CrimeKeralaNEWS

ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ഫോഴ്‌സ്   ജീവനക്കാരന്‍ അറസ്റ്റില്‍

ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്റ്റില്‍. കൊടുവായൂര്‍ സ്വദേശി ജിഷാദാണ് അറസ്റ്റിലായത്. സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയാറാക്കിയ സംഘത്തിലെ ഒരാളാണ് ജിഷാദ്.2017 മുതല്‍ ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഗൂഢാലോചനയില്‍ പങ്കാളിയായ അഗ്നിശമനസേനാ ഉദ്യോഗസ്ഥനാണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു. കോങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫിസറാണ് ജിഷാദ്.

 

Signature-ad

ഗൂഢാലോചനയിൽ പങ്കെടുക്കുകയും വ്യത്യസ്ത ഘട്ടങ്ങളിൽ പ്രതികൾക്ക് ജിഷാദ് സഹായം ചെയ്തതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം പറഞ്ഞു.

Back to top button
error: