NEWS

ആധാർ വിവരങ്ങൾ നൽകാനാവില്ല; ഹൈക്കോടതിയിൽ യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ  

ന്യൂഡൽഹി: ആധാർ നമ്ബര്‍ തയാറാക്കുന്നതിനും സ്ഥിരീകരണത്തിനുമല്ലാതെ ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ (Biometric Information) പങ്കുവെക്കുന്നത് അനുവദനീയമല്ലെന്ന് യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India) ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ഒരു കേസിലെ പ്രതിയെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച്‌ തിരിച്ചറിയണമെന്ന ഹര്‍ജിയിലാണ് യുഐഡിഎഐ നിലപാട് വ്യക്തമാക്കിയത്.ഓരോ വ്യക്തിയുടെയും ബയോമെട്രിക് വിവരങ്ങള്‍ സവിശേഷമാണെന്നും അതു രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും ദുരുപയോഗിക്കുന്നത് ആധാര്‍ നിയമത്തിലെ 29-ാം വകുപ്പിന്റെ ലംഘനമാണെന്നും അതോറിറ്റി അറിയിച്ചു.
ഒരു കൊലപാതക, കവര്‍ച്ച കേസില്‍ പ്രതിയുടെ വിരലടയാളവും ഫോട്ടോയും ആധാര്‍ രേഖകളുമായി താരതമ്യം ചെയ്ത് കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ഇത് സാധ്യമല്ലെന്നാണ് യുഐഡിഎഐ കോടതിയെ അറിയിച്ചത്.

Back to top button
error: