Month: May 2022
-
Business
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി വിപണി; ബിറ്റ്‌കോയിന്‍ മൂല്യം 30,000 ഡോളറിന് താഴെ
ന്യൂഡല്‍ഹി: ആഗോള ക്രിപ്റ്റോ കറന്‍സി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. പ്രമുഖ ക്രിപ്റ്റോയായ ബിറ്റ്‌കോയിനിന്റെ മൂല്യം 30,000 ഡോളറില്‍ താഴെയെത്തി. വന്‍ ഇടിവോടെ ലക്ഷക്കണക്കിനു കിപ്റ്റോ നിക്ഷേപകര്‍ ആശങ്കയിലായി. പതിമൂന്നു ശതമാനമാണ് ആഗോള ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റില്‍ ഇടിവുണ്ടായത്. 1.37 ലക്ഷം കോടിയാണ് നിലവില്‍ ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റിന്റെ മൂല്യം കണക്കാക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബിറ്റ് കോയിനിന്റെ വില 69,000 ഡോളറിനു മുകളില്‍ എത്തിയിരുന്നു. അതിനു ശേഷം ഇതുവരെ 55 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. മറ്റു പ്രമുഖ ക്രിപ്റ്റോകളായ കാര്‍ഡാനോ (20 ശതമാനം), സാലേന (16 ശതമാനം), എക്സ്ആര്‍പി (13 ശതമാനം), ബിഎന്‍ബി (16 ശതമാനം), എഥീരിയം (10 ശതമാനം) എന്നിവയും വലിയ ഇടിവു രേഖപ്പെടുത്തി. ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയത് ക്രിപ്റ്റോയ്ക്കു തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള തീരുമാനം…
Read More » -
Business
നാലാം പാദത്തില്‍ അറ്റനഷ്ടം 105.49 കോടി രൂപയായി കുറച്ച് പിവിആര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ മള്‍ട്ടിപ്ലക്സ് കമ്പനിയായ പിവിആറിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 105.49 കോടി രൂപയായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ 289.21 കോടി രൂപയായിരുന്നു നഷ്ടം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 181.46 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഏകദേശം മൂന്നിരട്ടി വര്‍ധിച്ച് 537.14 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് നാലാം പാദത്തില്‍ 43.91 ശതമാനം വര്‍ധിച്ച് 731.17 കോടി രൂപയായിരുന്നു. തൊട്ട് മുന്‍ വര്‍ഷം ഇത് 508.07 കോടി രൂപയായിരുന്നു. നഷ്ടങ്ങള്‍ വേഗത്തില്‍ നികത്താന്‍ തിയേറ്റര്‍ ബിസിനസ്സിലൂടെ സാധിച്ചതായി കമ്പനി അറിയിച്ചു. കോവിഡന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ പല റിലീസുകളും മാറ്റി വച്ചത് നഷ്ടത്തിനിടയാക്കിയെങ്കിലും, നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് ഫെബ്രുവരി മുതല്‍ റിലീസിനു വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ 35 ദിവസത്തെ ബുക്കിംഗ് മാര്‍ച്ചില്‍ 90 ലക്ഷം കടന്നു. ഇതുമായി ബന്ധപ്പെട്ട എക്കാലത്തെയും ഉയര്‍ന്ന…
Read More » -
Business
ഇവി രംഗത്ത് വന്‍ നിക്ഷേപത്തിനൊരുങ്ങി അശോക് ലെയ്ലാന്‍ഡ്
ഇവി രംഗത്ത് വന്‍ നിക്ഷേപത്തിനൊരുങ്ങി അശോക് ലെയ്ലാന്‍ഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി. ദക്ഷിണേന്ത്യയിലെ ഒരു ഇവി പ്ലാന്റില്‍ 1,000 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിലൂടെ 30,000 യൂണിറ്റ് ഇലക്ട്രിക് ചെറു കൊമേഷ്യല്‍ വാഹനങ്ങളും 10,000 യൂണിറ്റ് ഇലക്ട്രിക് ബസുകളും നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്. സ്വിച്ച് മൊബിലിറ്റി കഴിഞ്ഞ മാസം സീറോ കാര്‍ബണ്‍ പൊതു-വാണിജ്യ ഗതാഗതത്തിനായി 3,000 കോടി രൂപ മുടക്കി സ്പെയിനില്‍ ഒരു പ്ലാന്റ് സ്ഥാപിച്ചിരുന്നു. ഒരു വര്‍ഷത്തിനകം സ്വിച്ച് ഇതിനകം 600 ഇലക്ട്രിക് ബസുകള്‍ക്കായി ഓര്‍ഡര്‍ നേടിയിട്ടുണ്ട്. അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 5,000 ബസുകളോ 15,000 ചെറുകിട വാണിജ്യ വാഹനങ്ങളോ നിര്‍മിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് സ്വിച്ച് മൊബിലിറ്റിയുടെ സിഇഒ മഹേഷ് ബാബു പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇവി വിഭാഗത്തില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കാന്‍ സഹായിക്കും. നിലവില്‍ കമ്പനിയുടെ എന്നൂരിലാണ് ബസുകള്‍…
Read More » -
Business
ഡാല്‍മിയ ഭാരതിന്റെ അറ്റാദായത്തില്‍ ഇടിവ്; 600 കോടി രൂപയായി
ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ സിമന്റ് നിര്‍മ്മാതാക്കളായ ഡാല്‍മിയ ഭാരതിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 6.10 ശതമാനം ഇടിഞ്ഞ് 600 കോടി രൂപയിയെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 639 കോടി രൂപയായിരുന്നെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. എന്നിരുന്നാലും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 7.26 ശതമാനം ഉയര്‍ന്ന് 3,380 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,151 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ മൊത്തം ചെലവ് 2,770 കോടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 3,077 കോടി രൂപയായി. 2021-22 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ വില്‍പ്പനയുടെ അളവ് 3.12 ശതമാനം വര്‍ധിച്ച് 6.6 ദശലക്ഷം ടണ്ണില്‍ നിന്ന് 6.4 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കണ്‍സോളിഡേറ്റഡ് അറ്റാദായം 2020-21 ലെ 1,183 കോടി രൂപയില്‍ നിന്ന് 1,173 കോടി രൂപയായി കുറഞ്ഞു. 2021-22ല്‍…
Read More » -
Business
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എന്‍ആര്‍ഐ നിക്ഷേപം 12 ശതമാനം ഉയര്‍ന്നേക്കും
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷ. ഈ വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എന്‍ആര്‍ഐ നിക്ഷേപത്തില്‍ 12 ശതമാനം വളര്‍ച്ചയുണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ എന്‍ആര്‍ഐ നിക്ഷേപം 13.1 ബില്യണ്‍ ഡോളറായിരുന്നു. എന്‍ആര്‍ഐകള്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ മടങ്ങിത്തുടങ്ങിയതായി 360 റിയല്‍റ്റേഴ്സിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ‘റിയല്‍ എസ്റ്റേറ്റ് മേഖല ആരോഗ്യകരമായ വരുമാനമുള്ള ആകര്‍ഷകമായ അസറ്റ് ക്ലാസാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് നാട്ടുകാരുടെയും എന്‍ആര്‍ഐകളുടെയും ശ്രദ്ധ ഒരുപോലെ നേടിയിട്ടുണ്ട്. ആഡംബരത്തോടെ ജീവിക്കാനും ജോലി ചെയ്യാനും നിരവധി ചോയ്‌സുകളുള്ള ലിവിംഗ് ഇക്കോസിസ്റ്റമാണ് എന്‍ആര്‍ഐകള്‍ ഇന്ന് നോക്കുന്നത്,” ഡിഎല്‍എഫ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബിസിനസ് ഓഫീസറുമായ ആകാശ് ഒഹ്രി പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ത്യയില്‍ ആസ്തികള്‍ വാങ്ങുന്ന എന്‍ആര്‍ഐകളില്‍ വലിയൊരു വിഭാഗവും തെരഞ്ഞെടുക്കുന്നത് ആഡംബര വസ്തുക്കളാണ്. മറ്റ് രാജ്യങ്ങളിലെ ജീവിതരീതിയില്‍ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നതിനാല്‍ എന്‍ആര്‍ഐകള്‍ റിയല്‍ എസ്റ്റേറ്റിനെ ഒരു മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ്. ‘റസിഡന്‍ഷ്യല്‍…
Read More » -
Business
മെട്രോകളിലുടനീളം താല്‍ക്കാലികമായി സേവനം നിര്‍ത്തലാക്കി സ്വിഗ്ഗി ജിനി
പ്രധാന മെട്രോകളിലുടനീളം സ്വിഗ്ഗി അതിന്റെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സേവനമായ ജിനി താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. വിതരണ തൊഴിലാളികളുടെ കുറവാണ് ഈ സേവനം താല്‍ക്കാലികമായി സ്വിഗ്ഗി നിര്‍ത്തലാക്കാന്‍ കാരണം. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ സ്വിഗ്ഗി ജിനി സേവനങ്ങളെ ഇത് ബാധിച്ചു. ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ ഏഴ് ദിവസമായി ഇവിടങ്ങളില്‍ ജിനിയുടെ സേവനം ലഭ്യമല്ല. വര്‍ധിച്ചുവരുന്ന ഇന്ധന വിലയും പണപ്പെരുപ്പവും കാരണം പല ഭക്ഷണ, പലചരക്ക് വിതരണ കമ്പനികള്‍ക്കും അവരുടെ റൈഡര്‍മാരുടെ വേതനം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതാണ് വിതരണ തൊഴിലാളികളുടെ കുറവിന് കാരണം. അതിനിടെ ഡെലിവറി എക്സിക്യൂട്ടീവുകളെ ഒരു നിശ്ചിത ശമ്പളവും അധിക ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന മുഴുവന്‍ സമയ, മാനേജര്‍ തലത്തിലുള്ള ജോലികളിലേക്ക് മാറ്റുന്നതിനായി സ്വിഗ്ഗി ഏപ്രില്‍ 25ന് ഒരു പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ‘സ്റ്റെപ്പ്-എഹെഡ്’ എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിലൂടെ 20 ശതമാനം ഡെലിവറി എക്സിക്യൂട്ടീവുകളെ മാനേജര്‍ തലത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സ്വിഗ്ഗിക്ക് രാജ്യത്തുടനീളം 270,000 ഡെലിവറി പങ്കാളികളുണ്ട്.
Read More » -
Business
എംആര്‍എഫ് ലാഭത്തില്‍ ഇടിവ്; 50 ശതമാനം ഇടിഞ്ഞ് 165 കോടി രൂപയായി
ന്യൂഡല്‍ഹി: അസംസ്‌കൃത വസ്തുക്കളുടേയും മറ്റും ഉയര്‍ന്ന ചെലവുകള്‍ മൂലം 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ടയര്‍ കമ്പനിയായ എംആര്‍എഫ്‌ന്റെ കണ്‍സോളിഡേറ്റഡ് ലാഭം 50.26 ശതമാനം ഇടിഞ്ഞ് 165.21 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 332.15 കോടി രൂപയായിരുന്നുവെന്ന് എംആര്‍എഫ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. നാലാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 5,304.82 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 4,816.46 കോടി രൂപയായിരുന്നു. അവലോകന കാലയളവിലെ മൊത്തം ചെലവ് മുന്‍വര്‍ഷത്തെ 4,425.21 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 5,142.79 കോടി രൂപയിലേക്ക് ഉയര്‍ന്നതായി എംആര്‍എഫ് ലിമിറ്റഡ് അറിയിച്ചു. ഉപഭോഗ വസ്തുക്കളുടെ വില 2,915.19 കോടി രൂപയില്‍ നിന്ന് 3,293.14 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,277.07 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 669.24…
Read More » -
Kerala
ക്യാമറയുള്ള സ്ഥലങ്ങൾ നോക്കിവെച്ചിട്ട് കാര്യമില്ലെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ്, ഇനി കുടുങ്ങുമെന്ന് മുന്നറിയിപ്പ്
റോഡിൽ ശരവേഗതയിലാണ് പലരും വാഹനം പറപ്പിക്കുന്നത്. പക്ഷേ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് മുൻധാരണ ഉള്ളതുകൊണ്ട് അവിടെ എത്തുമ്പോൾ സ്പീഡ് കുറയും. അങ്ങനെ ശിക്ഷയിൽ നിന്നും രക്ഷപെടും. പക്ഷേ ഇനി ഈ ആ ഒളിച്ചുകളി നടക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. റോഡിലെ ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ വേണ്ടി മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ എന്നും ഒരേയിടത്ത് ഉണ്ടാകില്ല. സ്ഥലംമാറ്റാൻ കഴിയുന്നവിധത്തിലാണ് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളത്. കേബിളുകൾക്കു പകരം മൊബൈൽ ഇന്റർനെറ്റിലൂടെയാണ് ക്യാമറകൾ കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോർജത്തിലാണ് പ്രവർത്തനം. പെട്ടെന്ന് മാറ്റിസ്ഥാപിക്കാൻ കഴിയുന്ന തൂണുകളാണ് ക്യാമറകൾക്ക് ഒരുക്കിയിട്ടുള്ളത്. ഗതാഗത ക്രമീകരണങ്ങൾക്കനുസരിച്ച് ക്യാമറകൾ മാറ്റാനാകും. ഇവ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തീകരിച്ചാൽ സ്ഥാനംമാറ്റാൻ ബുദ്ധിമുട്ടില്ല. ഈ മാസം അവസാനം ഇത് പ്രവർത്തിച്ചുതുടങ്ങും. ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽനിന്നു രക്ഷപ്പെടുക എളുപ്പമാകില്ല. അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) മാറുന്നതനുസരിച്ച് ക്യാമറകൾ പുനർവിന്യസിക്കാം. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന 725 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 200മീറ്റർ ദൂരെനിന്നുള്ള നിയമലംഘനങ്ങൾ…
Read More » -
NEWS
ആസ്‌ട്രേലിയയിൽ മമ്മൂട്ടി ആരാധകക്കൂട്ടായ്മക്ക് പുതിയ നേതൃത്വം, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ സേവന പദ്ധതികൾ
മെൽബൺ : കോവിഡിന്റെ മൂർദ്ധന്യത്തിൽ ആസ്‌ട്രേലിയയിൽ കുടുങ്ങി പോയ മലയാളികളെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചതിലൂടെ ശ്രദ്ധ നേടിയ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ ഘടകം പുതിയ സേവന പദ്ധതികളുമായി വീണ്ടും വരുന്നു. പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇപ്പോൾ സംഘടനക്ക് പുതിയ നേതൃത്വം നിലവിൽ വന്നിരിക്കുകയാണ്. ജെനോ ജേക്കബ് ( ഹോബാർട്ട് ) ആണ് ആസ്‌ട്രേലിയ ഘടകം പ്രസിഡന്റ്. ടൗൺസ്വിൽ നിന്നുള്ള വിനോദ് കൊല്ലംകുളം ആണ് ജനറൽ സെക്രട്ടറി. ബിനോയ് തോമസ് ( ഗോൾഡ് കോസ്റ്റ് ) രക്ഷാധികാരിയും ബിനോയ് പോൾ ( പെർത്ത് ) ട്രഷററും ആണ്. മെൽബണിൽ നിന്നുള്ള അനസ് കുളങ്ങരയും ജിജോ ബേബിയും യഥാ ക്രമം വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും ആകും. മദനൻ ചെല്ലപ്പൻ ( എം.എ.വി, മെൽബൺ ) സോയിസ് ടോം ( ഹോബാർട്ട് )എബി എബ്രഹാം ( മെൽബൺ ) തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കപ്പെട്ടു. റോബർട്ട്…
Read More » -
Breaking News
മഴ, തൃശൂർ പൂരം രാത്രി എഴുന്നെള്ളിപ്പുകൾ താളം തെറ്റി. വെടിക്കെട്ട് മാറ്റിവെച്ചു, തിരക്കിൽപ്പെട്ട് നിരവധിയാളുകൾക്ക് പരിക്ക്; കുടമാറ്റത്തിരക്കിനിടയിൽപ്പെട്ട് ഒരാൾ മരിച്ചു
മഴ ശക്തമായതോടെ തൃശൂർ പൂരത്തിൽ ഘടകപൂരങ്ങളുടെ രാത്രി എഴുന്നെള്ളിപ്പ് താളം തെറ്റി. ഘടകപൂരങ്ങളിൽ പലർക്കും മേളം പൂർത്തിയാക്കാനിയില്ല. നേരത്തെയെത്തി മടങ്ങുന്ന കണിമംഗലത്തിന് മാത്രമാണ് മേളം പൂർത്തിയാക്കാനായത്. എങ്കിലും ഇടവിട്ട് പെയ്ത മഴ എഴുന്നെള്ളിപ്പിനെ ബാധിച്ചിരുന്നു. പകൽ പൂരങ്ങൾ മഴയില്ലാതെ അവസാനിച്ചെങ്കിലും കുടമാറ്റത്തിൻ്റെ അവസാനം മഴയിലായിരുന്നു. രാത്രി പൂരം ഘടകക്ഷേത്രങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മഴയെത്തിയത് ദുരിതത്തിലാക്കി. ലാലൂർ കാർത്യായനി ഭഗവതിയുടെയും അയ്യന്തോൾ ഭഗവതിയുടെയും മേളവും പാതിവഴിയിൽ അവസാനിപ്പിച്ചു. തുടർന്ന് വലംതലകൊട്ടി വടക്കംനാഥനെ പ്രദക്ഷിണം വച്ച് മടങ്ങി. മറ്റ് ഘടക പൂരങ്ങളുടെ വരവും മഴമൂലം കുഴഞ്ഞു. ഇതോടെ പുലർച്ചെ നടത്തേണ്ട വെടിക്കെട്ടും അനിശ്ചിതത്വത്തിലായി. കുഴികൾ മൂടിയിട്ടിട്ടുണ്ടെങ്കിലും ഭൂമി നനഞ്ഞതും തോരാത്ത മഴയും പുലർച്ചെ വെടിക്കെട്ട് ദേവസ്വങ്ങൾ ഉപേക്ഷിച്ചു. ബുധനാഴ്ച വൈകീട്ട് നടത്താനായി ദേവസ്വങ്ങൾ തീരുമാനിച്ചുവെങ്കിലും ജില്ലാ ഭരണകൂടവും പൊലീസുമായും ചർച്ച ചെയ്ത് സമയത്തിൽ വ്യക്തത വരുത്തും. പൂരത്തിൻ്റെ ഏറ്റവും വലിയ ആകർഷണമായ, വർണ വിസ്മയങ്ങൾ തീർത്ത കുടമാറ്റം നടന്നു. കുടമാറ്റത്തിൻ്റെ അവസാനം ശക്തമായ മഴ…
Read More »