Month: May 2022
-
Breaking News
സൗദിയില്‍ വിവിധ മേഖലകളിലെ സ്വദേശിവത്ക്കരണം നാളെ മുതല്‍ പ്രാബല്യത്തില്‍, പതിനായിരക്കണക്കിന് മലയാളികള്‍ ഭീഷണിയിൽ
സൗദിയില്‍ പ്രധാനപ്പെട്ട പല തസ്തികകളിലുമുള്ള സ്വദേശിവത്ക്കരണം ഞായറാഴ്ച പ്രാബല്യത്തില്‍ വരും. സെക്രട്ടറി, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള ജോലികളും ഇവയില്‍പ്പെടും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളുടെ ജോലി ഇതോടെ ഭീഷണിയിലാണ്.സെക്രട്ടറി, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ട്രാന്‍സ്‌ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍ എന്നീ മേഖലകളിലാണ് ഞായറാഴ്ച മുതല്‍ നൂറുശതമാനം സൗദിവത്ക്കരണം നടക്കുന്നത്. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. ആറുമാസത്തെ സാവകാശം നല്‍കിയ ശേഷമാണ ഈ മേഖലകളില്‍ സൗദിവത്ക്കരണത്തിനൊരുങ്ങുന്നത്. ഇതുവഴി 20,000ത്തോളം സൗദി യുവതി, യുവാക്കള്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. ട്രാന്‍സ്‌ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 5000 റിയാല്‍ ശമ്പളം നല്‍കണമെന്നും നിര്‍ദേശമുണ്ട്. പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശമ്പള സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. ആയിരക്കണക്കിന് മലയാളികള്‍ സൗദിയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഇവരുടെ ജോലി നഷ്ടപ്പെടുകയോ ജോലിയില്‍ മാറ്റമുണ്ടാകുകയോ ചെയ്യും.
Read More » -
NEWS
സൗദിയില്‍ വിവിധ മേഖലകളിലെ സ്വദേശിവത്ക്കരണം നാളെ മുതല്‍ പ്രാബല്യത്തില്‍, പതിനായിരക്കണക്കിന്മലയാളികള്‍ ഭീഷണിയിൽ
സൗദിയില്‍ പ്രധാനപ്പെട്ട പല തസ്തികകളിലുമുള്ള സ്വദേശിവത്ക്കരണം ഞായറാഴ്ച പ്രാബല്യത്തില്‍ വരും. സെക്രട്ടറി, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള ജോലികളും ഇവയില്‍പ്പെടും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളുടെ ജോലി ഇതോടെ ഭീഷണിയിലാണ്.സെക്രട്ടറി, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ട്രാന്‍സ്‌ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍ എന്നീ മേഖലകളിലാണ് ഞായറാഴ്ച മുതല്‍ നൂറുശതമാനം സൗദിവത്ക്കരണം നടക്കുന്നത്. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. ആറുമാസത്തെ സാവകാശം നല്‍കിയ ശേഷമാണ ഈ മേഖലകളില്‍ സൗദിവത്ക്കരണത്തിനൊരുങ്ങുന്നത്. ഇതുവഴി 20,000ത്തോളം സൗദി യുവതി, യുവാക്കള്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. ട്രാന്‍സ്‌ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 5000 റിയാല്‍ ശമ്പളം നല്‍കണമെന്നും നിര്‍ദേശമുണ്ട്. പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശമ്പള സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. ആയിരക്കണക്കിന് മലയാളികള്‍ സൗദിയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഇവരുടെ ജോലി നഷ്ടപ്പെടുകയോ ജോലിയില്‍ മാറ്റമുണ്ടാകുകയോ ചെയ്യും.
Read More » -
NEWS
കർണാടകയിലെ കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിജെപിയിലേക്ക്
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ പ്രമോദ് മദ്വരാജ് ബി.ജെ.പിയിലേക്ക്.ഉഡുപ്പി മേഖലയില്‍ ഏറെ സ്വാധീനമുള്ള മൊഗവീര സമുദായ അംഗമാണ് പ്രമോദ് മദ്വരാജ്. ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഏതാനും ദിവസം മുൻപ് പ്രമോദ് മദ്വരാജ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമോദ് മദ്വരാജിനൊപ്പം ഉഡുപ്പി കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് മുനിയലു ഉദയകുമാര്‍ ഷെട്ടിയും ബി.ജെ.പിയിലേക്കെത്തുമെന്നാണ് സൂചന. ഉഡുപ്പിയിലെ കോണ്‍ഗ്രസ് മുഖമെന്ന് വിശേഷിപ്പിക്കാവുന്ന ഇരു നേതാക്കളുടെയും കൂടുമാറ്റം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത ക്ഷീണമാകും. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ എം. വീരപ്പ മൊയ്‍ലിയുടെ മകന്, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നറിയുന്നു.
Read More » -
Kerala
ബ്രൂവറി ഡിസ്റ്റിലറി അഴിമതി കേസിൽ സർക്കാരിന് തിരിച്ചടി
ബ്രൂവറി-ഡിസ്റ്റിലറി അഴിമതി കേസിൽ ഇടതുസർക്കാരിന് തിരിച്ചടി. രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി. കോടതി അന്വേഷിച്ച ശേഷം തീരുമാനമെടുക്കാമെന്ന് ജഡ്ജി ബി ഗോപകുമാർ പറഞ്ഞു. അതേസമയം ബ്രൂവറി ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിലുള്ള എല്ലാ ഫയലും കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പുതിയ ഹർജി ഇന്ന് സമർപ്പിച്ചു. അബ്കാരികളെ സഹായിക്കാൻ കേരളാ സർക്കാർ ചട്ടവിരുദ്ധമായി അനുമതി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്സൈസ് മന്ത്രി ടി. പി രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് ഹർജി. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ സർക്കാർ അനുമതി നൽകിയത്. അഴിമതിയുടെ തെളിവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിനെ തുടർന്ന് സർക്കാർ അനുമതി പിൻവലിച്ചു. അന്വേഷണത്തിനായി മുൻകൂർ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്ത് ഗവർണർ തള്ളിയതിനെ തുടർന്നാണ് രമേശ് ചെന്നിത്തല കോടതിയിൽ…
Read More » -
NEWS
മുഖ്യമന്ത്രി ആക്കാൻ ബിജെപി കേന്ദ്ര നേതാക്കൾ 2500 കോടി രൂപ ആവശ്യപ്പെട്ടെന്ന് കർണാടക ബിജെപി എംഎൽഎ
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയാക്കാന്‍ 2500 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് മുന്‍ കേന്ദ്ര മന്ത്രിയും വിജയപുര എംഎല്‍എയുമായ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിന്റെ വെളിപ്പെടുത്തല്‍.ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കളാണ് തനിക്ക് മുൻപിൽ ഈ ഓഫര്‍ വച്ചതെന്നും അദ്ദേഹം പറഞ്ഞു. രാമദുര്‍ഗയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യത്‌നാല്‍. രാഷ്ട്രീയത്തില്‍ മൊത്തം ചതിയാണ്. ആരും രാഷ്ട്രീയത്തില്‍ ഇറങ്ങരുത്. ജീവിതം വെറുതെയായി പോകും. നിങ്ങളെ കേന്ദ്ര നേതാക്കള്‍ക്ക് പരിചയപ്പെടുത്തി തരാം. സോണിയ ഗാന്ധിയുമായും ജെപി നദ്ദയുമായി സംസാരിക്കാം എന്നെല്ലാം വാഗ്ദാനം ചെയ്യും. ഇത്തരം കെണികളില്‍ ആരും വീണുപോകരുതെന്നും യത്‌നാല്‍ പൊതുപരിപാടിയില്‍ പറഞ്ഞു. കര്‍ണാടകയുടെ മുഖ്യമന്ത്രിയാക്കാന്‍ തന്നോട് ഡല്‍ഹിയിലെ നേതാക്കള്‍ ആവശ്യപ്പെട്ടത് 2500 കോടി രൂപയാണ്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാന്‍.എല്‍കെ അദ്വാനി, രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി അടുത്ത ബന്ധമായിരുന്നു.ഇത്രയും ബന്ധങ്ങളുള്ള തന്നോട് അവര്‍ 2500 കോടി രൂപ ആവശ്യപ്പെട്ടെന്നും യത്‌നാല്‍ പറയുന്നു.
Read More » -
Kerala
പീഡനത്തിനിരയായ എട്ടുവയസുകാരി കുളത്തിൽ വീണു മരിച്ചു. ദുരൂഹതയെന്ന് നാട്ടുകർ, ഇല്ലെന്ന് പൊലീസ്
ഒരാഴ്ച മുമ്പാണ് ഇടുക്കി വണ്ടൻമേട്ടിൽ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കണ്ണൻ എന്നു വിളിക്കുന്ന വിജയനെ കുമളി പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി അച്ഛനമ്മമാർ തോട്ടത്തിൽ പണിക്കുമ്പോൾ ഇയാൾ ആ വീട്ടിൽ പതിവായി ചെല്ലാറുണ്ടായിരുന്നു. സമയത്താണ് ഇയാൾ കുട്ടിയുടെ നേരെ ലൈംഗീകാതിക്രമം നടത്തിയത്. മാതാപിതാക്കൾ കുമളി പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രതി ഒളിവിൽ പോയി. പിന്നീട് കുമളി സ.ഐ ജോബിൻ ആന്റണിക്കു ലഭിച്ച രഹസ്യ വിവരത്തേ തുടർന്നാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഒരാഴ്ചയ്ക്കുശേഷമിതാ വണ്ടൻമേട്ടിൽ പോക്സോ കേസിൽ ഇരയായ എട്ടു വയസുകാരി മുങ്ങിമരിച്ചു. മാതാപിതാക്കൾ ജോലി ചെയ്തിരുന്ന തോട്ടത്തിലെ കുളത്തിൽ കുട്ടി കാൽ വഴുതി വീഴുകയായിരുന്നുവത്രേ. സംഭവത്തിൽ അസ്വാഭാവികതയൊന്നും ഇല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 28-ാം തീയതിയാണ് കുട്ടി പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട പരാതി കുമളി പോലീസ് സ്റ്റേഷറിൽ ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കുമളി സ്വദേശി വിജയനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാതാപിതാക്കൾ ജോലിക്ക്…
Read More » -
NEWS
വയനാട്ടിൽ മഴ കുറയുന്നു;മരുഭൂവൽക്കരണത്തിന്റെ പ്രകടമായ സൂചനയാണെന്ന് റിപ്പോർട്ട്
കൽപറ്റ: കേരളത്തിൽ ഏതെങ്കിലും ഒരു ജില്ല പൂർണമായും മരുഭൂമി ആയി മാറുമെങ്കിൽ അത് ആദ്യം നടക്കുക വയനാട്ടിലായിരിക്കും.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ പ്രദേശമായിരുന്നു വയനാട്ടിലെ ലക്കിടി.എന്നാൽ ലക്കിടിയിലും വർഷത്തിൽ മിക്ക ദിവസവും മഴ കിട്ടിയിരുന്ന സൂചിപ്പാറ, വടുവൻചാൽ, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും അടുത്തകാലത്തായി മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയകാലം മാറ്റിനിർത്തിയാൽ തുടർച്ചയായ 20 വർഷമായി വയനാട്ടിൽ മഴ കുറവാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. വർഷത്തിൽ ശരാശരി 3502 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് വയനാട്ടിൽ പെയ്തത് വെറും 1073.8 മില്ലീമീറ്റർ മാത്രമാണ്. വയനാടിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ പെയ്യുന്ന മഴയുടെ അളവിലും വ്യത്യാസമുണ്ട്. ലക്കിടി, പടിഞ്ഞാറത്തറ, കുറിച്യർമല, മേപ്പാടി, ചെമ്പ്രമല ഭാഗങ്ങളിൽ വർഷത്തിൽ 4000 മില്ലീമീറ്റർ മഴ വരെ ലഭിക്കുമ്പോൾ പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ പെയ്യുന്നതു ശരാശരി 1500 മില്ലീമീറ്റർ മഴ മാത്രമാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ റഡാർ കേന്ദ്രവുമായി ചേർന്ന് വയനാട്ടിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി…
Read More » -
NEWS
കുഞ്ഞിനോടൊപ്പം കാണാതായ വീട്ടമ്മയെ കാമുകനോടൊപ്പം കണ്ടെത്തി
കോട്ടയം : വൈക്കത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനെയും കണ്ടെത്തി. വൈക്കം കിഴക്കേനട സ്വദേശിനിയായ 23 കാരിയേയും കുഞ്ഞിനെയുമാണ് ഇന്നലെ ഉച്ചയോടെ ആലപ്പുഴയില്‍ നിന്ന് ഒരു യുവാവിനൊപ്പം കണ്ടെത്തിയത്. യുവതിയുടെ ഭർത്താവിന്റെ പരാതിയെത്തുടര്‍ന്ന് ഫോണ്‍ സിഗ്നലുകൾ പരിശോധിച്ച പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.കൊല്ലം സ്വദേശിയായ യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതി വൈക്കത്തെ സ്വന്തം വീട്ടിലെത്തി ഫേസ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഭർത്താവ് കൈയ്യൊഴിഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
Read More » -
NEWS
കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു;കർശന നിയന്ത്രണങ്ങൾ വീണ്ടും വന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു.പോസിറ്റീവ് കേസുകൾ ഇനിയും ഉയർന്നാൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. ഏപ്രിലിൽ ആകെ 8754 പേർ കോവിഡ് പോസിറ്റീവായി.30 ദിവസത്തെ കാലയളവിൽ 1156 മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ 2580 മരണം രേഖപ്പെടുത്തി.എന്നാൽ, ജില്ല തിരിച്ചുള്ള മരണക്കണക്ക് ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടില്ല. ശനിയാഴ്ച രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 2.67 ആണ്.കോവിഡ് കേസുകൾ ഉയർന്നതിനെ തുടർന്നാണ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയും, ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കാൻ നിർദ്ദേശിച്ചും ചീഫ് സെക്രട്ടറി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്. അതേസമയം, കോവിഡ് ബാധിച്ച് മുൻപു മരിച്ചവരുടെ ആശ്രിതർ അപ്പീൽ നൽകിയതും, പൂർണമായ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നു പട്ടികയിൽ ഉൾപ്പെടുത്താത്തതുമായ കണക്കുകൾ കൂടി ചേർത്താണ് ഇത്രയും മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നതെന്നും, മരണസംഖ്യയെക്കുറിച്ചു പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു പറഞ്ഞു.കോവിഡ്…
Read More » -
NEWS
പ്ലസ് വൺ വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച നിലയിൽ
കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.മുളന്തുരുത്തി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിന്റെ ടെറസിന് മുകളില്‍ കൃഷ്ണപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.വീട്ടിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുന്നുവെന്നുള്ള ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Read More »