ആലപ്പുഴ: തുറവൂർ വളമംഗലത്ത് സിപിഐ എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.തുറവൂർ പുത്തൻത്തറ കിഴക്കേ നികർണത്ത് സോണി ലോറൻസ് (48) ആണ് കൊല്ലപ്പെട്ടത്.
വഴി തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയുടെ ആക്രമണത്തിലാണ് ലോറൻസ് കൊല്ലപ്പെട്ടത്. വെട്ടുകത്തിയുമായി അയൽവാസി ലോറൻസിനെ ആക്രമിക്കുകയായിരുന്നു.സംഭവത്തി ൽ ഗുരുതരമായി പരിക്കേറ്റ ലോറൻസിനെ അടുത്തുള്ള തുറവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആക്രമണത്തിൽ ഇയാളുടെ മക്കൾക്കും പരിക്കേറ്റിട്ടുണ്ട്.ഇതില് രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന.
സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.സിപിഐ എം തുറവൂർ ടൗണ് കിഴക്ക് ബ്രാഞ്ചംഗമാണ് സോണി ലോറൻസ്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ഗിരിജ. മക്കള്: അശ്വിൻ, അഭിജിത്ത്, അഭിഷേക്, മുന്ന.