കോട്ടയം വഴിയുള്ള ഇരട്ടപ്പാത ഗതാഗതയോഗ്യമാകും എന്നാണ് റയിൽവെ വൃത്തങ്ങൾ അറിയിക്കുന്നത്.

Back to top button
error: