ആലപ്പുഴ: മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി സഹോദരൻ നഫ്‌ള രംഗത്ത്. നെജ്‌ലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും നഫ്‌ള പറയുന്നു.
വണ്ടാനം മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ റെനീസിന്റെ ഭാര്യ 28 വയസ്സുള്ള നെജ്ലയാണ് അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. അഞ്ചുവയസ്സുകാരന്‍ മകൻ ടിപ്പുസുല്‍ത്താനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും ഒന്നര വയസുകാരി മകൾ മലാലയെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്നാണ് നിഗമനം. നെജ്ലയുടെ മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിലും മക്കളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആലപ്പുഴ എ.ആര്‍ ക്യാംപിനു സമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം.
കുടുംബ പ്രശ്‌നങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതേ തുടർന്ന് റെനീസിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നെജ്‌ല എന്നും റനീസും അയാളുടെ കാമുകിയും ചേര്‍ന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തിയതാണെന്നും സഹോദരൻ റനീസ് ആരോപിക്കുന്നു. മരണം നടന്നതിന് തലേദിവസവും ഇരുവരും തമ്മില്‍ ക്വാര്‍ട്ടേഴ്‌സില്‍ വഴക്കുണ്ടാക്കി എന്നാണ് അറിയാൻ കഴിഞ്ഞത്.
ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളില്‍ മനംനൊന്താണാണ് വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ മക്കളെക്കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പൊലീസുകാരനായ റനീസിന് ഒന്നിലേറെ സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവരുന്നു. ഇതില്‍ ഒരു സ്ത്രീ റനീസിന്റെ ബന്ധു തന്നെയാണത്രേ.
പല സ്ത്രീകളും തമ്മിലുള്ള റനീസിന്റെ വാട്‌സാപ് ചാറ്റുകള്‍ പലതവണ നജില കൈയോടെ പിടികൂടിയിരുന്നു. അപ്പോഴൊക്കെ റനീസ് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിനെച്ചൊല്ലി ക്വാര്‍ട്ടേഴ്‌സില്‍ ഇരുവരും തമ്മില്‍ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും പറയപ്പെടുന്നു. ജീവിതം തന്നെ ദുസ്സഹമായപ്പോള്‍ നജില വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും റനിസ് വഴങ്ങിയില്ല. ബന്ധം വേര്‍പ്പെടുത്തിയാല്‍ വീട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതില്‍ ഭയന്നാണ് ബന്ധം വേര്‍പെടുത്താതെ നജില ഭർത്താവിനൊപ്പം തുടര്‍ന്നതെന്നും പറയുന്നു.
അടുത്തിടെ റനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ വച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു. അതിനു ശേഷവും ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ ദിവസവും ക്വാര്‍ട്ടേഴ്സില്‍ ബഹളമുണ്ടായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗള്‍ഫില്‍ പോയ റനീസ്, ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.
ജോലിക്ക് ശേഷം റനീസ് തിരികെ വീട്ടില്‍ വന്നപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് റനീസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.