NEWS

പോലീസിന്റെ വൈദ്യ പരിശോധന; ഇനിമുതൽ റിപ്പോർട്ട് പ്രതികൾക്കും നൽകണം

തിരുവനന്തപുരം: പൊലീസ് അറസ്റ്റ് ചെയ്യുന്ന ഒരാളുടെ വൈദ്യപരിശോധന നടത്തിയാല്‍ പരിശോധന റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ഇനി മുതല്‍ പ്രതിക്കും നല്‍കണം.പുതുക്കിയ മെഡിക്കോ- ലീഗല്‍ പ്രോട്ടോകോള്‍ പ്രകാരമാണ് ഇത്.തീര്‍ത്തും സൗജന്യമായിട്ടാകണം പരിശോധന.സ്വകാര്യ ലാബില്‍ പരിശോധന നടത്തണമെങ്കില്‍ അതിന്റെ ചെലവും സര്‍ക്കാര്‍ വഹിക്കണം.

ഒരു പ്രതിയുടെ വൈദ്യപരിശോധന എങ്ങനെ നടത്തണം, പീഡനത്തിന് ഇരയായ സ്ത്രീയോ- പുരുഷനോ -കുട്ടിയോ ആരായാലും വൈദ്യപരിശോധന എങ്ങനെ നടത്തണം, അപകടത്തില്‍പ്പെട്ടയാള്‍ അല്ലെങ്കില്‍ ആത്മഹത്യക്കു ശ്രമിച്ച ഒരാളെ ചികിത്സിക്കുന്ന ഡോക്ടര്‍ എന്തു നടപടികള്‍ സ്വീകരിക്കണം ഇതെല്ലാം മെഡിക്കോ ലീഗല്‍ പ്രോട്ടോകോളില്‍ ഉള്‍പ്പെടും. അതായത് നിയമ സംവിധാനത്തിന്റെ പരിശോധനയിലൂടെ കടന്നുപോകുന്ന എല്ലാ മെഡിക്കല്‍ നടപടികളും ഈ പ്രോട്ടോകോളില്‍ ഉള്‍പ്പെടും. മെഡിക്കോ- ലീഗല്‍ പ്രോട്ടോകോള്‍ പ്രകാരമാണ് പോസ്റ്റുമോര്‍ട്ടവും നടത്തുന്നത്.

 

 

നിലവില്‍ അറസ്റ്റ് ചെയ്യുന്ന ഒരു പ്രതിയുടെയോ തടവുകാരന്റെയോ വൈദ്യപരിശോധന എങ്ങനെ നടത്തണമെന്ന് പ്രോട്ടോകള്‍ നിലവിലുണ്ട്. ഇതില്‍ ചില വ്യക്തത വരുത്തിയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ പ്രകരാണ് ആഭ്യന്തരവകുപ്പ് പുതിയ ഭേദഗതി തയ്യാറാക്കിയത്.

Back to top button
error: