Month: May 2022

  • Crime

    നടിയെ പീഡിപ്പിച്ച കേസ്: പരിശോധനയ്ക്ക് 2 ലക്ഷം ഫയൽ; ക്രൈംബ്രാഞ്ച് അധ്വാനം വെറുതെയാകുമോ?

    തിരുവനന്തപുരം: നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ അന്വേഷണ സംഘം പരിശോധിക്കുന്നതു രണ്ടു ലക്ഷത്തോളം ഫയലുകൾ. ക്രൈംബ്രാഞ്ചിലെ സൈബർ വിദഗ്ധരായ നൂറോളം പൊലീസ് ഉദ്യോസ്ഥരാണു വിവിധ സംഘങ്ങളായി ഇതു പരിശോധിക്കുന്നത്. ഇത്രയും ഡിജിറ്റൽ തെളിവുകൾ കോടതിയിലെത്തുമ്പോൾ പീഡന കേസിലും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലും പ്രോസിക്യൂഷനു ബലമേകുമെന്നാണു ക്രൈംബ്രാഞ്ച് ഉന്നതരുടെ വിലയിരുത്തൽ. ക്രൈംബ്രാഞ്ച് മേധാവി മാറിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മാറ്റമില്ലാത്തതിനാൽ മറ്റ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ അന്വേഷണം നേരായ ദിശയിൽ പൂർത്തിയാകും. എങ്കിലും പുതിയ മേധാവിയുടെ നിലപാടു കേസിൽ നിർണായകമാണ്. രണ്ട് ടെറാബൈറ്റ് ഡിജിറ്റൽ തെളിവുകളാണ് അന്വേഷണ സംഘം ഇപ്പോൾ ശേഖരിച്ചിട്ടുള്ളത്. ഒരു ടെറാബൈറ്റ്= 1000 ജിബി (217 ഹൈ ക്വാളിറ്റി സിനിമകൾക്കു സമം). രണ്ട് ടെറാബൈറ്റ്– 434 ഹൈ ക്വാളിറ്റി സിനിമകൾക്കു തുല്യം. അത്രയും ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പുകൾ, ശബ്ദ സന്ദേശങ്ങൾ, വാട്സാപ് സന്ദേശങ്ങൾ, ചിത്രങ്ങൾ, ഇ മെയിലുകൾ എന്നിവ പൊലീസ് ശേഖരിച്ചതായി ഉന്നതർ വ്യക്തമാക്കി. ഇതിൽ…

    Read More »
  • NEWS

    റഷ്യന്‍ ജനറല്‍മാരെ കൊല്ലാന്‍ സഹായിച്ചത് യുഎസ്; ആണവ മിസൈല്‍ പരിശീലിച്ച് റഷ്യ

    മോസ്‌കോ: ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകൾ തൊടുത്ത് സൈന്യം പരിശീലനം നടത്തിയിരുന്നുവെന്ന റഷ്യയുടെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. യുക്രെയ്ന്‍ സൈനികരും സാധാരണക്കാരും കഴിയുന്ന മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിക്കു നേരെ റഷ്യന്‍ സൈന്യം കടുത്ത ആക്രമണം തുടരുന്നതിനിടെയാണ് ആണവ മിസൈലുകൾ പരീക്ഷിച്ചുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. പടിഞ്ഞാറന്‍ നഗരമായ കലിനിന്‍ഗ്രാഡിലാണ് റഷ്യന്‍ സൈന്യം ഇത്തരത്തിൽ മിസൈൽ പരിശീലനം നടത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള ബാള്‍ട്ടിക് സമുദ്രമേഖലയിലാണ്് റഷ്യന്‍ സൈന്യം ആണവ പോര്‍മുന വഹിക്കാന്‍ ശേഷിലുള്ള ഇസ്‌കാന്‍ഡര്‍ മൊബൈല്‍ ബാലിസ്റ്റിക് മിസൈല്‍ സംവിധാനത്തിന്റെ ‘ഇലക്‌ട്രോണിക് ലോഞ്ച്’ നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഒറ്റ, ഇരട്ട ലക്ഷ്യങ്ങള്‍ക്കു നേരെ മിസൈലുകള്‍ തൊടുത്തായിരുന്നു പരീക്ഷണം. നൂറോളം സൈനികരാണു പരീക്ഷണത്തില്‍ പങ്കെടുത്തത്. നാറ്റോ സഖ്യരാജ്യങ്ങള്‍ യുക്രെയ്‌ന് സൈനികസഹായം നല്‍കിയാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിരുന്നു. ആണവസേനാ വിഭാഗത്തോട് സജ്ജരായിരിക്കാന്‍ ക്രെംലിന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫെബ്രുവരി 24 മുതല്‍ റഷ്യന്‍…

    Read More »
  • India

    പീഡനക്കേസിലെ പ്രതികളെ ന്യായീകരിച്ച് മന്ത്രി; ‘അപ്രതീക്ഷിതമായി സംഭവിച്ചത്, ദാരിദ്ര്യവും കാരണം’, പ്രതികരണം വിവാദത്തില്‍

    അമരാവതി: ആന്ധ്രാപ്രദേശിൽ അടുത്തിടെ നടന്ന ബലാത്സംഗ സംഭവങ്ങളെക്കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിതയുടെ പ്രതികരണം വിവാദമാകുന്നു. മെയ് ഒന്നിന് റെപ്പല്ലെ റെയിൽവേ സ്റ്റേഷനിൽ 25 കാരിയായ ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബലാത്സംഗ സംഭവങ്ങൾക്ക് “മാനസിക സാഹചര്യത്തെയും” ദാരിദ്ര്യത്തെയും അവർ കുറ്റപ്പെടുത്തി, മാത്രമല്ല പ്രതികൾ ബലാത്സംഗം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. വിശാഖപട്ടണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ കുട്ടിയുടെ സുരക്ഷ അമ്മയ്ക്കാണെന്ന് നേരത്തെ അവർ പറഞ്ഞിരുന്നു. പുരുഷന്മാർ മദ്യപിച്ചിരുന്നതിനാൽ “അപ്രതീക്ഷിതമായി” ഇത് സംഭവിച്ചു. സ്ത്രീയുടെ ഭർത്താവിനെ കൊള്ളയടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയത്. എന്നാൽ അവൾ ഇടപെട്ടു. തുടർന്ന് ബലാത്സംഗം ‘അപ്രതീക്ഷിതമായി’ സംഭവിച്ചു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മതിയായ റെയിൽവേ പോലീസ് സേന ഇല്ലാത്തതിനെ കുറ്റപ്പെടുത്താനാവില്ലെന്നും അവർ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും അവർ പറഞ്ഞു. Controversial comments of #AndhraPradesh home minister #TanetiVanitha on gang-rape…

    Read More »
  • Crime

    വിവാ​ഹത്തിന് മുമ്പ് പ്രതിശ്രുത വരൻ തട്ടിപ്പുകാരനാണെന്നറിഞ്ഞു; അഴിക്കുള്ളിലാക്കി വനിതാ എസ്ഐ

    ഗുവാഹത്തി: വിവാഹത്തിന് മുമ്പ് പ്രതിശ്രുത വരൻ തട്ടിപ്പുകാരനാണെന്നറിഞ്ഞതോടെ അഴിക്കുള്ളിലാക്കി വനിതാ പൊലീസ്. വഞ്ചനാക്കുറ്റത്തിനാണ്  പ്രതിശ്രുത വരനെ അസം പൊലീസിൽ സബ് ഇൻസ്പെക്ടറായ ജുൻമോണി റാഭ അറസ്റ്റ് ചെയ്തത്. വ്യാജ വിവരങ്ങൾ നൽകി എസ്ഐയെ വഞ്ചിക്കുകയും വ്യാജ ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽനിന്നു പണം കൈപ്പറ്റുകയും ചെയ്ത കുറ്റത്തിനാണ് ഭാവി വരനായ റാണ പഗാഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒഎൻജിസിയിൽ പിആർ ഓഫിസറാണെന്നു കള്ളം പറഞ്ഞാണ് ഇയാൾ വനിതാ എസ്ഐയുമായി വിവാഹം നിശ്ചയിച്ചത്. ഇയാൾ, ഒഎൻജിസി ജീവനക്കാരനല്ലെന്നു ചിലർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു വഞ്ചന എസ്ഐ കണ്ടെത്തിയത്. ഒഎൻജിസിയിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ഇയാൾ ഒട്ടേറെപ്പേരിൽനിന്ന് പണം വാങ്ങിയതായും പൊലീസ്  കണ്ടെത്തി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകളും സീലുകളും ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. ഈ വർഷം നവംബറിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ‘2021 ജനുവരിയിലാണ് ആദ്യമായി അയാളെ കാണുന്നത്. തുടർന്നു വിവാഹാലോചനയുമായി സമീപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും സമ്മതിച്ചതോടെ കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനായിരുന്നു…

    Read More »
  • Kerala

    തിരുവനന്തപുരം കോർപറേഷൻ നികുതി വെട്ടിപ്പ്: കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

    തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ പുതിയ റിപ്പോർട്ട്. രണ്ടു പേർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ തുടർ നടപടിക്കായി നഗരസഭ നിയമോപദേശം തേടി. അതിനിടെ ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കാനുള്ള ശുപാർശയിൽ നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. നികുതി വരുമാനത്തിൽ 33 ലക്ഷം രൂപ വെട്ടിച്ച കേസിലാണ് കൂടുതൽ ഉദ്യോഗസ്ഥർ കുടുങ്ങുന്നത്. കോ‍ർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ചുമത്തി പണം തിരികെ പിടിക്കാനാണ് കോർപ്പറേഷൻ തീരുമാനം. ഇതിനായി നിയമോപദേശം തേടിയ കോർപ്പറേഷൻ, തുടർ നടപടിക്കായി റിപ്പോർട്ട് തദ്ദേശ വകുപ്പ് ഡയറക്ടറേറ്റിലേക്ക് അയക്കും. നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ കുറ്റക്കാരനാക്കി ആദ്യം നിയോഗിച്ച അന്വേഷണസമിതി റിപ്പോ‍ർട്ട് സമർപ്പിച്ചത് വിവാദമായതോടെയാണ് പുതിയ അന്വേഷണം നടന്നത്. നികുതി വെട്ടിപ്പിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരികെ സ‍ർവ്വീസിലെടുക്കാൻ നീക്കമുണ്ടെന്നാണ് പ്രതിപക്ഷ വിമർശനം. നേമം മേഖലാ ഓഫീസിൽ 26.75 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയ…

    Read More »
  • Kerala

    കണ്ണൂർ സർവ്വകലാശാല ചോദ്യപ്പേപ്പർ ആവർത്തനം, വിസി നേരിട്ട് അന്വേഷിക്കും

    തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ (Kannur university)ഡിഗ്രി മൂന്നാം സെമസ്റ്റർ ചോദ്യപേപ്പർ ആവർത്തിച്ച സംഭവം വൈസ് ചാൻസിലർ നേരിട്ട് അന്വേഷിക്കും. പ്രാഥമികാന്വേഷണം നടത്തിയ രണ്ടംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് നടന്ന സിന്റിക്കറ്റ് യോഗം ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സിന്റിക്കേറ്റാണ് വൈസ് ചാൻസിലർ തന്നെ നേരിട്ട് വിഷയത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശിച്ചത്. വിസിയുടെ അന്വേഷണ റിപ്പോർട്ട് 21 ന് ചേരുന്ന പ്രത്യേക സിന്റിക്കേറ്റിൽ വെക്കാനും തീരുമാനമായി. കഴിഞ്ഞ മാസം 21, 22 തീയതികളിൽ നടന്ന നടന്ന സൈക്കോളജി മൂന്നാം സെമറ്റർ പരീക്ഷകൾ, 21 ന് നടന്ന ബോട്ടണി പരീക്ഷ, ഫിലോസഫി കോംപ്ലിമെന്ററി പേപ്പർ എന്നിവയുടെ ചോദ്യങ്ങൾ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറിന് സമാനമാണെന്നാണ് കണ്ടെത്തിയത്. പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കാമെന്ന് എക്സാം കൺട്രോളർ ആദ്യം അറിയിച്ചെങ്കിലും പിന്നീട് വൈസ് ചാൻസിലറുടെ നിർദ്ദേശ പ്രകാരം പിജെ വിൻസെന്റ് അവധിയിൽ പോവുകയായിരുന്നു. ചോദ്യങ്ങൾ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ അധ്യപകർ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ അതേപടി പുതിയ…

    Read More »
  • Kerala

    ‘തൃക്കാക്കരയിൽ തോറ്റാൽ സിൽവർ ലൈൻ ഉപേക്ഷിക്കുമോ’? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരൻ

    തിരുവനന്തപുരം: യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കളം നിറഞ്ഞ് തുടങ്ങി. സെഞ്ചുറി സീറ്റ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ എൽഡിഎഫ് മുന്നണി തൃക്കാക്കരയിൽ കളത്തിലിറങ്ങുമ്പോൾ പി ടി തോമസിന്റെ സ്വന്തം മണ്ഡലത്തിൽ വിജയത്തുടർച്ച നേടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും യുഡിഎഫും. ഇടത് മുന്നണി വികസനം പറയുമ്പോൾ സിൽവർ ലൈൻ വിഷയം കത്തിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. തൃക്കാക്കര തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുമോയെന്ന ചോദ്യമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉയർത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച സുധാകരൻ, തെരഞ്ഞെടുപ്പിൽ തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനുള്ള നട്ടെല്ല് കേരളാ മുഖ്യമന്ത്രി കാണിക്കുമോയെന്നും ചോദിച്ചു. തന്റെ വെല്ലുവിളിയേറ്റെടുക്കാൻ കേരളാ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെവി തോമസ് വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് സുധാകരന്റെ വാദം. കെവി തോമസ് ക്ലോസ്ഡ് ചാപ്റ്ററാണെന്നാവർത്തിച്ച സുധാകരൻ, പ്രചാരണത്തിന് തോമസ് ഇറങ്ങിയാലും ഒന്നും സംഭവിക്കില്ലെന്നും അഞ്ചു വോട് പിടിക്കാൻ പോലും അദ്ദേഹത്തിനാകില്ലെന്നും പരിഹസിച്ചു. തൃക്കാക്കര…

    Read More »
  • Kerala

    ലീഗ് വിമർശനം: പ്രസ്താവന തിരുത്തി റഹ്മത്തുള്ള ഖാസിമി

    കോഴിക്കോട്: പ്രഭാഷണങ്ങളില്‍ തെറ്റായ പരാമര്‍ശങ്ങള്‍ വന്ന് പോയെന്നും സമസ്തയേയും ലീഗിനേയും വിമര്‍ശിച്ചതില്‍ ദുഖവും വേദനയുമുണ്ടെന്നും റഹ്മത്തുല്ല ഖാസിമി മൂത്തേടം. മുക്കം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഖാസിമി തന്റെ തെറ്റ് ഏറ്റ് പറഞ്ഞത്. മലപ്പുറം എം.പി കള്ള വഹാബി ആണെന്നും മുസ്ലിം ലീഗ് വഹാബികളുടെ പാർട്ടി ആണെന്നുമായിരുന്നു റംസാൻ പ്രഭാഷണത്തിെലെ ഖാസിമിയുടെ പരാമർശം. “ഇസ്‌ലാമിക പ്രബോധന പ്രസംഗ മേഖലയില്‍ പതിറ്റാണ്ടുകളായി ഇടപെടുന്ന ഒരു വ്യക്തിയെന്ന നിലക്ക് ചില പ്രഭാഷണങ്ങളില്‍ തെറ്റായ ചില പരാമര്‍ശങ്ങള്‍ വന്ന് പോയിട്ടുണ്ട്. ഇയ്യിടെ നടത്തിയ ചില പ്രസംഗങ്ങളില്‍ ഞാന്‍ ആദരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയേയും മുസ് ലിം ലീഗിനെയും ചില വ്യക്തികളേയും പരിധി വിട്ട് വിമര്‍ശിച്ചിട്ടുണ്ട്. അബദ്ധവശാല്‍ വന്ന ഇത്തരം പ്രയോഗങ്ങളില്‍ എനിക്ക് അതിയായ ദുഖവും വേദനയുമുണ്ട്. ” വിശദീകരണക്കുറിപ്പിൽ ഖാസിമി പറഞ്ഞു. കടുത്ത വിമർശനമാണ് ലീഗും യൂത്ത് ലീഗും ഖാസിമിക്കെതിെരെ ഉയർത്തിയത്. ഇതേത്തുടർന്നാണ് തിരുത്ത്. ഇ കെ സുന്നികളുടെ യുവജന വിഭാഗമായ…

    Read More »
  • India

    കൊവിഡ് മരണ കണക്ക്: ലോകാരോഗ്യ സംഘടനയെ വിമർശിച്ച് ഇന്ത്യ

    ദില്ലി: രാജ്യത്ത് കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതിന്‍റെ ഒൻപതിരട്ടിയിൽ ഏറെയെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. മിക്ക രാജ്യങ്ങളിലും കോവിഡ് മരണങ്ങൾ ശരിയായി രേഖപ്പെടുത്തപ്പെടുത്തിയില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ വിമർശനം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ശരിയല്ലെന്നും ലോകാരോഗ്യ സംഘടന കൊവിഡ് മരണം കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്നും കേന്ദ്രം തിരിച്ചടിച്ചു. ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് കണക്കുകൾ പുറത്തുവിട്ടത്. കൊവിഡ് മരണങ്ങൾ കണ്ടെത്താൻ ലോകാരോഗ്യ സംഘടന അവലംബിച്ച രീതി ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡ് മരണങ്ങൾ കണക്കിൽ ഉൾപ്പെടുത്തപ്പെട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ വാദം കേന്ദ്ര സർക്കാർ നേരത്തേ തള്ളിയിരുന്നു. ഇന്ത്യയിലെ യഥാർത്ഥ കൊവിഡ് മരണം 47 ലക്ഷമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഔദ്യോഗിക കണക്കിൽ ഉള്ളതിന്റെ ഒൻപത് ഇരട്ടിയിൽ കൂടുതലാണിത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. കൊവിഡ് ബാധിച്ച് 2020 ജനുവരി മുതൽ 2021 ഡിസംബർ വരെ നടന്ന…

    Read More »
  • Kerala

    ‘നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും’; ട്രാഫിക് സിനിമയിലെ രം​ഗം പങ്കുവെച്ച് അരുൺകുമാർ

    കൊച്ചി: ട്രാഫിക് സിനിമയിലെ പ്രശസ്തമായ രം​ഗം പങ്കുവെച്ച് ഡിവൈഎഫ്ഐ നേതാവ് അഡ്വ. കെ എസ് അരുൺകുമാർ. ഹൃ​ദയമാറ്റ ശസ്ത്രക്രിയക്കായി ഹൃദയം ആശുപത്രിയിലെത്തിക്കുന്നതിന് പൊലീസിനെ പ്രേരിപ്പിക്കുന്ന ജോസ് പ്രകാശിന്റെ ഡയലോ​ഗാണ് അരുൺകുമാർ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ഡോ. ജോ ജോസഫ് അവയവമാറ്റ ശസ്ത്രക്രിയക്കായി നേതൃത്വം നൽകുന്നതും പ്രചാരണ വീഡിയോയിലുണ്ട്. തനിക്കെതിരെയുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കുമുള്ള പരോക്ഷ മറുപടി എന്ന തരത്തിലാണ് അരുൺകുമാർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അരുൺകുമാർ പങ്കുവെച്ച വീഡിയോ നിരവധി പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് ഹൃദ്രോ​ഗ വിദ​ഗ്ധനായ ഡോ. ജോ ജോസഫ്. നേരത്തെ കെ എസ് അരുൺകുമാർ സ്ഥാനാർഥിയായേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. മാധ്യമങ്ങളെല്ലാം അരുൺകുമാറാണ് എൽഡിഎഫ് സ്ഥാനാർഥിയെന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ ചുമരെഴുത്തും നടന്നു. എന്നാൽ, അപ്രതീക്ഷിതമായിട്ടാണ് അവസാനം ജോ ജോസഫിന്റെ സ്ഥാനാർഥിത്വം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി ഉമ തോമസിനെയാണ് കോൺ​ഗ്രസ് രം​ഗത്തിറക്കിയത്.

    Read More »
Back to top button
error: