KeralaNEWS

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: മ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്

രോ ദിവസം കഴിയുന്തോറും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കുകയാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കണ്ട് വോട്ട് തേടുകയാണ് ഉമ തോമസ്.

എറണാകുളം എം പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ വോട്ട് തേടിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. മഹാരാജാസിലെ പഠന കാലം മുതൽ പി.ടി.തോമസുമായും ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി. നടൻ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.

അതേസമയം, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്‍റെ പേരിനാണ് മുൻതൂക്കം. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. ആം ആദ്മി- ട്വന്‍റി ട്വന്‍റി സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നതിലും തീരുമാനം ആയിട്ടില്ല. ഇന്ന് ഇക്കാര്യത്തിലും അന്തിമ തീരുമാനം വരാനാണ് സാധ്യത.

Back to top button
error: