NEWS

ആരോഗ്യത്തിന് അത്യുത്തമം; ഇഞ്ചി അച്ചാർ ഉണ്ടാക്കുന്നവിധം

ന്ത്യക്കാരുടെ ഭക്ഷണാഭിരുചികളില്‍ പൊതുവേ അല്‍പം ‘സ്‌പൈസി’ വിഭവങ്ങളാണ് എപ്പോഴും കടന്നുകൂടാറ്. ഇതിന് ഏറ്റവും മികച്ചൊരു ഉദാഹരണമാണ് നമുക്ക് അച്ചാറുകളോടുള്ള പ്രണയം.വൈവിധ്യമാര്‍ന്ന അച്ചാറുകൾ നമ്മുടെ പ്രത്യേകതയാണ്. ഇക്കൂട്ടത്തില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു അച്ചാറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

മറ്റൊന്നുമല്ല, ഇഞ്ചി ഉപയോഗിച്ചാണ് ഈ  സ്‌പെഷ്യല്‍ അച്ചാര്‍ തയ്യാറാക്കുന്നത്. രുചിയുടെ കാര്യത്തില്‍ ഒട്ടും പിന്നില്‍ നില്‍ക്കാത്ത, അതേ സമയം ആരോഗ്യത്തിനും ഏറെ മെച്ചമുള്ള ഒന്നാണിത്. ഇഞ്ചി നമുക്കറിയാം, ഒരു ചേരുവ എന്നതില്‍ കവിഞ്ഞ് മരുന്ന് എന്ന തരത്തിലാണ് നമ്മൾ കണക്കാക്കുന്നത്. അത്രയധികം ആരോഗ്യഗുണങ്ങളാണ് ഇഞ്ചിക്കുള്ളത്. പ്രത്യേകിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ ഇഞ്ചിക്കുള്ള കഴിവാണ് എടുത്തുപറയേണ്ടത്.

ഈ അച്ചാര്‍ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

ആറ് ചേരുവകള്‍ മാത്രമാണ് ഇതിന് ആകെ ആവശ്യമുള്ളൂ. ഇഞ്ചി (ചെറുതായി അരിഞ്ഞതോ, ഗ്രേറ്റ് ചെയ്തതോ ആകാം- രണ്ട് കപ്പ്), രണ്ട് ടേബിള്‍ സ്പൂണ്‍ ഉപ്പ്, കാല്‍ക്കപ്പ് ചെറുനാരങ്ങാനീര്, അരക്കപ്പ് പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി, ഒടു ടേബിള്‍ സ്പൂണ്‍ കായപ്പൊടി എന്നിവയാണ് വേണ്ടത്.

 

 

എല്ലാ ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് നന്നായി ഇളക്കിയോജിപ്പിച്ച ശേഷം ഒരു പാനിലോ, പാത്രത്തിലോ വച്ച് വേവിക്കാം. ആദ്യം നല്ല ചൂടിലും, തിളച്ചുകഴിഞ്ഞാല്‍ അല്‍പനേരം ചെറിയ തീയിലും അടുപ്പത്ത് വയ്ക്കാം. തണുത്തുകഴിഞ്ഞാല്‍ ഉപയോഗിക്കാം. ഇത് മുറിയിലെ താപനിലയിലോ അതല്ലെങ്കില്‍ ഫ്രിഡ്ജിലോ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്നതാണ്.

Back to top button
error: