NEWS

മതവിദ്വേഷം;മുസ്ലീം മതപ്രഭാഷകനെതിരെ പരാതി നല്‍കി മാസങ്ങളായിട്ടും നടപടിയെടുത്തിട്ടില്ല

എറണാകുളം: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച്‌ പി.സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസെടുത്ത കേരള പോലീസ് ക്രിസ്തീയ വിശ്വാസികളെയും യേശുക്രിസ്തുവിനെയും അവഹേളിച്ച മുസ്ലീം മതപ്രഭാഷകനെതിരെ പരാതി നല്‍കി മാസങ്ങളായിട്ടും നടപടിയെടുത്തിട്ടില്ല.വസീം അല്‍ ഹിക്കാമിയെന്ന ഇസ്ലാമിക മത പ്രഭാഷകനെതിരെയാണ് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തത്.

ക്രിസ്തുമസ് ആഘോഷത്തിനിടെ ഡിസംബര്‍ അവസാന വാരത്തോടെയാണ് ക്രിസ്തീയ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന തരത്തില്‍ ഇയാളുടെ വീഡിയോ പുറത്തുവന്നത്. ക്രിസ്തുമസ് നിന്ദ്യമാണെന്നും യേശുക്രിസ്തു അവിഹിതത്തില്‍ ജനിച്ച പുത്രനാണെന്നും വരെ വീഡിയോയിലൂടെ ഇയാള്‍ പറഞ്ഞിരുന്നു. ക്രിസ്തുമസ് ആഘോഷിക്കരുതെന്നും ആശംസാ കാര്‍ഡുകള്‍ അയയ്‌ക്കരുതെന്നും ആശംസ അര്‍പ്പിക്കരുതെന്നും താക്കീത് നല്‍കുകയും ചെയ്തു.

 

ഇതിന്റെ വീഡിയോകള്‍ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഇടപ്പാള്‍ ആസ്ഥാനമായുളള മസ്ജിദ് തൗഹീദിന്റെ സമൂഹമാദ്ധ്യമപേജിലൂടെ വീഡിയോകള്‍ ഇവര്‍ പ്രചരിപ്പിക്കുന്നുമുണ്ട്.

 

 

സംഭവവുമായി ബന്ധപ്പെട്ട് ഉളിക്കല്‍ പോലീസ് സ്‌റ്റേഷനിലും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലുമായി രണ്ട് പരാതികളാണ് നിലവിലുളളത്. അരുണ്‍ തോമസ് ആണ് ഉളിക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എറണാകുളം പോലീസ് സ്‌റ്റേഷനില്‍ കെവിന്‍ പീറ്ററും പരാതി നല്‍കി.രണ്ട് പരാതികളിലും നടപടിയെടുത്തിട്ടില്ല.

Back to top button
error: