Month: May 2022
-
NEWS
മൂവാറ്റുപുഴയില്‍ മീന്‍ കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ; ഒരാളുടെ നില ഗുരുതരം
കൊച്ചി: മൂവാറ്റുപുഴയില്‍ മീന്‍ കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് നഗരത്തില്‍ വ്യാപക പരിശോധന.ഞായറാഴ്ച കീച്ചേരിപ്പടിയിലെ മത്സ്യ വില്‍പന ശാലയില്‍ നിന്നുള്ള മീന്‍ വാങ്ങിക്കഴിച്ച മൂവാറ്റുപുഴ, പെരുമറ്റം എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങളിലെ പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലുള്ള ഒരു കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി യിലും മറ്റൊരു കുട്ടിയെ മൂവാറ്റു പുഴയിലെ സ്വകാര്യ ആശുപത്രി യിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.മീനില്‍ നിന്നാണു ഭക്ഷ്യവിഷബാധയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് പഴകിയ പതിനാറ് കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.കൂടുതല്‍ പരിശോധനകള്‍ക്കായി മത്സ്യത്തിന്റെ സാമ്ബിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.
Read More » -
NEWS
ബാലരാമപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി
തിരുവനന്തപുരം: ബാലരാമപുരം പള്ളിച്ചൽ പാരൂർക്കുഴിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരിക്ക്. തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് മഴയിൽ നിയന്ത്രണം വിട്ട് കടയിലേയ്‌ക്ക് ഇടിച്ചുകയറിയത്.കടയിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ 30 യാത്രക്കാർക്ക് പരുക്കേറ്റു.പരുക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല.
Read More » -
NEWS
ഷി ജിൻപിങ്ങിന് ‘സെറിബ്രൽ അന്യൂറിസം’ ബാധിച്ചിരുന്നു; തേടിയത് ചൈനീസ് പാരമ്പര്യ ചികിത്സ
ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സെറിബ്രൽ അന്യൂറിസം എന്ന രോഗം ബാധിച്ച് 2021 അവസാനത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്തക്കുഴലുകളെ മൃദുവാകുകയും ചുരുങ്ങുകയും ചെയ്യുന്ന രോഗമാണ് സെറിബ്രൽ അന്യൂറിസം. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതിന് പകരം പരമ്പരാഗത ചൈനീസ് ചികിത്സയാണ് ഷി ജിൻപിങ് തേടിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഷി ജിൻപിങ് അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ബീജിങ് വിന്റർ ഒളിമ്പിക്‌സിനോടുബന്ധിച്ചാണ് ഷി ജിൻപിങ് വിദേശ നേതാക്കളെ കണ്ടത്. ഷിയുടെ ആരോഗ്യത്തെക്കുറിച്ച് അടുത്തിടെ ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. 2019 മാർച്ചിൽ, ഇറ്റാലിയൻ സന്ദർശനത്തിനിടെയും ഷിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 2020 ഒക്ടോബറിൽ ഷെൻഷെനിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനുണ്ടായ താമസം, പതുക്കെയുള്ള സംസാരം, ചുമ എന്നിവയും അദ്ദേഹത്തിന്റെ അനാരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിലെ രോഗാവസ്ഥയെക്കുറിച്ചും വിവരമില്ല. ചൈനീസ് പ്രസിഡന്റ് മൂന്നാം ഊഴം ലക്ഷ്യമിട്ട് നീങ്ങുമ്പോഴാണ് രോഗവിവരം പുറത്തുവരുന്നത്.…
Read More » -
India
‘പാലം തകരാന്‍ കാരണം കാറ്റ്’; ഉദ്യോഗസ്ഥന്റെ വിശദീകരണം അത്ഭുതപ്പെടുത്തിയെന്ന് നിതിന്‍ ഗഡ്കരി
ദില്ലി: പാലം തകരാൻ കാരണം കാറ്റാണെന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബിഹാർ സുൽത്താൻഗഞ്ചിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നിരുന്നു. പാലം തകരാനുള്ള കാരണം ചോദിച്ചപ്പോൾ ‘ശക്തമായ കാറ്റ് കാരണമാണ് പാലം തകർന്നതെന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഗംഗാ നദിക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലം ഏപ്രിൽ 29 നാണ് തകർന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ ഇടിമിന്നൽ കാരണമാണ് പാലം തകർന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. “ഏപ്രിൽ 29 ന് ബീഹാറിൽ ഒരു പാലം വീണു. പാലം തകരാനുള്ള കാരണം ഞാൻ എന്റെ സെക്രട്ടറിയോട് ചോദിച്ചു. ശക്തമായ കാറ്റ് കാരണമാണ് പാല തകർന്നതെന്ന് സെക്രട്ടറി പറഞ്ഞു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്തരമൊരു വിശദീകരണം വിശ്വസിക്കാൻ കഴിയുക. ശക്തമായ കാറ്റിൽ ഒരു പാലം എങ്ങനെ തകരുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തെങ്കിലും പിശക് കാരണമായിരിക്കാം പാലം തകർന്നതെന്ന് ഞാൻ കരുതുന്നു-ഗഡ്കരി ഒരു…
Read More » -
വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം; കുറ്റകരമാക്കണമെന്നുള്ള ഹർജികളിൽ വിധി ഇന്ന്
ദില്ലി: വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.15 നാണ് വിധി പ്രസ്താവം നടക്കുക. ബലാത്സംഗം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375 പ്രകാരം സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാത്സംഗക്കുറ്റമായി കണക്കാകാനാകില്ല. ഭർത്താവിന് ലഭിക്കുന്ന ഈ നിയമപരിരക്ഷ റദ്ദാക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം. വിഷയത്തിലെ സാമൂഹിക ആഘാതം കണക്കിലെടുത്ത് സംസ്ഥാന സർക്കാരുകളുമായും മറ്റ് തൽപര കക്ഷികളുമായും കൂടിയാലോചിച്ച് മാത്രമേ വിഷയത്തിൽ തീരുമാനം എടുക്കാവൂ എന്നും അതിനായി ഹർജികളിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്നുമായിരുന്നു കേന്ദ്ര സർക്കാറിൻ്റെ ആവശ്യം. ഈ നിർദ്ദേശം തള്ളിയാണ് ഹർജികളിൽ കോടതി വാദം കേട്ടത്.
Read More » -
Kerala
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. ഡിജിപി അനിൽ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജൻസ് എഡിജിപി എന്നിവരെയാണ് വിളിച്ചുവരുത്തിയത്. പിസി ജോർജ്ജിന്റെ കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തലുണ്ടായി. പിസി ജോർജ്ജിന്റെ കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്നതും ആർഎസ്എസ് – എസ് ഡി പി ഐ സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കുന്നതും യോഗത്തിൽ ചർച്ചയായി. പിന്നാലെ ഈ മാസം 13 ന് ഡിജിപി അനിൽ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
Read More » -
Kerala
ചേർത്തല എസ്എച്ച് നഴ്സിങ് കോളേജ് ലൈംഗിക അധിക്ഷേപ പരാതി: വൈസ് പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം
ആലപ്പുഴ: ചേർത്തല എസ്എച്ച് നഴ്സിംഗ് കോളേജ് വിവാദത്തിൽ വിദ്യാർത്ഥിനികളുടെ പരാതിയിൽ രണ്ടാഴ്ചക്കകം മാനേജ്മെൻറ് നടപടി എടുക്കാൻ നിർദ്ദേശം നൽകി. പിടിഎ യോഗത്തിൽ നഴ്സിംഗ് കൗൺസിലാണ് നിർദ്ദേശം നൽകിയത്. ഈ മാസം 21-ന് വീണ്ടും പി ടി എ യോഗം ചേർന്ന് പരാതികൾ പരിഹരിക്കപ്പെട്ടോ എന്ന് വിലയിരുത്തും. വൈസ് പ്രിൻസിപ്പലിന്റെ നടപടി നഴ്സിങ് കൗൺസിൽ 13 ന് ചർച്ച ചെയ്യും. തുടർ നടപടിക്കായി കൗൺസിൽ രജിസ്ട്രാർക്ക് റിപ്പോർട്ട് കൈമാറും. ചേർത്തല എസ്.എച്ച്. നഴ്സിംഗ് കോളേജിലെ വൈസ് പ്രിൻസിപ്പാൾ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനികൾ രംഗത്ത് വന്നിരുന്നു. പരാതിപ്പെട്ട വിദ്യാർത്ഥിനികളെ ദ്രോഹിക്കാൻ അനുവദിക്കില്ലെന്ന് നഴ്സിംഗ് കൗൺസിൽ അംഗം ബീന വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കും. ഒരു പരിഷ‍്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. ‘മാലാഖ’ എന്ന് വിശേഷിപ്പിക്കുന്നവരെ ചവിട്ടിത്താഴ്ത്തുന്ന സമീപനമാണ് ഉണ്ടായത്. തെറ്റുപറ്റിയെന്നാണ് വൈസ് പ്രിൻസിപ്പാൾ മൊഴി നൽകിയതെന്നും അവർ പറഞ്ഞു. വൈസ് പ്രിൻസിപ്പല്‍ ലൈംഗിക അധിക്ഷേപം…
Read More » -
India
ഗോതമ്പ് വില ഉയരുന്നു; ഇനിയും വര്‍ധിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഗോതമ്പിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം (ഒഎംഎസ്എസ്) കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വരും മാസത്തില്‍ ബ്രെഡ്, ചപ്പാത്തി, ബിസ്‌ക്കറ്റ് എന്നിവയ്ക്ക് വില കൂടാന്‍ സാധ്യത. ഗോതമ്പ് വിതരണം വര്‍ധിപ്പിക്കുന്നതിനും വിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ, പ്രത്യേകിച്ച് ഗോതമ്പിന്റെ സമൃദ്ധി ഉറപ്പാക്കുന്നതിനുമാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീമിന് കീഴില്‍ ഗോതമ്പിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോതമ്പ് കുറവാകുന്ന സീസണില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് വില നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ജൂണ്‍ മുതല്‍ വിലയുടെ ആഘാതം അനുഭവപ്പെടും. മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തിന്റെ ആവശ്യം വര്‍ധിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുകയും ചെയ്യുന്നതോടെ വില വര്‍ദ്ധനയുടെ ആഘാതം ഗുരുതരമാകും. വിപണിയിലെ ഗോതമ്പിന്റെ വിതരണത്തെ ആശ്രയിച്ച്, മില്ലുകള്‍ എഫ്‌സിഐയില്‍ നിന്ന് ഗോതമ്പ് വാങ്ങുന്നു. ഒരു വര്‍ഷം ഏകദേശം ഏഴ് മുതല്‍ എട്ട് ദശലക്ഷം ടണ്‍ വരെയാണ് ഇങ്ങനെ വാങ്ങുന്നത്. മിച്ചം വരുന്നതിനാല്‍ ഗോതമ്പിന് എഫ്‌സിഐ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.…
Read More » -
India
ഇന്ത്യയിലെ കല്‍ക്കരി പ്രതിസന്ധി: ലോഹ നിര്‍മ്മാതാക്കള്‍ കടുത്ത പ്രതിസന്ധിയില്‍
ഇന്ത്യയിലെ കല്‍ക്കരി പ്രതിസന്ധി സ്‌പോഞ്ച് ഇരുമ്പ് ഉത്പാദകരെ പ്രതിസന്ധിയിലാക്കി. ലോഹ നിര്‍മ്മാതാക്കള്‍ അവരുടെ മില്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ വിതരണത്തിനായി വില കൂടിയ ഇറക്കുമതിയിലേക്ക് തിരിയുകയാണ്. ഒപ്പം പണപ്പെരുപ്പ സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. ആവശ്യത്തിന് ഫോസില്‍ ഇന്ധനം ഇല്ലാത്തതിനാല്‍ 40 ശതമാനം ശേഷിയില്‍ സ്‌പോഞ്ച് അയേണ്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍ ലിമിറ്റഡ്, ദക്ഷിണാഫ്രിക്കയില്‍ നിന്നും മൊസാംബിക്കില്‍ നിന്നും മെയ്, ജൂണ്‍ മാസങ്ങളില്‍ 150,000 ടണ്‍ താപ കല്‍ക്കരി വീതം ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനിടെയുള്ള ഏറ്റവും വലിയ ഇറക്കുമതിയാണിത്. ലോകത്തിലെ ഏറ്റവും വലിയ സ്പോഞ്ച് ഇരുമ്പ് വ്യവസായത്തില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കേണ്ട ഊര്‍ജ പ്രതിസന്ധിയുമായി ഇന്ത്യ പോരാടുകയാണ്. സര്‍ക്കാരിന്റെ കോള്‍ ഇന്ത്യ ലിമിറ്റഡ് വ്യവസായങ്ങളില്‍ ഫോസില്‍ ഇന്ധനം തീര്‍ന്നു മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും വൈദ്യുതി മുടക്കം ഒഴിവാക്കാന്‍ അതിന്റെ ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും പവര്‍ പ്ലാന്റുകളിലേക്ക് നല്‍കുന്നു. ആഗോളതലത്തില്‍ കല്‍ക്കരി വില ക്രമാതീതമായി വര്‍ധിച്ചതിനാല്‍ സ്ഥിതി കൂടുതല്‍ വഷളായി. ഒപ്പം ദക്ഷിണേഷ്യന്‍ രാജ്യത്തിലെ പണപ്പെരുപ്പവും സമ്മര്‍ദ്ദം…
Read More » -
Business
ക്രിപ്റ്റോകറന്‍സികള്‍ക്ക് മേല്‍ 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ നീക്കം
ക്രിപ്റ്റോകറന്‍സികള്‍ക്ക് മേല്‍ ചരക്ക് സേവന നികുതി കൗണ്‍സില്‍ (ജിഎസ്ടി) 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചേക്കും. ക്രിപ്റ്റോ നേട്ടങ്ങള്‍ക്ക് മേല്‍ നേരത്തെ കേന്ദ്രം നപ്പാക്കിയ 30 ശതമാനം നികുതിക്ക് പുറമെയാണ് 28 ശതമാനം ജിഎസ്ടി എന്നാണ് വിവരം. വിഷയത്തില്‍ ജിഎസ്ടി കൗണ്‍സില്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി സിഎന്‍ബിസി ടിവി18 റിപ്പോര്‍്ട്ട് ചെയ്തു. നിലവിലെ നികുതിക്ക് പുറമെ ജിഎസ്ടി കൂടി ഏര്‍പ്പെടുത്തിയാല്‍ രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് അത് ഇരട്ടി പ്രഹരമാവും. ക്രിപ്റ്റോ ട്രാന്‍സാക്ഷന്‍, മൈനിംഗ്, വില്‍പ്പനയും വാങ്ങലും തുടങ്ങി എല്ലാ ഇടപാടുകള്‍ക്കും ജിഎസ്ടി ബാധകമായേക്കും. കേന്ദ്ര നീക്കം ക്രിപ്റ്റോ മേഖലയിലേക്ക് എത്തുന്നവരെ പിന്തിരിപ്പിക്കുന്നതും നേട്ടത്തിന്റെ വലിയ പങ്കും കവരുന്നതാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആണ് ക്രിപ്റ്റോ നേട്ടങ്ങള്‍ക്ക് 30 ശതമാനം നികുതി രാജ്യത്ത് നിലവില്‍ വന്നത്. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച ടിഡിഎസ് ജൂലൈ ഒന്നിന് പ്രബല്യത്തില്‍ വരും. അമേരിക്കന്‍ ഫെഡറല്‍…
Read More »