ആലപ്പുഴ: അഞ്ച് മണിക്കൂര്‍ കായല്‍ പരപ്പിലൂടെ ബോട്ടില്‍ കറങ്ങാന്‍ വെറും 400 രൂപ മാത്രം.സംസ്ഥാന ജല ഗതാഗത വകുപ്പാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.ജലഗതാഗത വകുപ്പിന്റെ ‘വേഗ – 2’.ബോട്ടിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 2020 ഡിസംബറില്‍ സര്‍വീസ് ആരംഭിച്ച ബോട്ടിന് ഇപ്പോള്‍ സഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ച് വരുന്നത്.സാധാരണ സര്‍ക്കാര്‍ ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ബോട്ടിന്റെ മുന്‍ ഭാഗത്ത് നിന്ന് കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാനും വേഗ – 2 ല്‍ സൗകര്യമുണ്ട്.
സര്‍ക്കാരിന്റെ കീഴിലുള്ള ഈ ബോട്ട് ദിവസവും രാവിലെ 11.00 ന് ആലപ്പുഴയില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. പുന്നമടക്കായലിലൂടെയും, വേമ്ബനാട് കായലിലൂടെയുമാണ് സഞ്ചാരം. മുഹമ്മ, റാണി, ചിത്തിര, മാര്‍ത്താണ്ഡം, ആര്‍ ബ്ലോക്ക്, മംഗലശ്ശേരി, കുപ്പപ്പുറം വഴി തിരികെ 4.30 ന് ആലപ്പുഴയിലെത്തും. പക്ഷി നിരീക്ഷകരുടെ പറുദീസയായ പാതിരാമണല്‍ ദ്വീപില്‍ ഇറങ്ങി കാഴ്ചകള്‍ കാണാനും വേഗ – 2 സൗകര്യമൊരുക്കുന്നുണ്ട്.
ഇനി ഏസി വേണമെങ്കിൽ അതും ലഭ്യമാണ്. 600 രൂപയാണ് ചാർജ്ജ്. ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 120 സീറ്റും ഉണ്ട്.ഒരു ദിവസം ആലപ്പുഴ കുറഞ്ഞ ചിലവിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും പ്രയോജനം ചെയ്യും തീർച്ച…
ബുക്കിംഗിന് വിളിക്കേണ്ട നമ്പരുകൾ :_
9400050322
9400050325
9400050327