Month: May 2022

  • Kerala

    കെഎസ്ആർടിസിയിൽ ഇനി ക്ലസ്റ്റർ അടിസ്ഥാനത്തിൽ സർവ്വീസുകൾ

    തിരുവനന്തപുരം; കെഎസ്ആർടിസിയിൽ പരമ്പരാ​ഗതമായി ഡിപ്പോ അടിസ്ഥാനത്തിൽ നടത്തിവന്ന സർവ്വീസുകൾ ക്ലസ്റ്റർ തലത്തിലേക്ക് മാറ്റുന്നു. ഡിപ്പോ അടിസ്ഥാനമാക്കി വികേന്ദ്രീകൃതമായി സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത് കാരണം വിവിധ ഡിപ്പോകളിലെ സർവ്വീസുകൾ തമ്മിൽ ഏകോപനം ചെയ്യാൻ കഴിയാതെ ഒരേ സമയം ഒന്നിലധികം സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുക, ബസുകൾ യഥാക്രമം ഓപ്പറേറ്റ് ചെയ്യാതിരിക്കുക, പൊതു ജനങ്ങൾക്ക് ആവശ്യാനുസരണം വാഹനങ്ങൾ ലഭ്യമാക്കുവാൻ കഴിയാതെ വരുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും, ഇതിലൂടെ കോർപ്പറേഷന് ലഭ്യമാക്കേണ്ട വരുമാനത്തിൽ കുറവ് വരുന്നതും, അധിക ഇന്ധന ചിലവ് ഉണ്ടാകുന്നത് തടയുന്നതിനുമാണ് ക്ലസ്റ്റർ നടപ്പിലാക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി സർവ്വീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുന്നതിന് സർവ്വീസ് ഓപ്പറേഷനെ ക്ലസ്റ്ററുകളായി തിരിച്ച് അനുയോജ്യരായ ഓഫീസർമാരെ ക്ലസ്റ്റർ തലവൻമാരായും ഓരോ ക്ലസ്റ്ററിന് കീഴിൽ രണ്ട് അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർമാരെ നിയമിച്ചുമാണ് പ്രവർത്തനം ഏകോപിപ്പിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകളെ ക്ലസ്റ്ററുകളായി തിരിച്ച് ഓപ്പറേഷൻ നടത്താൻ സിഎംഡി നിർദ്ദേശം നൽകിയതിനെ തുടർന്ന് അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് സർവ്വീസ് ഓപ്പറേഷൻ…

    Read More »
  • NEWS

    എൽഡിഎഫ് സ്ഥാനാർഥിക്കായി  പ്രചാരണത്തിന് ഇറങ്ങിയെന്ന വാർത്ത നിഷേധിച്ച് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരൻ

    തൃക്കാക്കര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനായി പ്രചാരണത്തിന് ഇറങ്ങി എന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരൻ. ഇതുവരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് പോയിട്ടില്ല.എന്നാൽ നാളെയെന്താണ് ഉണ്ടാവുകയെന്ന് പറയാന്‍ കഴിയില്ലന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. നേരത്തെ ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ എംബി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. നിയോജക മണ്ഡലത്തിലെ ആരുമായും ചര്‍ച്ച ചെയ്യാതെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും പല ഭാരവാഹികളും ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. താനുള്‍പ്പെടെ ഏഴ് ജില്ലാ ഭാരവാഹികളും 11 മണ്ഡലം പ്രസിഡന്റുമാരുമായി നേതൃത്വം കൂടിയാലോചിച്ചില്ലെന്നും എംബി മുരളീധരന്‍ ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹവേദിയില്‍ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി ഡിസിസി ജനറല്‍ സെക്രട്ടറി പ്രചാരണം നടത്തി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹത്തിന്റെ സംഘാടകനാണ് എം ബി മുരളീധരൻ.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് ഇവിടെയെത്തി മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

    Read More »
  • Business

    (no title)

    സാങ്കേതിക പരിശീലന രംഗത്ത് എന്‍ ടി പി സിയുമായി കൈകോര്‍ത്ത് കെ എസ് ഇ ബി മിഡില്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാരുടെ പ്രവര്‍ത്തനമികവും മാനേജ്മെന്റ് നൈപുണ്യവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നോയിഡയിലെ എന്‍ റ്റി പി സി സ്കൂള്‍ ഓഫ് ബിസിനസ്സും കെ എസ് ഇ ബി ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് പരിശീലനപരിപാടി കെ എസ് ഇ ബി ‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്. ഐ.എ.എസ് ഡല്‍ഹി, നോയിഡയിലെ എന്‍. എസ്. ബി ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തു. മെയ് 9 മുതല്‍ 13 വരെ നടക്കുന്ന പരിശിലനത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍മാരും എക്സിക്യുട്ടീവ് എഞ്ചിനിയര്‍മാരുമടക്കം 30 കെ എസ് ഇ ബി ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. വരുന്ന രണ്ട് വര്‍ഷത്തേക്ക് പരിശീലനം നല്‍കുന്നതിനുള്ള ധാരണാപത്രത്തില്‍ സ്കൂള്‍ ഓഫ് ബിസിനസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജി. സി ത്രിപാഠിയും, കെ എസ് ഇ ബി ഡല്‍ഹി റസിഡന്റ്…

    Read More »
  • Kerala

    മോട്ടര്‍ റാലി താരം ജോര്‍ജ് വര്‍ഗീസ് അന്തരിച്ചു

    കോട്ടയം: മോട്ടർ റാലി താരവും എയർഫോഴ്സ് റിട്ട. ഉദ്യോഗസ്ഥനുമായ അട്ടത്രയിൽ ജോർജ് വർഗീസ് (53) അന്തരിച്ചു. സംസ്കാരം വ്യാഴം 3ന് പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. കാർ – ഓഫ്റോഡ് റാലികളിൽ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സിഎംഎസ് കോളജ് റിട്ട. പ്രഫസർ ടി.ജി.വർഗീസിന്റെയും ശ്രീവിദ്യാധിരാജാ വിദ്യാഭവൻ റിട്ട. അധ്യാപിക ശോശാമ്മ വർഗീസിന്റെയും മകനാണ്. ഭാര്യ: കവിയൂർ അമ്പാട്ട് മിനി ജോർജ് ,ബേക്കർ ഹിൽ(ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർ). മക്കൾ: കെവിൻ (സിബിഎം ഇന്ത്യ), കേസ്റ്റിൻ( അധ്യാപിക,സെന്തിൽ പബ്ലിക് സ്കൂൾ സേലം , കെൻ ( വിദ്യാർഥി, കെ ഇ കോളജ് മാന്നാനം) സഹോദരൻ: അഡ്വ വിനീത് വർഗീസ് (പാരാമൗണ്ട് കോർപറേഷൻ ബിപിസിഎൽ പമ്പ് കോട്ടയം, വി.ജെ.സൂപ്പർ മാർക്കറ്റ് ചുങ്കം ).

    Read More »
  • NEWS

    ഫാത്തിമാ തെഹ്ലിയയ്ക്ക് നേരെ സൈബര്‍ ആക്രമണവുമായി ഇസ്ലാമിക മതമൗലികവാദികൾ

    മലപ്പുറം: സമസ്ത നേതാവ് എംടി അബ്ദുള്ള മുസ്ലിയാരെ വിമര്‍ശിച്ച എംഎസ്‌എഫ് മുന്‍ ദേശീയ വൈസ്പ്രസിഡന്റ് ഫാത്തിമാ തെഹ്ലിയയ്ക്ക് നേരെ സൈബര്‍ ആക്രമണവുമായി ഇസ്ലാമിക മതമൗലികവാദികള്‍.മുസ്ലിയാരെ ദീന്‍ പഠിപ്പിക്കാന്‍ ഒരു പെണ്ണും വരണ്ട എന്ന് തുടങ്ങി അസഭ്യവാക്കുകളും വെല്ലുവിളികളും വരെയാണ് ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലപ്പുറത്ത് മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയാണ് വിവാദങ്ങള്‍ക്ക് കാരണമായ സംഭവം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വേദിയിലേക്ക് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ഷണിച്ചതിന് സമസ്ത സംസ്ഥാന ഉപാധ്യക്ഷന്‍ എംടി അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരെ ശകാരിക്കുകയായിരുന്നു. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച്‌ തരാം. പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ.’ എന്നായിരുന്നു മതപണ്ഡിതന്റെ പ്രതികരണം.     വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.പിന്നാലെ മതപണ്ഡിതന്റെ ലിംഗ വിവേചനത്തിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു.മുസ്ലിം പെണ്‍കുട്ടികളെ വേദികളില്‍ കയറ്റാതെ മാറ്റിനിര്‍ത്താതെ അവരെ ചേര്‍ത്തി നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായം ചെയ്യേണ്ടതെന്നായിരുന്നു ഫാത്തിമയുടെ പ്രതികരണം.…

    Read More »
  • NEWS

    ഷിബു ബേബി ജോണിന്റെ വീട്ടില്‍ നിന്നും 50 പവന്‍ കവര്‍ന്നു; സ്വര്‍ണം വില്‍ക്കുന്നതിനിടെ പ്രതി പിടിയില്‍

    കൊല്ലം: മുന്‍ മന്ത്രിയും ആര്‍ എസ് പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വസതിയില്‍ നിന്നും 50 പവൻ കവർന്ന് രക്ഷപെട്ട തമിഴ്‌നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗര്‍ കോവിലില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി കേരള പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 50 പവനോളം സ്വര്‍ണം പിടിച്ചെടുത്തു. 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15 പവന്‍ സ്വര്‍ണം ഉരുക്കിയ നിലയിലുമാണ് കണ്ടെത്തിയത്.സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്ലം ഈസ്റ്റ് പോലീസ് പ്രതിയെ പിടികൂടിയത്.ഇയാളെ നാളെ കൊല്ലത്ത് എത്തിക്കും

    Read More »
  • NEWS

    മതവിദ്വേഷം;മുസ്ലീം മതപ്രഭാഷകനെതിരെ പരാതി നല്‍കി മാസങ്ങളായിട്ടും നടപടിയെടുത്തിട്ടില്ല

    എറണാകുളം: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച്‌ പി.സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസെടുത്ത കേരള പോലീസ് ക്രിസ്തീയ വിശ്വാസികളെയും യേശുക്രിസ്തുവിനെയും അവഹേളിച്ച മുസ്ലീം മതപ്രഭാഷകനെതിരെ പരാതി നല്‍കി മാസങ്ങളായിട്ടും നടപടിയെടുത്തിട്ടില്ല.വസീം അല്‍ ഹിക്കാമിയെന്ന ഇസ്ലാമിക മത പ്രഭാഷകനെതിരെയാണ് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തത്. ക്രിസ്തുമസ് ആഘോഷത്തിനിടെ ഡിസംബര്‍ അവസാന വാരത്തോടെയാണ് ക്രിസ്തീയ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന തരത്തില്‍ ഇയാളുടെ വീഡിയോ പുറത്തുവന്നത്. ക്രിസ്തുമസ് നിന്ദ്യമാണെന്നും യേശുക്രിസ്തു അവിഹിതത്തില്‍ ജനിച്ച പുത്രനാണെന്നും വരെ വീഡിയോയിലൂടെ ഇയാള്‍ പറഞ്ഞിരുന്നു. ക്രിസ്തുമസ് ആഘോഷിക്കരുതെന്നും ആശംസാ കാര്‍ഡുകള്‍ അയയ്‌ക്കരുതെന്നും ആശംസ അര്‍പ്പിക്കരുതെന്നും താക്കീത് നല്‍കുകയും ചെയ്തു.   ഇതിന്റെ വീഡിയോകള്‍ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഇടപ്പാള്‍ ആസ്ഥാനമായുളള മസ്ജിദ് തൗഹീദിന്റെ സമൂഹമാദ്ധ്യമപേജിലൂടെ വീഡിയോകള്‍ ഇവര്‍ പ്രചരിപ്പിക്കുന്നുമുണ്ട്.     സംഭവവുമായി ബന്ധപ്പെട്ട് ഉളിക്കല്‍ പോലീസ് സ്‌റ്റേഷനിലും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലുമായി രണ്ട് പരാതികളാണ് നിലവിലുളളത്. അരുണ്‍ തോമസ് ആണ് ഉളിക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എറണാകുളം…

    Read More »
  • Kerala

    അസാനി: കേരളത്തിലും മഴയ്ക്ക് സാധ്യത

    അസാനി ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിലും മഴ മുന്നറിയിപ്പ്. ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ സേന അറിയിച്ചു. ‘അസാനി’യുടെ സ്വാധീനം ഉള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്.      

    Read More »
  • Crime

    കണ്ണൂരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് വെടിയേറ്റു

    കണ്ണൂരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചന്‍ (48) എന്നയാള്‍ക്കാണ് വെടിയേറ്റത്. ഇരിട്ടി അയ്യന്‍കുന്നിലാണ് സംഭവം. അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. ഇതിനിടെയാണ് തങ്കച്ചന് വെടിയേറ്റത്. നെഞ്ചിന് വെടിയേറ്റ തങ്കച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് അയല്‍വാസി തങ്കച്ചനെ വെടിവെച്ചത്. തങ്കച്ചന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ കൂറ്റനാല്‍ സണ്ണി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

    Read More »
  • India

    ശ്രീലങ്കയ്ക്ക് എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

    ശ്രീലങ്കയിലെ സംഭവ വികാസങ്ങളോട് പ്രതികരിച്ച് ഇന്ത്യ. അടുത്ത അയൽ രാജ്യമെന്ന നിലയിൽ ജനാധിപത്യ സ്ഥിരത വീണ്ടെടുക്കാൻ ലങ്കയ്ക്ക് എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കാൻ കൂടുതൽ സാമ്പത്തിക പിന്തുണ നൽകും. ഭക്ഷണവും മരുന്നും ഇനിയും എത്തിച്ച് നൽകും. നിലവിൽ 26,000 കോടിയുടെ സഹായം ഇതുവരെ ഇന്ത്യ ലങ്കയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ശ്രീലങ്കയിലെ ഭരണപിഴവുകൾ വൻ നാശമാണ് രാജ്യത്ത് വരുത്തി വെച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങള്‍ ഭയാനകമാണ്.

    Read More »
Back to top button
error: