KeralaNEWS

തൃശൂർ പൂരത്തിലെ സ്പെഷൽ കുടയിൽ ആർ.എസ്.എസ് നേതാവ്  സവർക്കറുടെ ചിത്രം, ഹിന്ദുവൽക്കരണം എന്ന് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം

  പ്രതിസന്ധിയൊഴിഞ്ഞ് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പൂരം കെങ്കേമമായി ആഘോഷിക്കാൻ നാടൊന്നാകെ ഒരുങ്ങുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ചകളുമായി ചമയ പ്രദർശനം തുടങ്ങി. പാറമേക്കാവ് അഗ്രശാലയും തിരുവമ്പാടി കൗസ്തുഭവും നിറഞ്ഞ് സന്ദർശകർ.

പൂരത്തിലെ വൻ ജനത്തിരക്ക് കണക്കിലെടുത്ത് പതിവിന് വിപരീതമായി തിരുവമ്പാടി വിഭാഗം ചമയപ്രദർശനം രണ്ട് ദിവസമായാണ് നടത്തുന്നത്. പാറമേക്കാവിന്റെ ചമയ പ്രദർശനം ഇന്ന് രാവിലെ സുരേഷ്‌ഗോപിയും തിരുവമ്പാടിയുടെ ചമയപ്രദർശനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർ പങ്കെടുത്തു.

ഇത്തവണ കുടമാറ്റം അടുത്ത് നിന്ന് കാണാൻ സ്ത്രീകൾക്ക് സൗകര്യം ഒരുക്കുമെന്നു റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പൂരം സ്ത്രീ സൗഹൃദമായിരിക്കും. സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിൽ 300 വനിതാ പൊലീസുകാർ സുരക്ഷ ഉറപ്പാക്കാനുണ്ടാകും.

ഇതിനിടയിലാണ് പുത്തരിയിൽ കല്ല് കടിച്ചതു പോലെ ചില വിവാദത്തിൽ ഉയർന്നു വരുന്നത്. പൂരത്തിലെ ആകർഷണീയമായ തെക്കേനടയിലെ കുടമാറ്റത്തിൽ ഉയർത്താനുള്ള സ്പെഷൽ കുടകളിൽ ആർ.എസ്.എസ് നേതാവ് സവർക്കറുടെ സവർക്കറുടെ ചിത്രവും. ചമയങ്ങളുടെ പ്രദർശനത്തിൽ സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത കുടയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിയും വിവേകാനനന്ദനും സുഭാഷ് ചന്ദ്രബോസും മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമികളും അടക്കമുളഅളവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള കുടകൾക്കിടയിലാണ് സവർക്കറുടെ ചിത്രവും ഉൾപ്പെട്ടിരിക്കുന്നത്. പ്രദർശനത്തിലെ ചിത്രങ്ങൾ പുറത്ത് വന്നതോടെ സമൂഹമാധ്യമത്തിലും വിമർശനമുയർന്നിട്ടുണ്ട്. മതഭേദങ്ങൾക്കും കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്നായി ആഘോഷിക്കുന്നതാണ് തൃശൂർ പൂരം. വലിപ്പ ചെറുപ്പമോ ജാതി മത ഭേദങ്ങളോ കക്ഷി രാഷ്ട്രീയ താൽപ്പര്യങ്ങളോ തൃശൂർ പൂരത്തിന്റെ ഭാഗമാകാൻ സംഘാടകർ പോലും ഇതുവരെയും തയ്യാറായിരുന്നില്ല. ഇതാദ്യമായിട്ടാണ് ഈ നീക്കം. സവർക്കറുടെ ചിത്രമുള്ള കുടകൾ ഇടം നേടിയത് യാദൃശ്ചികമല്ലെന്ന് തീർച്ച.

Back to top button
error: