Month: May 2022

  • NEWS

    മകനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു

    കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ 12 വയസ്സുള്ള മകനൊപ്പം കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു.ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ അലിയാര്‍ (40) ആണ് മരിച്ചത്. പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താണ മകന്‍ അമീറിനെ രക്ഷപ്പെടുത്തി. ഇഞ്ചൂര്‍ ചെക്ഡാമിനു സമീപം ചൊവ്വാഴ്ച രാവിലെ 11.50നാണ് സംഭവം. ഇരുവരും പുഴയില്‍ മുങ്ങിത്താഴുന്നതു ശ്രദ്ധയില്‍പ്പെട്ട കോതമംഗലം അഗ്‌നിരക്ഷാസേനയിലെ സിവില്‍ ഡിഫന്‍സ് അംഗം റെജിയാണ് മകനെ രക്ഷിച്ചത്.അലിയാരെ കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • NEWS

    ഏഴ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറ് മാറി; കേന്ദ്ര ഭരണ പ്രദേശമായ ദിയുവിൽ നിന്നും കോണ്‍ഗ്രസ് പുറത്ത്

    ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ദിയുവിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമായി.കോണ്‍ഗ്രസിലെ ഏഴ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറ് മാറിയതോടെയാണ് ഇത്. 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഇതോടെ ഇവിടെ ഭരണം നഷ്ടമായിരിക്കുകയാണ്.ഹരേഷ് കപാഡിയ, ദിനേഷ് കപാഡിയ, രവീന്ദ്ര സോളങ്കി, രഞ്ജന്‍ രാജു വാങ്കര്‍, ഭാഗ്യവന്തി സോളങ്കി, ഭാവ്നഗ ദുധ്മാല്‍, നികിത ഷാ എന്നിവരാണ് കോൺഗ്രസ്സിൽ നിന്നും ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്. ഇവിടെ പ്രഫുല്‍ ഖോഡ പട്ടേലാണ് അഡ്മനിസ്ട്രേറ്റര്‍.13 അംഗ കൗണ്‍സിലില്‍ മൂന്നംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബിജെപിയ്ക്ക് ഇപ്പോള്‍ പത്ത് പേരായി. ഇതോടെ ബിജെപിക്ക് ഭൂരിപക്ഷമായി. കോണ്‍ഗ്രസിന്‍റെ അംഗബലം രണ്ടായി ചുരുങ്ങി. ഹിതേഷ് സോളങ്കിയും സഹോദരന്‍ ജിതേന്ദ്ര സോളങ്കിയും മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉള്ളത്.     ഇതില്‍ കോടികളുടെ അഴിമതി നടത്തിയതിന് ഹിതേഷ് സോളങ്കിക്കെതിരെ സിബി ഐ കേസെടുത്തിട്ടുണ്ട്.ബിജെപിയുടെ  സത്യപ്രതിജ്ഞ ചടങ്ങ് പ്രഖ്യാപനം ഉടനുണ്ടാകും.ഗുജറാത്ത് തീരത്താണ് ദിയു എന്ന കേന്ദ്രഭരണപ്രദേശം.

    Read More »
  • Kerala

    പഞ്ചായത്ത് സെക്രട്ടറി ഷാജിയുടെ ആത്മഹത്യ, പോലീസ് റിപ്പോർട്ട് തള്ളി മനുഷ്യാവകാശ കമ്മീഷൻ

    പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ഷാജി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഷാജിയുടെ ആശ്രിതക്ക് മൂന്ന്​ മാസത്തിനകം ആശ്രിത നിയമനം നൽകണമെന്നും നിയമന നടപടി പൂർത്തിയാക്കി പഞ്ചായത്ത് ഡയറക്ടർ, കമ്മീഷനെ അറിയിക്കണ​മെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. ഷാജിയുടെ ഭാര്യ മുല്ലശ്ശേരി സ്വദേശിനി ഷീബ നൽകിയ പരാതിയിലാണ് കമ്മീഷൻ നേരിട്ട് അന്വേഷണം നടത്തിയത്. 2018 ഒക്ടോബർ 25ന് രാവിലെയാണ് പേരമംഗലം ​പൊലീസ് സ്റ്റേഷൻ പരിധിയിൽ പറപ്പൂർ പാടത്ത്​ ഷാജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 2018 ജൂൺ 30 മുതൽ ആഗസ്റ്റ് നാല്​ വരെ പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന ഷാജി 2018ൽ പഞ്ചായത്തിൽ നടന്ന കുടിവെള്ള വിതരണത്തിൽ ക്രമക്കേട് കണ്ടെത്തി. 2018 ആഗസ്റ്റ് രണ്ടിന് നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ വൈസ് പ്രസിഡന്‍റ്​ വിമല സേതുമാധവന്‍റെ നേതൃത്വത്തിൽ ഷാജിക്കെതിരെ ഭീഷണിയുണ്ടാവുകയും…

    Read More »
  • 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി

    നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.   ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 9 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 201 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 717 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

    Read More »
  • NEWS

    ആലപ്പുഴയിൽ സിപിഐ എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

    ആലപ്പുഴ: തുറവൂർ വളമംഗലത്ത് സിപിഐ എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.തുറവൂർ പുത്തൻത്തറ കിഴക്കേ നികർണത്ത് സോണി ലോറൻസ് (48) ആണ് കൊല്ലപ്പെട്ടത്. വഴി തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയുടെ ആക്രമണത്തിലാണ് ലോറൻസ് കൊല്ലപ്പെട്ടത്. വെട്ടുകത്തിയുമായി അയൽവാസി ലോറൻസിനെ ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ലോറൻസിനെ അടുത്തുള്ള തുറവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആക്രമണത്തിൽ ഇയാളുടെ മക്കൾക്കും പരിക്കേറ്റിട്ടുണ്ട്.ഇതില് രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.സിപിഐ എം തുറവൂർ ടൗണ് കിഴക്ക് ബ്രാഞ്ചംഗമാണ് സോണി ലോറൻസ്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഗിരിജ.  മക്കള്: അശ്വിൻ, അഭിജിത്ത്, അഭിഷേക്, മുന്ന.

    Read More »
  • Crime

    ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ഫോഴ്‌സ്   ജീവനക്കാരന്‍ അറസ്റ്റില്‍

    ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്റ്റില്‍. കൊടുവായൂര്‍ സ്വദേശി ജിഷാദാണ് അറസ്റ്റിലായത്. സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയാറാക്കിയ സംഘത്തിലെ ഒരാളാണ് ജിഷാദ്.2017 മുതല്‍ ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഗൂഢാലോചനയില്‍ പങ്കാളിയായ അഗ്നിശമനസേനാ ഉദ്യോഗസ്ഥനാണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു. കോങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫിസറാണ് ജിഷാദ്.   ഗൂഢാലോചനയിൽ പങ്കെടുക്കുകയും വ്യത്യസ്ത ഘട്ടങ്ങളിൽ പ്രതികൾക്ക് ജിഷാദ് സഹായം ചെയ്തതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം പറഞ്ഞു.

    Read More »
  • NEWS

    കുട്ടനാട്ടിൽ കൂലി വര്‍ധിപ്പിക്കുവാന്‍ തീരുമാനമായി; പുരുഷൻമാർക്ക് 1050, സ്ത്രീകൾക്ക് 600

    ആലപ്പുഴ: കുട്ടനാട് മേഖലയിൽ ജോലിക്കുള്ള കൂലി വര്‍ധിപ്പിക്കുവാന്‍ തീരുമാനമായി.തിരുവനന്തപുരത്തു ലേബര്‍ കമ്മീഷണറേറ്റില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ( ഐ ആര്‍ ) കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യവസായ ബന്ധ സമിതിയോഗത്തില്‍ കൂലി വര്‍ദ്ധനവ് സംബന്ധിച്ച വ്യവസ്ഥയില്‍ ഇന്ന് തൊഴിലുടമ – തൊഴിലാളി പ്രതിനിധികള്‍ ഒപ്പുവച്ചു. ഇതുപ്രകാരം പുരുഷ തൊഴിലാളികള്‍ ചെയ്തുവരുന്ന ജോലികള്‍ക്കു നിലവിലുള്ള കൂലി പ്രതിദിനം 1050 രൂപയായും സ്ത്രീ തൊഴിലാളികള്‍ ചെയ്തുവരുന്ന ജോലികള്‍ക്കുള്ള നിലവിലെ കൂലി 600 രൂപയായും വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചു. മറ്റു വര്‍ധനകള്‍ – വിത, വളമിടീല്‍ ജോലികള്‍ ഒരു ഏക്കറിന് 900 രൂപ, നടീലിനു മുന്‍പുള്ള മരുന്ന് തളി 750 രൂപ, നടീലിനു ശേഷമുള്ള മരുന്ന് തളി 800 രൂപ, പാടത്തുനിന്നും നെല്ല് ചാക്കില്‍ നിറയ്ക്കുന്നതിനു ക്വിന്റലിന് 40 രൂപ നെല്ല് ചാക്കില്‍ നിറച്ചു തൂക്കി വള്ളത്തില്‍ കയറ്റുന്നതിനു 115 രൂപ, കടവുകളില്‍ നിന്നും നെല്ല് ലോറിയില്‍ കയറ്റുന്നതിനു ക്വിന്റലിന് 40 രൂപ വള്ളത്തില്‍ നിന്ന് ചുമന്നു…

    Read More »
  • NEWS

    മൂന്നാമത്തെ കുട്ടി ജനിച്ചാൽ 11.5 ലക്ഷം രൂപ സമ്മാനവും ഒരു വർഷത്തെ അവധിയും

    മൂന്നാമത്തെ കുട്ടി ജനിച്ചാൽ 11.5 ലക്ഷം രൂപ സമ്മാനവും അമ്മയ്ക്ക് ഒരു വർഷത്തെ അവധിയും നൽകുന്ന കമ്പനി.തീർന്നില്ല കുഞ്ഞിന്റെ അച്ഛനാണ് കമ്പനിയിൽ ജോലി ചെയ്യുന്നതെങ്കിൽ ഒൻപത് മാസത്തെ അവധി !! കേട്ടിട്ട് കുളിര് കോരുന്നല്ലേ…എന്നാൽ സംഭവം ഇവിടെയെങ്ങും അല്ല, ചൈനയിലാണ്. ഒരു കാലത്ത് ഒറ്റക്കുട്ടിയെന്ന നയത്തില്‍ പിടിച്ചുനിന്നിരുന്ന ചൈനയിലാണ് വ്യത്യസ്തമായ ഓഫര്‍ നല്‍കുന്ന തൊഴില്‍ സ്ഥാപനം ഉള്ളത്. ബെയ്ജിംഗിലെ ഡാബെയ്‌നോംഗ് ടെക്‌നോളജി ഗ്രൂപ്പാണ് വ്യത്യസ്ത വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 90,000 യുവാന്‍ ക്യാഷ് ബോണസാണ് കമ്ബനിയുടെ വാഗ്ദാനം. ഇത് ഏകദേശം 11.50 ലക്ഷം ഇന്ത്യന്‍ രൂപ വരും. മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുകയാണെങ്കില്‍ ക്യാഷ് ബോണസിന് പുറമെ വനിതാ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ അവധിയും പുരുഷ ജീവനക്കാര്‍ക്ക് ഒമ്ബത് മാസത്തെ അവധിയും കമ്ബനി നല്‍കുമെന്നും ഉറപ്പുനല്‍കുന്നു.   1980-ലാണ് ചൈനയില്‍ ഒരു കുട്ടിയെന്ന നയം ആരംഭിക്കുന്നത്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായിട്ടായിരുന്നു ഇത്.. എന്നാല്‍ ഏകദേശം മൂന്നര ദശാബ്ദങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു കുട്ടിയെന്ന…

    Read More »
  • NEWS

    ആലപ്പുഴയില്‍ പൊലീസുകാരന്റെ ഭാര്യയും രണ്ട്‌ കുട്ടികളും ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍

    ആലപ്പുഴയില്‍ പൊലീസുകാരന്റെ ഭാര്യയേയും മക്കളേയും ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസറായ ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനിസിന്റെ ഭാര്യ നജ്‌ല(24), മകന്‍ ടിപ്പു സുല്‍ത്താന്‍ (5), ഒന്നര വയസുള്ള മകള്‍ മലാല എന്നിരവാണ് മരിച്ചത്.   മക്കളെ കൊലപ്പെടുത്തിയ ശേഷം നജ്‌ല ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ നിലയിലും, മകനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.നജ്‌ല ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ റെനിസ് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്.     അതേസമയം റെനിസും നജ്ലയും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാക്കിയിരുന്നതായി അയൽവാസികൾ പറയുന്നു.റെനിസ് ഭാര്യയെ ഉപദ്രവിച്ചിരുന്നു.ഒരു തവണ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് പ്രശ്‌നം പറഞ്ഞ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു.പക്ഷെ കഴിഞ്ഞ ദിവസവും റെനിസും നജ്ലയും തമ്മിൽ തര്‍ക്കമുണ്ടായതായാണ് വിവരം.

    Read More »
  • NEWS

    ഡോളറിനെതിരെ രൂപയുടെ മൂല്യം 70.30; 2013-ൽ നരേന്ദ്ര മോദി പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു

    ന്യൂഡൽഹി : നരേന്ദ്രമോദി പണ്ട് പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുകയാണ്.പണ്ട് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പെട്രോൾ ഗ്യാസ് വില വർധനയ്ക്കെതിരെ മോദി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങിനെതിരെയും യുപിഎ സർക്കാരിനെതിരെയും പറഞ്ഞതെല്ലാം ഇന്ന് അദ്ദേഹം നേരിട്ട് അനുഭവിക്കുന്നു.ഇന്ന് അതിന് മറ്റു വിശദീകരണങ്ങളാണ് അദ്ദേഹം നൽകുന്നത്.പത്രക്കാരുടെ ചോദ്യത്തിന് നേരെ ചൊവ്വേ മറുപടിയും പറയാറില്ല. അതേപോലെ ഒന്നാണ് ഇപ്പോൾ അദ്ദേഹത്തെ വീണ്ടും തിരിഞ്ഞു കൊത്തുന്നത്.ഡോളറിനെതിരെ രൂപയുടെ മൂല്യം 59.89 ആയ ഘട്ടത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി 2013ൽ നടത്തിയ പരാമർശമാണ് ഇന്ന് പൊതുസമൂഹത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. “രൂപയുടെ വലിപ്പത്തിൽ കുറവ് വന്നിട്ടല്ല, മറിച്ച് ഡൽഹിയിൽ ഇരിക്കുന്നവർ അഴിമതിയിൽ വ്യാപൃതരായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.”എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇന്ന് 77.30 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം !!

    Read More »
Back to top button
error: