Month: May 2022

  • NEWS

    മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ ട്രി​ങ്കോ​മാ​ലി​യി​ലെ നാ​വി​കതാ​​വള​ത്തി​ല്‍ അ​ഭ​യം തേ​ടി

    ശ്രീ​ല​ങ്ക​യി​ല്‍ ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷ​മാ​യി​രി​ക്കെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ ട്രി​ങ്കോ​മാ​ലി​യി​ലെ നാ​വി​കതാ​​വള​ത്തി​ല്‍ അ​ഭ​യം തേ​ടി. ഹെ​ലി​കോ​പ്റ്റ​റി​ല്‍ മ​ഹി​ന്ദ​യേ​യും കു​ടും​ബ​ത്തേ​യും നാ​വി​ക താ​വ​ള​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ഹി​ന്ദ രാ​ജ്യം വി​ടാ​തി​രി​ക്കാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ത​മ്പ​ടി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍.     ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് മ​ഹി​ന്ദ രാ​ജ​പ​ക്സെ തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ജി​വ​ച്ച​ത്. മ​ഹി​ന്ദ​യു​ടെ രാ​ജി​ക്കു പി​ന്നാ​ലെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ലാ​പം ക​ത്തി​പ്പ​ട​ർ​ന്നു. ഭ​ര​ണ​ക​ക്ഷി എം​പി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ ക​ലാ​പ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ടു.   രാ​ജ​പ​ക്സെ​യു​ടെ കൊ​ളം​ബോ​യി​ലു​ള്ള സ്വ​കാ​ര്യ വ​സ​തി പ്ര​തി​ഷേ​ധ​ക്കാ​ർ ക​ത്തി​ച്ചു. മു​ൻ മ​ന്ത്രി​മാ​രാ​യ ജോ​ൺ​സ്റ്റ​ൺ ഫെ​ർ​ണാ​ണ്ടോ, നി​മ​ൽ ലി​ൻ​സ, ഭ​ര​ണ​ക​ക്ഷി ട്രേ​ഡ് യൂ​ണി​ൻ നേ​താ​വ് മ​ഹി​ന്ദ ക​ഹാ​ൻ​ദ​ഗ​മ​ഗെ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ പ്ര​ക്ഷോ​ഭ​ക​ർ ആ​ക്ര​മി​ച്ചു. മേ​യ​ർ സ​മ​ൻ ലാ​ൽ ഫെ​ർ​ണാ​ണ്ടോ​യു​ടെ വീ​ട് ക​ത്തി​ച്ചു. പ്ര​ക്ഷോ​ഭ​ക​ർ​ക്കു​നേ​രേ​യു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ബ​സു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി.   പ്ര​സി​ഡ​ന്‍റ് ഗോ​ത്താ​ബ​യ രാ​ജി​വ​യ്ക്കും വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നാ​ണു പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്ന​ത്. ഏ​പ്രി​ൽ ഒ​ന്പ​തു മു​ത​ൽ ജ​ന​ങ്ങ​ൾ ഗോ​ത്താ​ബ​യ​യു​ടെ ഓ​ഫീ​സി​നു…

    Read More »
  • സു​ധീ​ഷ് വ​ധ​ക്കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു

    പോ​ത്ത​ന്‍​കോ​ട് സു​ധീ​ഷ് വ​ധ​ക്കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു. അ​ഡ്വ.​വി​നീ​ത് കു​മാ​റി​നെ​യാ​ണ് സ്‌​പെ​ഷ​ന്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത്. കേ​സി​ല്‍ പോ​ലീ​സ് മാ​ര്‍​ച്ചി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യി​രു​ന്നു. സു​ധീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി കാ​ലു​വെ​ട്ടി റോ​ഡി​ലെ​റി​ഞ്ഞ​താ​ണ് കേ​സ്.     2021 ഡി​സം​ബ​ര്‍ 11നാ​ണ് സു​ധീ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. സു​ധീ​ഷി​ന്‍റെ കാ​ല്‍ വെ​ട്ടി​യെ​ടു​ത്ത ശേ​ഷം ബൈ​ക്കി​ല്‍ എ​ടു​ത്തു കൊ​ണ്ടു​പോ​യി റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്നം​ഗം അ​ക്ര​മി സം​ഘം ബൈ​ക്കി​ലെ​ത്തി​യാ​യി​രു​ന്നു സു​ധീ​ഷി​നെ ആ​ക്ര​മി​ച്ച​ത്. ഓ​ടി വീ​ട്ടി​ല്‍ ക​യ​റി​യ സു​ധീ​ഷി​നെ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

    Read More »
  • Kerala

    കോട്ടയം കോതനല്ലൂരിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ച് യുവാക്കള്‍ പിടിയില്‍

    കടുത്തുരുത്തി: കോതനല്ലൂരില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ ബോംബേറില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മുട്ടുചിറ ചെത്തു കുന്നേല്‍ വീട്ടില്‍ അനന്തു പ്രദീപ്, കൊണ്ടൂകുന്നേല്‍ രതുല്‍, കുറുപ്പന്തറ പഴയമഠം കോളനിയില്‍ വള്ളിക്കാഞ്ഞിരത്ത് ശ്രീജേഷ്, പള്ളിത്തറ മാലിയില്‍ ശ്രീലേഷ്, തൊടുപുഴ മുട്ടം വെഞ്ചാംപുറത്ത് അക്ഷയ് എന്നിവരെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. സംഭവത്തില്‍ പോലീസ് നടത്തിയ ആസൂത്രിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ പിടിയിലായ അനന്തു പ്രദീപ്, വിഷ്ണു, അക്ഷയ് എന്നിവര്‍ക്കെതിരെ മുന്‍പും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടിയ സംഭവത്തിലാണ് അനന്തുവിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കോതനല്ലൂര്‍ സ്വദേശിയായ ഗോകുലിനെ ലക്ഷ്യമിട്ടാണ് പ്രതികൾ എത്തിയതും ബോംബെറ് ആസൂത്രണം ചെയ്തതും എന്ന് പൊലീസ് പറഞ്ഞു. നേരത്തെ സുഹൃത്തുക്കളായിരുന്നു ഇവരെല്ലാവരും. ഇതിനിടെ ഗോകുലും ആയി സംഘം ഉടക്കി പിരിഞ്ഞു. ഗോകുലിനെ തേടി എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീടിനു നേരെ ബോംബേറ് നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.…

    Read More »
  • ഹോ​ട്ട​ലു​ക​ളെ ത​രം​തി​രി​ച്ച് സ്റ്റാ​ര്‍ റേ​റ്റിം​ഗ് ന​ല്‍​കു​മെ​ന്ന് ആരോഗ്യമ​ന്ത്രി

    ഹോ​ട്ട​ലു​ക​ളെ ത​രം​തി​രി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റാ​ര്‍ റേ​റ്റിം​ഗ് ന​ല്‍​കു​മെ​ന്ന് ആരോഗ്യമ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഭ​ക്ഷ​ണ ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ​യും ശു​ചി​ത്വ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഹോ​ട്ട​ലു​ക​ളെ ത​രം​തി​രി​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.     തു​ട​ര്‍​ന്ന് അ​ത് ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. യാ​ത്ര​ക്കാ​ര്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ച് ത​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ​ത് ക​ണ്ടെ​ത്താം. ശു​ചി​ത്വ​മി​ല്ലാ​ത്ത ഭ​ക്ഷ​ണം വി​ള​മ്പു​ന്ന ഹോ​ട്ട​ലു​ക​ള്‍​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റേ​റ്റിം​ഗ് ന​ൽ​കു​ന്ന​ത്. മി​ക​ച്ച ഭ​ക്ഷ​ണം ന​ല്‍​കു​ന്ന ഹോ​ട്ട​ലു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായും മന്ത്രി അറിയിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.      

    Read More »
  • Crime

    പാ​ര​മ്പ​ര്യ വൈ​ദ്യ​നെ വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ലെ​റി​ഞ്ഞു

    മൈ​സൂ​ർ സ്വ​ദേ​ശി​യാ​യ പാ​ര​മ്പ​ര്യ വൈ​ദ്യ​നെ വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ലെ​റി​ഞ്ഞു. ഷാ​ബാ ഷെ​രീ​ഫാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ല​പ്പു​റം കൈ​പ്പ​ഞ്ചേ​രി സ്വ​ദേ​ശി ഷൈ​ബി​ൻ അ​ഷ്‌​റ​ഫി​നെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി. 2020ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.   മൂ​ല​ക്കു​രു ചി​കി​ത്സ ഒ​റ്റ​മൂ​ലി ത​ട്ടി​യെ​ടു​ക്കാ​ൻ വേ​ണ്ടി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഇ​പ്പോ​ഴാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഒ​രു ക​വ​ർ​ച്ചാ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യി​രു​ന്നു ഷൈ​ബി​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ഴ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​ഞ്ഞ​ത്.   ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ഷാ​ബാ ഷെ​രീ​ഫി​നെ ത​ട​വി​ൽ​വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ മ​രി​ച്ച​തോ​ടെ വെ​ട്ടി​നു​റു​ക്കി ചാ​ലി​യാ​ർ പു​ഴ​യി​ൽ ത​ള്ളി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

    Read More »
  • NEWS

    കേന്ദ്രം വിളിക്കുന്നു; പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റാകാന്‍ അവസരം 

    ന്യൂഡൽഹി:  ഇന്ത്യക്ക് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാധിത്യ സിന്ധ്യ.പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റാകാന്‍ പറ്റുമെന്നും കോളേജ് ഡിഗ്രി ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രണ്ടു മൂന്നു മാസത്തെ പരിശീലനം നേടി ഡ്രോണ്‍ പൈലറ്റായി ജോലിക്ക് കയറാമെന്നും പ്രതിമാസം 30,000 രൂപ ശമ്ബളം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 2030 ഓടെ രാജ്യത്തെ അന്താരാഷ്ട്രാ ഡ്രോണ്‍ ഹബ് ലീഡറാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നതെന്നും സിന്ധ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

    Read More »
  • Crime

    വിനിത കൊലക്കേസ്, പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

    തലസ്ഥാന നഗരിയിലെ അമ്പലമുക്കില്‍ അലങ്കാര ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വിനിതയുടെ സ്വര്‍ണ മാലമോഷ്ടിക്കാൻ വേണ്ടിയാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ വിനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് 85-മത്തെ ദിവസമാണ് പേരൂര്‍ക്കട പൊലീസ് കുറ്റപത്രം നല്‍കുന്നത്. കൊടുംക്രമിനലായ പ്രതി രാജേന്ദ്രന്‍ ഇപ്പോഴും ജയിലിലാണ്. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന ഒരു ഞായറാഴ്ചയാണ് ജോലി സ്ഥലത്തെത്തിയ വിനിതയെ കഴുത്തുറത്ത് കൊലപ്പെടുത്തിയത്. വിനിതയെ കൊലപ്പെടുത്തിയ ശേഷം മാല മോഷ്ടിച്ച പ്രതി രാജേന്ദ്രന്‍, അതേ കടയില്‍ 15 മിനിറ്റ് കാത്തിരുന്നു. ഇതിനു ശേഷം മുട്ടട വഴി രക്ഷപ്പെടുന്നതിനിടെ രക്തക്കറ പുരണ്ട ഷര്‍ട്ട് ഒരു കുളത്തില്‍ ഉപേക്ഷിച്ചു. കത്തി രാജേന്ദ്രന്‍ ജോലി ചെയ്തിരുന്ന ചായക്കടയിലാണ് ഒളിപ്പിച്ചത്. ഒരു തുമ്പും ലഭിക്കാത്ത കേസില്‍ സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് നിര്‍ണായകമായത്. 750 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 158 തെളിവുകളും 118 സാക്ഷിമൊഴികളും സമര്‍പ്പിച്ചു. പേരൂ‍ര്‍ക്കട എസ് .എച്ച്‌. ഒ സജികുമാറാണ് കേസില്‍ അന്വേഷണം നടത്തിയത്.…

    Read More »
  • NEWS

    തിരഞ്ഞെടുപ്പിൽ തൃക്കാക്കര ഇതുവരെ; യുഡിഎഫിന്റെ കോട്ടയിൽ ഇത്തവണ വിള്ളൽ വീഴുമോ ? 

    എറണാകുളം: കൊച്ചി നഗരത്തിന്റെ ഹൃദയഭാഗവും കാക്കനാടും ചേര്‍ന്നുള്ള തൃക്കാക്കര നിയമസഭാ മണ്ഡലം സംസ്ഥാനത്തെ പ്രമുഖ നഗര കേന്ദ്രീകൃത മണ്ഡലമാണ്.2011 ല്‍ നിലവില്‍ വന്ന മണ്ഡലം , യുഡിഎഫിന്റ കോട്ട എന്നാണ് അറിയപ്പെടുന്നത്.  എറണാകുളം ജില്ലയില്‍ ഇതുവരെ യുഡിഎഫ് തോല്‍വിയറിയാത്ത മണ്ഡലം തൃക്കാക്കരയാണ് .തൊട്ടടുത്ത് കിടക്കുന്ന കുന്നത്തുനാട്ടിലും കളമശേരിയിലും പോലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയക്കൊടി നാട്ടിയപ്പോഴും തൃക്കാക്കര യുഡിഎഫിനൊപ്പം നിന്നു. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര മുന്‍സിപ്പാലിറ്റിയും ചേര്‍ന്നാണ് 2011 ല്‍ മണ്ഡലം രൂപീകൃതമായത്. കടവന്ത്ര,വൈറ്റില,പനമ്ബള്ളി നഗര്‍ ,പാലാരിവട്ടം ,ഇടപ്പള്ളി ,എളംകുളം ഇങ്ങനെ തികച്ചും നഗര കേന്ദ്രീകൃതമാണ് മണ്ഡലം.ഐടി ഹബ്ബായ ഇന്‍ഫോപാര്‍ക്കും കൊച്ചി പ്രത്യേക സാമ്ബത്തിക മേഖലയും മണ്ഡലത്തിലാണ്. ബെന്നി ബഹനാനും പിടിയും 2011 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസില്‍ മത്സരം ഉടലെടുത്തു.ഉറച്ച സീറ്റെന്ന പ്രതീക്ഷയും സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂട്ടി. ഉമ്മന്‍ചാണ്ടിയുടെ നോമിനി എന്ന നിലയില്‍ മത്സരിച്ച ബെന്നി ബെഹനാന് സിപിഎമ്മിന്റെ ഹസൈനാര്‍ എതിരാളിയേ…

    Read More »
  • Crime

    മുംബൈയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ

    മുംബൈയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നവി മുംബൈയിൽ കോപ്പർഖൈർണയിലാണ് മലയാളി യുവതി ബേബി ബാബുവിനെ  തൂങ്ങി മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്. 33  വയസ്സായിരുന്നു.   ചാലക്കുടി സ്വദേശിനിയാണ് ബേബി ബാബു. രണ്ടു ദിവസം മുൻപാണ് കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകയുമായി വഴക്കിട്ടതും തുടർന്ന് നടന്ന കൈയ്യാങ്കളിയിൽ  സഹപ്രവർത്തകക്ക്  തലക്ക് പരിക്കേറ്റതും. ഇവർ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലാണ്.   കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകയുമായുള്ള  കലഹമാണ് ജീവനൊടുക്കാൻ കാരണമായി ബേബി  ആത്മഹത്യാ കുറിപ്പിൽ എഴുതി വച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇവർ രണ്ടു പേരും തൃശൂർ ജില്ലയിൽ ചാലക്കുടി  വെട്ടുകടവ്  സ്വദേശികളാണ്.

    Read More »
  • Kerala

    ആർഎസ്എസ് പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥൻ ജിഷാദ് അറസ്റ്റിൽ

      പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദാണ് അറസ്റ്റിലായത്.   ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിൽ ജിഷാദിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ പല സാഹചര്യങ്ങളിൽ പ്രതികൾക്ക് സഹായം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. കോങ്ങാട് ഫയർ സ്റ്റേഷനിലാണ് ജിഷാദ് ജോലി ചെയ്യുന്നത്. 2017 മുതൽ ഫയർഫോഴ്സിൽ ജോലി ചെയ്തു വരികയാണ്. കൊടുവായൂർ സ്വദേശിയാണ് ജിഷാദ്. കേസിലെ രണ്ട് മുഖ്യപ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ടോ അല്ലാതെയോ പങ്കെടുത്ത നിരവധി പേരും പിടിയിലായി. മറ്റ് പ്രതികൾക്ക് വേണ്ടിയുളള അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അധികാരം ഉപയോഗിച്ച് ജിഷാദ് ആണോ പ്രതികളെ നാട് കടക്കാൻ സഹായിച്ചതെന്നും പോലീസ് സംശയിക്കുന്നു. കേസിൽ കൊലയാളികൾ ഉപയോഗിച്ച ഒരു ബൈക്കു കൂടി കണ്ടെത്തി. പ്രതി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പി കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്.  ശ്രീനിവാസനെ വെട്ടിക്കൊന്ന സംഘത്തിലുള്ള ഫിറോസുമായി നടത്തിയ തെളിവെടുപ്പിനിടയിലാണ്  രക്തക്കറയുള്ള…

    Read More »
Back to top button
error: