NEWS

യാത്രക്കാരൻ അപായ ചങ്ങല വലിച്ചു, ട്രെയിൻ നിന്നത് നദിയുടെ മുകളിലെ പാലത്തിൽ; പെടാപ്പാട് പെട്ട് ലോക്കോ പൈലറ്റ്

മുംബൈ: യാത്രക്കാരൻ എമര്‍ജന്‍സി ചെയിന്‍  വലിച്ചതിനെത്തുടര്‍ന്ന് നിന്ന ട്രെയിന്റെ യാത്ര പുനരാരംഭിക്കുന്നതിന് ജീവന്‍ പണയം വച്ച്‌ ലോക്കോ പൈലറ്റ്.
എമര്‍ജന്‍സി ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിന്നത് നദിയുടെ മുകളിലെ പാലത്തിലാണ്.യാത്ര പുനരാരംഭിക്കണമെങ്കില്‍ നോബ് റീസെറ്റ് ചെയ്യണം. ഈ സാഹചര്യത്തിലാണ് ഗോദാന്‍ എക്‌സ്പ്രസിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സതീഷ് കുമാര്‍ ജീവന്‍ പണയപ്പെടുത്തി ഒറ്റവരിപ്പാലത്തില്‍ നിന്ന് നോബ് റീസെറ്റ് ചെയ്ത് ട്രെയിനിന്റെ എഞ്ചിനിലേക്ക് കയറിയത്.

കല്യാണില്‍ നിന്ന് ഗോരഖ്പൂരിലേക്കുള്ള ട്രെയിനിലാണ് സംഭവം നടന്നത്. യാത്രക്കാരന്‍ എമര്‍ജന്‍സി ചെയിന്‍ നോബ് വലിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ ടിറ്റ്‌വാലയ്ക്കും ഖദാവലിക്കും ഇടയിലുള്ള നദിയിലെ ഒരു റെയില്‍വേ പാലത്തില്‍ കുടുങ്ങി. ഒറ്റവരിപ്പാതയിലാണ് ട്രെയിന്‍ കുടുങ്ങിയത്. മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ നടന്ന സംഭവത്തിന്റെ വീഡിയോ റെയില്‍വേ മന്ത്രാലയം ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്.ട്രെയിനുകളില്‍ അനാവശ്യമായി അലാറം ചങ്ങല വലിക്കരുതെന്ന് റെയില്‍വേ യാത്രക്കാരോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്.

Back to top button
error: