തൃക്കാക്കര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനായി പ്രചാരണത്തിന് ഇറങ്ങി എന്ന വാര്‍ത്തകള്‍ നിഷേധിച്ച് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി
എം ബി മുരളീധരൻ.
ഇതുവരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് പോയിട്ടില്ല.എന്നാൽ നാളെയെന്താണ് ഉണ്ടാവുകയെന്ന് പറയാന്‍ കഴിയില്ലന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
നേരത്തെ ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് എംബി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. നിയോജക മണ്ഡലത്തിലെ ആരുമായും ചര്‍ച്ച ചെയ്യാതെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും പല ഭാരവാഹികളും ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. താനുള്‍പ്പെടെ ഏഴ് ജില്ലാ ഭാരവാഹികളും 11 മണ്ഡലം പ്രസിഡന്റുമാരുമായി നേതൃത്വം കൂടിയാലോചിച്ചില്ലെന്നും എംബി മുരളീധരന്‍ ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹവേദിയില്‍ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി ഡിസിസി ജനറല്‍ സെക്രട്ടറി പ്രചാരണം നടത്തി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹത്തിന്റെ സംഘാടകനാണ് എം ബി മുരളീധരൻ.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് ഇവിടെയെത്തി മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.