Month: May 2022

  • NEWS

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

    കൊല്ലം:  വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല ചെറിയേല ഉഷാ ഭവനത്തിൽ രാഹുലി(24)നെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി പ്രണയത്തിലാകുകയും പിന്നീടു കൊല്ലത്തെ പല ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു.ഗർഭിണിയാണെന്നു മനസ്സിലായതോടെ മുങ്ങുകയായിരുന്നു. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ബി.ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.ജി.ശ്യാംകുമാർ, ഹസൻകുഞ്ഞ്, എസ്‌സിപിഒമാരായ ബിനു, സിപിഒ പ്രമോദ്, അബു താഹീർ,രമാദേവി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു

    ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപ്പാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്.   തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി വീണത്.തൃശൂരിലേയ്ക്ക് പോവുകയായിരുന്ന മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന ജോയ് എന്ന യുവതിയാണ് ബസിൽ നിന്നും വീണത്.യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.മെയിൻ റോഡിലൂടെ പോവേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ഇത് വഴി വന്നത്.

    Read More »
  • India

    യമുന എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു

    ശനിയാഴ്ച പുലർച്ചെ മഥുരയിലെ യമുന എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്കു പരിക്കേറ്റു. ഏഴു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്, ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം ഹർദോയിൽനിന്നു നോയിഡയിലേക്കു മടങ്ങുകയായിരുന്നു സംഘം. പുലർച്ചെ അഞ്ചോടെ ഇവരുടെ കാർ ഒരു അജ്ഞാത വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നു. കാർ യാത്രികർ യുപിയിലെ ഹർദോയ് ജില്ലയിൽനിന്നുള്ളവരാണെന്നും അവർ ഇപ്പോൾ താമസിക്കുന്ന നോയിഡയിലേക്കു മടങ്ങുകയായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് (റൂറൽ) ശ്രീഷ് ചന്ദ്ര പറഞ്ഞു. മരിച്ചവരിൽ മൂന്നു സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരു കുട്ടിയും ഉൾപ്പെടുന്നു. മറ്റൊരു കുട്ടിയും ഒരു പുരുഷനും ആശുപത്രിയിലാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ വാഹനാപകടം ഹൃദയഭേദകമാണ്. ഈ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ- പ്രധാനമന്ത്രിയുടെ ഓഫീസ് ഹിന്ദിയിൽ ട്വീറ്റ്…

    Read More »
  • NEWS

    യാത്രക്കാരൻ അപായ ചങ്ങല വലിച്ചു, ട്രെയിൻ നിന്നത് നദിയുടെ മുകളിലെ പാലത്തിൽ; പെടാപ്പാട് പെട്ട് ലോക്കോ പൈലറ്റ്

    മുംബൈ: യാത്രക്കാരൻ എമര്‍ജന്‍സി ചെയിന്‍  വലിച്ചതിനെത്തുടര്‍ന്ന് നിന്ന ട്രെയിന്റെ യാത്ര പുനരാരംഭിക്കുന്നതിന് ജീവന്‍ പണയം വച്ച്‌ ലോക്കോ പൈലറ്റ്. എമര്‍ജന്‍സി ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിന്നത് നദിയുടെ മുകളിലെ പാലത്തിലാണ്.യാത്ര പുനരാരംഭിക്കണമെങ്കില്‍ നോബ് റീസെറ്റ് ചെയ്യണം. ഈ സാഹചര്യത്തിലാണ് ഗോദാന്‍ എക്‌സ്പ്രസിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സതീഷ് കുമാര്‍ ജീവന്‍ പണയപ്പെടുത്തി ഒറ്റവരിപ്പാലത്തില്‍ നിന്ന് നോബ് റീസെറ്റ് ചെയ്ത് ട്രെയിനിന്റെ എഞ്ചിനിലേക്ക് കയറിയത്. കല്യാണില്‍ നിന്ന് ഗോരഖ്പൂരിലേക്കുള്ള ട്രെയിനിലാണ് സംഭവം നടന്നത്. യാത്രക്കാരന്‍ എമര്‍ജന്‍സി ചെയിന്‍ നോബ് വലിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ ടിറ്റ്‌വാലയ്ക്കും ഖദാവലിക്കും ഇടയിലുള്ള നദിയിലെ ഒരു റെയില്‍വേ പാലത്തില്‍ കുടുങ്ങി. ഒറ്റവരിപ്പാതയിലാണ് ട്രെയിന്‍ കുടുങ്ങിയത്. മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ നടന്ന സംഭവത്തിന്റെ വീഡിയോ റെയില്‍വേ മന്ത്രാലയം ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്.ട്രെയിനുകളില്‍ അനാവശ്യമായി അലാറം ചങ്ങല വലിക്കരുതെന്ന് റെയില്‍വേ യാത്രക്കാരോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്.

    Read More »
  • Kerala

    ഡി.ഐ.ജിയെ സല്യൂട്ട് ചെയ്തില്ല, 15 പോലീസുകാർക്ക് ശിക്ഷ

    കണ്ണൂർ: ഡി.ഐ.ജിയെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരിൽ 15 പോലീസുകാർക്ക് ഗാർഡ് ഡ്യൂട്ടി ശിക്ഷ. വ്യാഴാഴ്ച 12 മണിയോടെ ഡി.ഐ.ജി രാഹുൽ ആർ. നായർ ക്യാമ്പ് ഓഫീസിൽനിന്നും പോകും വഴി കോർപ്പറേഷൻ ഓഫീസിന് മുന്നിലുണ്ടായിരുന്ന പോലീസുകാർ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കുടുംബശ്രീ പ്രവർത്തകരും പ്രതിപക്ഷ വിഭാഗത്തിൽപ്പെട്ടവരും മേയർ ടി.ഒ മോഹനനെ ഉപരോധിച്ചിരുന്നു. സംഘർഷത്തെ തുടർന്നാണ് പോലീസ് എത്തിയത്. കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ പോലീസുകാരാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് ഡി.ഐ.ജി അതുവഴി കടന്നുപോയത്. ഡി.ഐ.ജിയുടെ ഓഫീസിലാണ് എല്ലാവർക്കും ശിക്ഷയായി ഏഴു ദിവസം പൂർണമായി പാറാവ് ഡ്യൂട്ടി നൽകിയത്. യൂണിയൻ ഇടപെട്ട് ഡ്യൂട്ടി ഒരു ദിവസമായി കുറച്ചതായും പറയുന്നുണ്ട്. സംഘർഷത്തിനിടയിൽ ഡി.ഐ.ജി കടന്നുപോയത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പോലീസുകാർ പറയുന്നത്.

    Read More »
  • NEWS

    നിരവധി കേസുകളിൽ പ്രതിയായിരുന്ന ആൾ മരിച്ച നിലയിൽ

    പന്തളം:വിവിധ മോഷണ കേസുകൾ, അടിപിടി കേസുകൾ അബ്കാരി കേസുകൾ എന്നിവയിൽ പ്രതിയായിരുന്ന പന്തളം മുളമ്പുഴ വലിയ തറയിൽ മൊട്ട വർഗിസ് എന്നു വിളിക്കുന്ന വർഗീസ് ഫിലിപ്പിനെ [42] കുന്നിക്കുഴി മുക്കിനു സമീപം വെൺകുളത്ത് വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • NEWS

    400 രൂപയ്ക്ക് ബോട്ടിൽ ഒരു അടിപൊളി യാത്ര

    ആലപ്പുഴ: അഞ്ച്  മണിക്കൂര്‍ കായല്‍ പരപ്പിലൂടെ ബോട്ടില്‍ കറങ്ങാന്‍ വെറും 400 രൂപ മാത്രം.സംസ്ഥാന ജല​ ഗതാ​ഗത വകുപ്പാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.ജലഗതാഗത വകുപ്പിന്റെ ‘വേ​ഗ – 2’.​ബോട്ടിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 2020 ഡിസംബറില്‍ സര്‍വീസ് ആരം​ഭിച്ച ബോട്ടിന് ഇപ്പോള്‍ സഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ച്‌ വരുന്നത്.സാധാരണ സര്‍ക്കാര്‍ ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ബോട്ടിന്റെ മുന്‍ ഭാ​ഗത്ത് നിന്ന് കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാനും വേ​ഗ – 2 ല്‍ സൗകര്യമുണ്ട്. സര്‍ക്കാരിന്റെ കീഴിലുള്ള ഈ ബോട്ട് ദിവസവും രാവിലെ 11.00 ന് ആലപ്പുഴയില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. ‌പുന്നമടക്കായലിലൂടെയും, വേമ്ബനാട് കായലിലൂടെയുമാണ് സഞ്ചാരം. മുഹമ്മ, റാണി, ചിത്തിര, മാര്‍ത്താണ്ഡം, ആര്‍ ബ്ലോക്ക്‌, മംഗലശ്ശേരി, കുപ്പപ്പുറം വഴി തിരികെ 4.30 ന് ആലപ്പുഴയിലെത്തും. പക്ഷി നിരീക്ഷകരുടെ പറു​ദീസയായ പാതിരാമണല്‍ ​ദ്വീപില്‍ ഇറങ്ങി കാഴ്ചകള്‍ കാണാനും വേ​ഗ – 2 സൗകര്യമൊരുക്കുന്നുണ്ട്.     ഇനി ഏസി വേണമെങ്കിൽ അതും ലഭ്യമാണ്.…

    Read More »
  • Kerala

    വില കുറഞ്ഞ മദ്യത്തിനു ക്ഷാമം; വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണം: എക്സൈസ്

    തിരുവനന്തപുരം: സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസിന്റെ മുന്നറിയിപ്പ്. സ്പിരിറ്റ് വിലയിലുണ്ടായ വർധനവാണ് ക്ഷാമത്തിനു കാരണം. മുൻ അബ്കാരി കേസുകളിലെ പ്രതികളെ നിരീക്ഷിക്കാനും വ്യാജവാറ്റ് നേരത്തേ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കാനും എക്സൈസ് കമ്മിഷണർ നിർദേശം നൽകി. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് പലയിടത്തും ബാറുകളിലും ബവ്റിജസ് ഔട്ട്ലറ്റുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്. വിലകൂടിയ ബ്രാൻഡുകൾ മാത്രമാണ് പലയിടത്തും ഉള്ളത്. കേരളത്തിൽ സ്പിരിറ്റ് ഉൽപാദനം ഇല്ല. ഒരു മാസം മുന്‍പുവരെ ഒരു ലീറ്റർ സ്‌പിരിറ്റ് കേരളത്തിലെത്തുമ്പോഴുള്ള വില ലീറ്ററിനു 53 രൂപ വരെയായിരുന്നു. ഇപ്പോഴത് 70 രൂപയ്ക്കു മുകളിലായി. ഒരു കെയ്സ് മദ്യം ഉൽപാദിപ്പിക്കാൻ ഉൽപാദകർക്ക് 60 രൂപ കൂടുതൽ വേണ്ടിവരും. സംസ്ഥാന സർക്കാര്‍ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മിനായി 57 രൂപയ്ക്കാണ് ഒരു ലീറ്റർ സ്പിരിറ്റ് വാങ്ങിയിരുന്നത്. ഇപ്പോഴത് ലീറ്ററിന് 75 രൂപയായി. കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്ന…

    Read More »
  • Kerala

    ശമ്പളം അന്നുതന്നെ നൽകണോയെന്ന് മാനേജ്‌മെന്റ് തീരുമാനിക്കട്ടെ: ആന്റണി രാജു

    തിരുവനന്തപുരം: പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പ്രതികാര നടപടിയിലേക്ക് നീങ്ങുമെന്ന സൂചന നൽകി ഗതാഗത മന്ത്രി ആന്റണി രാജു. പത്താം തീയതി ശമ്പളം നൽകാമെന്ന ഉറപ്പ് അംഗീകരിക്കാതെ സമരം നടത്തിയതുകൊണ്ട്, ശമ്പളം അന്നുതന്നെ നൽകണമോയെന്ന് മാനേജ്‌മെന്റ് തീരുമാനിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സഹായമായി 30 കോടി രൂപ നൽകിയശേഷം മാനേജ്‌മെന്റിന് ബാക്കി തുക കണ്ടെത്താനുള്ള സാവകാശം മാത്രമാണ് ജീവനക്കാരോട് ചോദിച്ചത്. 24 മണിക്കൂർ പണിമുടക്ക് എന്ന പേരിൽ നടത്തിയ പ്രതിഷേധത്തിൽ കെഎസ്ആർടിസിക്ക് മൂന്നു ദിവസത്തെ നഷ്ടം ഉണ്ടായി. ഈ ദിവസങ്ങളിലെ ലാഭം കൂടി എടുത്ത് ശമ്പളം നൽകാനായിരുന്നു തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, ശമ്പളം ലഭിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഇടത് അനുകൂല സംഘടനയായ എഐടിയുസിയുടെ തീരുമാനം. മേയ് അഞ്ചിന് ശമ്പളം നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെടാതെ വന്നതോടെയാണ് പണിമുടക്ക് നടത്തിയത്. ഇങ്ങനെ ആര് പണിമുടക്ക് നടത്തിയാലും അവരോട് സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി. അതേസമയം, യാഥാർഥ്യം മനസിലാക്കി സിഐടിയു സമരത്തിൽനിന്ന് പിന്മാറിയെന്നു മന്ത്രി പറഞ്ഞത്…

    Read More »
  • India

    അധികാരമേറ്റിട്ട് ഒരു വർഷം; ബസിൽ യാത്ര ചെയ്ത് വിവരങ്ങൾ ആരാഞ്ഞ് എം.കെ.സ്റ്റാലിൻ

    ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കിയതിനു പിന്നാലെ ബസ്സിൽ യാത്ര ചെയ്ത് എം.കെ.സ്റ്റാലിൻ. സർക്കാർ ബസ്സിൽ സഞ്ചരിച്ച മുഖ്യമന്ത്രി, ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും ആരാഞ്ഞു. ചെന്നൈയിലെ രാധാകൃഷ്ണൻ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സ‍ഞ്ചരിച്ചത്. സ്ത്രീ യാത്രക്കാർക്ക് ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി ബസിലെ സ്ത്രീ യാത്രക്കാരുമായി പങ്കുവച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ യാത്ര. എല്ലാ സർക്കാർ സ്കൂളുകളിലും വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം സൗജന്യമായി നൽകുന്നതുൾപ്പെടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങളാണ് സ്റ്റാലിൻ നടത്തിയിരിക്കുന്നത്. ഡിഎംകെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈ, മുൻ മുഖ്യമന്ത്രിയും പിതാവുമായ എം.കരുണാനിധി എന്നിവരുടെ ശവകുടീരവും സന്ദർശിച്ചു. എഐഎഡിഎംകെയുടെ പത്ത് വർഷത്തെ ഭരണത്തിനു ശേഷം 2021ലാണ് സ്റ്റാലിൻ അധികാരത്തിലെത്തിയത്.

    Read More »
Back to top button
error: