NEWS

ബാർ ജീവനക്കാർ മർദ്ദിച്ചു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കൊല്ലം: ബാറില്‍ വച്ച്‌ മ​ര്‍ദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.മഹാരാഷ്ട്ര സ്വദേശിയായ പര്‍വിണ്‍ രാജുവാണ് മരിച്ചത്.ഇന്നലെ രാത്രി കുണ്ടറയിലെ ബാറില്‍ വച്ചാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത്.
രാത്രി 11 മണിയോടെയാണ് സംഭവം.അടയ്ക്കാൻ സമയമായിട്ടും ബാറിൽ നിന്ന് പുറത്തു പോകാതിരുന്ന പർവീണിനെ ബാര്‍ ജീവനക്കാർ ചേർന്ന് മര്‍ദ്ദിക്കുകയായിരുന്നു.പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

Back to top button
error: