BusinessTRENDING

ഇന്ത്യയില്‍ പ്രകൃതി വാതക വില വീണ്ടും ഉയരുമെന്ന് പ്രവചനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രകൃതി വാതകത്തിന്റെ വില വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വെള്ളിയാഴ്ച ത്രൈമാസ വരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനി, കെജി- ഡി6 ഗ്യാസിന്റെ  വില്‍പ്പനയുടെ വില നിലവിലെ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 9.92 ഡോളറിനേക്കാള്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് റോയ് പറഞ്ഞു.

രാജ്യാന്തര നിരക്കിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഓരോ ആറുമാസം കൂടുമ്പോഴും ഗ്യാസിന്റെ വില നിശ്ചയിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ പഴയതോ നിയന്ത്രിതമോ ആയ ഫീല്‍ഡുകളില്‍ നിന്നുള്ള ഗ്യാസിന്റെ വില എംഎംബിടിയുവിന് 6.1 ഡോളര്‍ എന്ന റെക്കോര്‍ഡിലേക്ക് വര്‍ധിച്ചിരുന്നു. അതേസമയം ആഴക്കടലില്‍ ഉള്ള  ദുഷ്‌കരമായ ഫീല്‍ഡുകള്‍ക്ക് ഓരോ എംഎംബിടിയുവിനും 9.92 ഡോളറായി ഒക്ടോബറില്‍ നിരക്കുകള്‍ പരിഷ്‌കരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ പഴയ ഫീല്‍ഡുകളില്‍ നിന്നുള്ള ഗ്യാസിന്റെ വില ഒരു എംഎംബിടിയുവിന് ഏകദേശം 9 ഡോളറായി വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

Signature-ad

റിലയന്‍സും അതിന്റെ പങ്കാളിയായ യുകെയിലെ ബിപി പിഎല്‍സിയും കിഴക്കന്‍ ഓഫ്‌ഷോര്‍ ഡീപ്‌സീ ബ്ലോക്കായ കെജി-ഡി6 ലെ രണ്ട് സെറ്റ് പുതിയ ഫീല്‍ഡുകളില്‍ നിന്ന് പ്രതിദിനം ഏകദേശം 18 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ വാതകം ഉത്പാദിപ്പിക്കുന്നു. ഉയര്‍ന്ന വാതക വില കമ്പനിയുടെ എബിറ്റ്ഡ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയരാന്‍ സഹായിച്ചു. ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3.5 മടങ്ങ് വര്‍ധിച്ച് 7,492 കോടി രൂപയായപ്പോള്‍ എബിറ്റ്ഡ 21 മടങ്ങ് ഉയര്‍ന്ന് 5,457 കോടി രൂപയായി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും, വര്‍ഷാവസാനത്തോടെ ഈ ഫീല്‍ഡ് സ്ട്രീമില്‍ കൊണ്ടുവരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുവെന്നും  കെജി-ഡിഡബ്ല്യു1 ബ്ലോക്കിലും സ്ഥാപനം ഗവേക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും സഞ്ജയ് റോയ് പറഞ്ഞു. ഒഎന്‍ജിസിയുടെ ഗാര്‍ഹിക വാതക ഉല്‍പ്പാദനത്തിന്റെ 58 ശതമാനവും ഗ്യാസിന്റെ സംഭാവനയാണ്, കൂടാതെ ഓരോ എംഎംബിടിയുവിലയും ഓരോ ഡോളറിന്റെ വിലയും ഒഎന്‍ജിസിയുടെ വരുമാനത്തെ 5-8 ശതമാനം വരെ ബാധിക്കുന്നു. ആഗോള ഗ്യാസ് ഹബ്ബുകളായ എന്‍ബിപി, ഹെന്റി ഹെന്റി ഹബ്, ആര്‍ബര്‍ട്ട, റഷ്യ ഗ്യാസ് എന്നിവിടങ്ങളില്‍ കഴിഞ്ഞ 12 മാസങ്ങളിലെ വില ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഗാര്‍ഹിക വാതക നിരക്ക് നിശ്ചയിക്കുന്നത്.

Back to top button
error: