CrimeNEWS

പാ​ര​മ്പ​ര്യ വൈ​ദ്യ​നെ വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ലെ​റി​ഞ്ഞു

മൈ​സൂ​ർ സ്വ​ദേ​ശി​യാ​യ പാ​ര​മ്പ​ര്യ വൈ​ദ്യ​നെ വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ലെ​റി​ഞ്ഞു. ഷാ​ബാ ഷെ​രീ​ഫാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ല​പ്പു​റം കൈ​പ്പ​ഞ്ചേ​രി സ്വ​ദേ​ശി ഷൈ​ബി​ൻ അ​ഷ്‌​റ​ഫി​നെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി. 2020ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

 

Signature-ad

മൂ​ല​ക്കു​രു ചി​കി​ത്സ ഒ​റ്റ​മൂ​ലി ത​ട്ടി​യെ​ടു​ക്കാ​ൻ വേ​ണ്ടി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഇ​പ്പോ​ഴാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഒ​രു ക​വ​ർ​ച്ചാ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യി​രു​ന്നു ഷൈ​ബി​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ഴ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​ഞ്ഞ​ത്.

 

ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ഷാ​ബാ ഷെ​രീ​ഫി​നെ ത​ട​വി​ൽ​വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ മ​രി​ച്ച​തോ​ടെ വെ​ട്ടി​നു​റു​ക്കി ചാ​ലി​യാ​ർ പു​ഴ​യി​ൽ ത​ള്ളി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

Back to top button
error: