KeralaNEWS

മത്തായിയെ കൊലപ്പെടുത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എതിരേ അടിയന്തര നടപടി വേണമെന്നും അവരെ സർവ്വീസിൽ നിന്നും പുറക്കണമെന്നും ഭാര്യ ഷീബാ മോൾ

ത്തനംതിട്ട: ചിറ്റാറിലെ ഷീബമോൾ ഒരു പോരാളിയാണ്. ആത്മഹത്യയെന്ന് എഴുതി തള്ളുമായിരുന്ന ഒരു മരണം ക്രൂരമായ കൊലപാതകമെന്ന് തെളിയിച്ചത് ഷീബമോൾടെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ്.

ഷീബയുടെ ഭർത്താവ് മത്തായിയുടെ ദുരൂഹ മരണം കൊലപാതകമാണെന്നു സി.ബി.ഐ കണ്ടെത്തുവോളം നീണ്ടുനിന്നു ആ പോരാട്ടം. പക്ഷേ കുറ്റക്കാരായ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇപ്പോഴും നിയമത്തിൻ്റെ പരിരക്ഷയിൽ സസുഖം കഴിയുന്നു. പക്ഷേ ഷീബയുടെ പോരാട്ടം അവസാനിക്കുന്നില്ല.
തൻ്റെ ഭർത്താവ് മത്തായിയുടെ കൊലപാതകത്തിൽ കുറ്റക്കാർ എന്ന് സി.ബി.ഐ കണ്ടെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എതിരേ അടിയന്തര നടപടി വേണമെന്നും അവരെ സർവ്വീസിൽ നിന്നും പുറക്കണമെന്നും ആവശ്യപ്പെട്ട് ഷീബമോൾ മക്കളോടൊപ്പം വനം വകുപ്പ് മന്ത്രി എ കെ ശശിന്ദ്രനെ നേരിട്ട് കണ്ട് നിവേദനം നല്കി. പത്തനംതിട്ട യു.ഡി.എഫ് ചെയർമാൻ വിക്ടർ ടി. തോമസ്, കിഫ ലീഗൽ ഡയറക്ടർ അഡ്വ. ജോണി കെ ജോർജ് എന്നിവർ ഷീബയോടൊപ്പം മന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു.

Signature-ad

മത്തായിയുടെ മരണം നടന്നിട്ട് ഒന്നര വർഷം ആയിട്ടും സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഒരു നഷ്ടപരിഹാരവും കുടുംബത്തിന് ലഭിച്ചിട്ടില്ല അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുകയും സ്വന്തമായി വീടില്ലാത്ത മത്തായിയുടെ കുടുംബത്തിന് വീട് ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്നും ഗവൺമെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു തീരുമാനം അടിയന്തരമായി ഈ വിഷയങ്ങളിൽ ഉണ്ടാകണമെന്നും വിക്ടർ ടി തോമസ് മന്ത്രിയോട് ആവശ്യപ്പെട്ടു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതിത സുഭാഷ്, ജില്ല പ്രസിഡൻ്റ ജിജി വട്ടശ്ശേരി, സംസ്ഥാന നിർവ്വക സമിതി അംഗം ചെറിയാൻ ജോർജ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്
ഷീബമോൾ മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.

Back to top button
error: