NEWS

ഏഴ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറ് മാറി; കേന്ദ്ര ഭരണ പ്രദേശമായ ദിയുവിൽ നിന്നും കോണ്‍ഗ്രസ് പുറത്ത്

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ദിയുവിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമായി.കോണ്‍ഗ്രസിലെ ഏഴ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറ് മാറിയതോടെയാണ് ഇത്.

15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഇതോടെ ഇവിടെ ഭരണം നഷ്ടമായിരിക്കുകയാണ്.ഹരേഷ് കപാഡിയ, ദിനേഷ് കപാഡിയ, രവീന്ദ്ര സോളങ്കി, രഞ്ജന്‍ രാജു വാങ്കര്‍, ഭാഗ്യവന്തി സോളങ്കി, ഭാവ്നഗ ദുധ്മാല്‍, നികിത ഷാ എന്നിവരാണ് കോൺഗ്രസ്സിൽ നിന്നും ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്.

ഇവിടെ പ്രഫുല്‍ ഖോഡ പട്ടേലാണ് അഡ്മനിസ്ട്രേറ്റര്‍.13 അംഗ കൗണ്‍സിലില്‍ മൂന്നംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബിജെപിയ്ക്ക് ഇപ്പോള്‍ പത്ത് പേരായി. ഇതോടെ ബിജെപിക്ക് ഭൂരിപക്ഷമായി. കോണ്‍ഗ്രസിന്‍റെ അംഗബലം രണ്ടായി ചുരുങ്ങി. ഹിതേഷ് സോളങ്കിയും സഹോദരന്‍ ജിതേന്ദ്ര സോളങ്കിയും മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉള്ളത്.

 

 

ഇതില്‍ കോടികളുടെ അഴിമതി നടത്തിയതിന് ഹിതേഷ് സോളങ്കിക്കെതിരെ സിബി ഐ കേസെടുത്തിട്ടുണ്ട്.ബിജെപിയുടെ  സത്യപ്രതിജ്ഞ ചടങ്ങ് പ്രഖ്യാപനം ഉടനുണ്ടാകും.ഗുജറാത്ത് തീരത്താണ് ദിയു എന്ന കേന്ദ്രഭരണപ്രദേശം.

Back to top button
error: