NEWS

ലോട്ടറി വിൽപ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ  ആഗ്രഹം സ്ഥലമാക്കി മകൾ;ബങ്കളം ലക്ഷം വീട് കോളനിയിലെ രാഖി ഇനി ഡോക്ടർ

കാസർകോട് ;ബങ്കളം ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട രാഖിമോൾ ഇനി ഡോ. രാഖി.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇ വർഷം എം. ബി. ബി. എസ് പാസായി അവിടെ തന്നെ ഹൗസ് സർജൻസിയിൽ പ്രാക്റ്റിസ്‌ തുടങ്ങിയിരിക്കുകയാണ് ഡോ രാഖി. ബങ്കളം ലക്ഷം വീട് കോളനിയിലെ ടി. വി രാഘവൻ വി. എം ശോഭന ദമ്പതികൾക്ക് ഇത് സ്വപ്ന സാക്ഷാത്കാരം കൂടിയാണ്.
 കഴിഞ്ഞ 15 വർഷത്തിലധികമായി നീലേശ്വരം നഗരത്തിൽ  നടന്നു  ലോട്ടറി വിൽപ്പന നടത്തി വരികയാണ് രാഘവൻ. ടിക്കറ്റ് വിറ്റ് കിട്ടുന്ന  വരുമാനത്തിലാണ്‌ പഠിക്കാൻ മിടുക്കിയായ മകളെ പഠിപ്പിച്ചത്. ഒന്ന് മുതൽ അഞ്ച് വരെ കക്കാട്ട് ഗവ: ഹൈസ്ക്കൂളിലായിരുന്നു പഠനം. തുടർന്ന് ആറ് മുതൽ പ്ലസ് ടു വരെ പെരിയ നവോദയ വിദ്യാലയത്തിലും.
2016 ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി.ആദ്യ അലോട്ട്മെന്റിൽ തന്നെ മെറിറ്റ് അടിസ്‌ഥാനത്തിൽ പ്രവേശനം ലഭിക്കുകയും ചെയ്തു.മടിക്കേരി പഞ്ചായത്തിൽ മാവിലൻ സമുദായത്തിലെ ആദ്യ ഡോക്ടർ കൂടിയാണ് രാഖി

Back to top button
error: