NEWS

ആലപ്പുഴയില്‍ പൊലീസുകാരന്റെ ഭാര്യയും രണ്ട്‌ കുട്ടികളും ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍

ലപ്പുഴയില്‍ പൊലീസുകാരന്റെ ഭാര്യയേയും മക്കളേയും ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസറായ ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനിസിന്റെ ഭാര്യ നജ്‌ല(24), മകന്‍ ടിപ്പു സുല്‍ത്താന്‍ (5), ഒന്നര വയസുള്ള മകള്‍ മലാല എന്നിരവാണ് മരിച്ചത്.

 

മക്കളെ കൊലപ്പെടുത്തിയ ശേഷം നജ്‌ല ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ നിലയിലും, മകനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.നജ്‌ല ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ റെനിസ് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്.

Signature-ad

 

 

അതേസമയം റെനിസും നജ്ലയും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാക്കിയിരുന്നതായി അയൽവാസികൾ പറയുന്നു.റെനിസ് ഭാര്യയെ ഉപദ്രവിച്ചിരുന്നു.ഒരു തവണ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് പ്രശ്‌നം പറഞ്ഞ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു.പക്ഷെ കഴിഞ്ഞ ദിവസവും റെനിസും നജ്ലയും തമ്മിൽ തര്‍ക്കമുണ്ടായതായാണ് വിവരം.

Back to top button
error: