Month: May 2022
-
Business
എസ്ബിഐ അറ്റാദായം 41 ശതമാനം വര്‍ധിച്ച് 9,114 കോടി രൂപയായി
രാജ്യത്തെ മുന്‍നിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അറ്റാദായം 41 ശതമാനം വര്‍ധിച്ച് 9,114 കോടി രൂപയായി. എസ്ബിഐ 2020-21 ജനുവരി-മാര്‍ച്ച് കാലയളവില്‍ 6,451 കോടി രൂപ ലാഭം രേഖപ്പെടുത്തിയതായി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 81,327 കോടി രൂപയില്‍ നിന്ന് 82,613 കോടി രൂപയായി വര്‍ധിച്ചു. ബാങ്കിന്റെ കണ്‍സോളിഡേറ്റ്ഡ് അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 6,126 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 56 ശതമാനം വര്‍ധിച്ച് 9,549 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തിക (എന്‍പിഎ) 2022 മാര്‍ച്ച് 31 ലെ വായ്പകളുടെ 3.97 ശതമാനമായി കുറഞ്ഞു. 2021 ലെ ഇതേ കാലയളവിലെ 4.98 ശതമാനത്തില്‍ നിന്നാണ് കുറവ് രേഖപ്പെടുത്തിയത്. അറ്റ നിഷ്‌ക്രിയ ആസ്തി 2022 മാര്‍ച്ച് 31-ന് മുന്‍വര്‍ഷത്തെ 1.50 ശതമാനത്തില്‍ നിന്ന് 1.02 ശതമാനമായി കുറഞ്ഞു. സ്റ്റാന്റ് എലോണ്‍…
Read More » -
Business
ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇലോണ്‍ മസ്‌ക്
ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലെ സ്പാമുകളുടെയും വ്യാജ അക്കൗണ്ടുകളുടെയും വിശദാംശങ്ങള്‍ ലഭിക്കുന്നതുവരെ ആവും ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കുക. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുന്നത്. മോണിറ്റൈസ് ചെയ്യാവുന്ന പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തില്‍ താഴെ വ്യാജ/ സ്പാം അക്കൗണ്ടുകശ് ഉണ്ടെന്ന് ഈ മാസം ആദ്യം ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ 229 മില്യണ്‍ ഉപഭോക്താക്കളാണ് പരസ്യങ്ങളോടെ ട്വിറ്റര്‍ ഉപയോഗിച്ചത്. മസ്‌കുമായുള്ള കരാര്‍ ഉറപ്പിക്കുംവരെ പരസ്യവരുമാനം, ഭാവി പദ്ധതികള്‍ തുടങ്ങി നിരവധി അനിശ്ചിതത്വങ്ങള്‍ നേരിടേണ്ടി വന്നതായി ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. പ്രീമാര്‍ക്കറ്റ് ട്രേഡിംഗില്‍ ട്വിറ്ററിന്റെ ഓഹരികള്‍ 20% ആണ് ഇടിഞ്ഞത്. വിഷയത്തില്‍ ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വിറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ പ്ലാറ്റ്ഫോമിലെ സ്പാം ബോട്ടുകളെല്ലാം നീക്കുമെന്ന് മസ്‌ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Read More » -
Business
ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 31 ശതമാനം വര്‍ധിച്ചു
ന്യൂഡല്‍ഹി: ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.7 ശതമാനം വര്‍ധിച്ച് 40.19 ബില്യണ്‍ ഡോളറായെന്ന് റിപ്പോര്‍ട്ട്. പെട്രോളിയം, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കെമിക്കലുകള്‍ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണമെന്നും സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാപാര കമ്മി 20.11 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നിട്ടും ഈ മേഖലകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെന്ന് വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മാസം രാജ്യത്തെ ഇറക്കുമതി 30.97 ശതമാനം ഉയര്‍ന്ന് 60.3 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏപ്രിലിലെ പെട്രോളിയം, ക്രൂഡ് ഓയില്‍ ഇറക്കുമതി 87.54 ശതമാനം ഉയര്‍ന്ന് 20.2 ബില്യണ്‍ ഡോളറിലെത്തി. കല്‍ക്കരി, ബ്രിക്വെറ്റ്സ് എന്നിവയുടെ ഇറക്കുമതി 2021 ഏപ്രിലില്‍ 2 ബില്യണ്‍ ഡോളറില്‍ നിന്ന് 4.93 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എന്നിരുന്നാലും, സ്വര്‍ണ്ണ ഇറക്കുമതി 2021 ഏപ്രിലിലെ 6.23 ബില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ മാസം ഏകദേശം 72 ശതമാനം ഇടിഞ്ഞ് 1.72 ബില്യണ്‍ ഡോളറായി. എന്‍ജിനീയറിങ്…
Read More » -
Crime
‘സ്‌കൂൾ അധ്യാപികയെ പീഡിപ്പിച്ചു; വിഡിയോ പകർത്തി; മതം മാറാൻ ഭീഷണിപ്പെടുത്തി’
ഷാജൻപൂർ: ഉത്തർപ്രദേശിലെ ഷാജൻപൂറിൽ സ്‌കൂൾ അധ്യാപികയെ യുവാവ് പീഡിപ്പിച്ചു. 28 വയസ്സുകാരിയായ അധ്യാപികയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയെന്നും അധ്യാപികയെ വിവാഹം ചെയ്യുന്നതിനും മതം മാറ്റുന്നതിനും ദൃശ്യങ്ങൾ ഉപയോഗപ്പെടുത്താനാണ് ആക്രമി ശ്രമിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ അമീർ എന്ന യുവാവിനും മറ്റു നാലു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. എഫ്‌ഐആറിൽ അമീറിന്റെ മാതാവ്, സഹോദരൻ, സഹോദരി, ബന്ധു എന്നിവർക്കെതിരെയാണു കേസ് രേഖപ്പെടുത്തിയത്. മേയ് 4ന് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു നടക്കുന്നതിനിടെ അധ്യാപികയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത അമീർ, അവരെ രാസപദാർഥമുപയോഗിച്ച് ബോധം കെടുത്തി. ഇതിനു ശേഷം യുവതിയെ പീഡിപ്പിച്ചു. അമീറിനെ വിവാഹം ചെയ്യണമെന്നും മതം മാറണമെന്നും അമീറിന്റെ കുടുംബാംഗങ്ങൾ സമ്മർദം ചെലുത്തിയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നു പറഞ്ഞ പൊലീസ്, അധ്യാപികയെ വൈദ്യ പരിശോധനയ്ക്ക് അയച്ചതായി വ്യക്തമാക്കി.
Read More » -
Crime
‘അവിവാഹിതനാണ്, അനാഥനാണ്’; രാജ്യമാകെ നൂറിലേറെ വിവാഹത്തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി രാജ്യത്തെമ്പാടുമായി നൂറിലേറെ സ്ത്രീകളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ ഫർഹാൻ തസീർ ഖാൻ (35) ആണ് സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ചിൽ പിടിയിലായത്. ഡൽഹി എയിംസിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റെന്നു പൊലീസ് അറിയിച്ചു. മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട ഫർഹാൻ താൻ അവിവാഹിതനും അനാഥനുമാണെന്നാണു ഡോക്ടറെ വിശ്വസിപ്പിച്ചത്. എൻജിനീയറിങ്ങും എംബിഎയും വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും ബിസിനസ് ചെയ്യുകയാണെന്നും പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയതിനു പിന്നാലെ, ബിസിനസ് വിപുലീകരിക്കാനായി പലതവണയായി 15 ലക്ഷം രൂപ ഡോക്ടറിൽനിന്നു ഫർഹാൻ വാങ്ങിയെന്നാണ് ആരോപണം. ഡോക്ടറുടെ പരാതി അന്വേഷിക്കവേയാണു തട്ടിപ്പു വെളിച്ചത്തായത്. മാട്രിമോണിയൽ സൈറ്റിൽ ഫർഹാൻ നിരവധി ഐഡികൾ തയാറാക്കി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തി. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, ഗുജറാത്ത്, ഡൽഹി, പഞ്ചാബ്, മുംബൈ, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകളുമായും ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നതായി വെളിപ്പെട്ടെന്നു ഡപ്യൂട്ടി കമ്മിഷണർ ബെനിത മേരി ജയ്ക്കർ…
Read More » -
Crime
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ചു; മൂന്നുപേര്‍ പിടിയില്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. തിരുവമ്പാടി ദേവസ്വത്തിന്‍റെ വെടിക്കെട്ട് പുരയ്ക്ക് സമീപം രാത്രി എട്ടരയോടെയായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ അജി , ഷിജാബ്, തൃശ്ശൂര്‍ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളുടെ കാറിൽ നിന്ന് പടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. കാലാവസ്ഥ അനുകൂലമായാൽ മാറ്റി വച്ച വെടിക്കെട്ട് നാളെ വൈകീട്ട് നടത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സംഭവം.
Read More » -
Kerala
കാലാവസ്ഥ തുണച്ചാൽ ശക്തന്‍റെ തട്ടകത്തിൽ അമിട്ട് പൊട്ടും
തൃശ്ശൂര്‍: കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വൈകിട്ട് തൃശ്ശൂരിൽ പൂരത്തിന്‍റെ വെടിക്കെട്ട് പൊട്ടും. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താൻ ഇന്നലെ ധാരണയായിരുന്നു. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരിൽ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്. പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ മെയ് 11 ന് പൂര്‍ത്തിയായിരുന്നു. ദേശക്കാരുടെ പൂരമായിരുന്നു അന്ന് നടന്നത്. അന്നേ ദിവസം രാവിലെ 8 മണിയോടെ നായ്ക്കനാൽ പരിസരത്തു നിന്നും തിരുവമ്പാടിയുംമണികണ്ഠനാല്‍ പരിസരത്തുനിന്ന് പാറമേക്കാവിന്‍റെയും എഴുന്നെള്ളത്ത് ആരംഭിച്ചു. പതിനഞ്ചാനകളുടെ അകമ്പടിയോടെ മേള കുലപതികളായ പെരുവനം കുട്ടന്‍ മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും പ്രമാണികളായ മേളത്തോടെയായിരുന്നു എഴുന്നെള്ളത്ത് നടന്നത്. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പകല്‍ വെടിക്കെട്ടടക്കം മെയ് 11 ന്…
Read More » -
Crime
പോക്സോ കേസില്‍ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍; ലൈംഗീക അതിക്രമ പരാതി ഉന്നയിച്ചത് നിരവധി പേര്‍
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതിയായ മുന്‍ അധ്യാപകന്‍ കെ.വി. ശശികുമാര്‍ അറസ്റ്റില്‍. വയനാട്ടില്‍ ഒളിവിലിരിക്കേയാണ് മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലര്‍ കൂടിയായ ശശികുമാര്‍ പിടിയിലായത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴാം ദിവസമാണ് കെ വി ശശികുമാറിനെ അറസ്റ്റ് ചെയ്യാനായത്. വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശശികുമാറിനെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തത്. നിലവില്‍ ഒരു പോക്സോ കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. മുപ്പത് വര്‍ഷത്തോളം എയ്ഡഡ് സ്കൂളില്‍ അധ്യാപകനും മൂന്ന് തവണ നഗരസഭാ കൗണ്‍സിലറുമായിരുന്ന ശശികുമാറിനെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ത്ഥിനി മീടൂ ആരോപണം ഉന്നയിച്ചത്. ഈ മാസം ഏഴിന് നേരിട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. സ്കൂള്‍ കാലയളവില്‍ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതി. മുന്‍കാലത്ത് സ്കൂളില്‍ പഠിച്ചവരും സമാനമായ പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. ഡിഡിഇയില്‍ നിന്ന് വിശദ റിപ്പോര്‍ട്ട് ലഭിച്ചശേഷം…
Read More » -
Crime
മോഡല്‍ ഷഹാനയുടെ മരണം; ഭര്‍ത്താവ് സജാദ് അറസ്റ്റില്‍
കോഴിക്കോട്: മോഡൽ ഷഹാനയുടെ മരണത്തില്‍ ഭർത്താവ് സജാദ് അറസ്റ്റിൽ. സ്ത്രീപീഡനം (498A), ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.
Read More » -
India
പാര്‍ട്ടിയിൽ നവീകരണം അനിവാര്യം, ചിന്തൻ ശിവിര്‍ പുതിയ തുടക്കമാവും: സോണിയ
ദില്ലി: തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്നും തിരികെ കേറാനും ദുര്‍ബലമായ സംഘടന സംവിധാനം ഉടച്ചുവാര്‍ക്കാനുമുള്ള വഴി തേടി കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ചിന്തൻ ശിവര്‍ രാജസ്ഥാനിൽ ഉദയ്പുരിൽ തുടങ്ങി. കാലഘട്ടത്തിനും പുതിയ വെല്ലുവിളികൾക്കും അനുസരിച്ച് പാര്‍ട്ടിയെ നവീകരിക്കുകയും പ്രവര്‍ത്തനരീതികളിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചിന്തിൻ ശിവിറിന് തുടക്കം കുറിച്ച് കൊണ്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ബിജെപി ന്യൂനപക്ഷങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും മഹാത്മാഗാന്ധിയുടെ ഘാതകരെ മഹത്വവൽക്കരിക്കുകയും ചെയ്യുകയാണ്. സംഘടനയെ ഉടച്ചുവാര്‍ക്കുക എന്നതാണ് ഇപ്പോൾ നമ്മുടെ മുന്നിലെ അടിയന്തരവിഷയം. നമ്മുടെ പ്രവര്‍ത്തന രീതികളെ ആ നിലയിൽ മാറ്റേണ്ടതുണ്ട്. ചിന്തൻ ശിവിരത്തിൽ അഭിപ്രായങ്ങൾ തുറന്നു പറയണമെന്ന് നിങ്ങളെല്ലാവരോടും ഞാൻ അഭ്യര്‍ത്ഥിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമാണെന്നും ഒറ്റക്കെട്ടാണെന്നുമുള്ള സന്ദേശം നമ്മുക്ക് രാജ്യത്തിന് നൽകാനാവണം. “വ്യക്തിപരമായ അഭിലാഷങ്ങൾക്ക് മുകളിൽ സംഘടന നിലനിർത്തണം. പാർട്ടി നമ്മുക്ക് ഒരുപാട് നൽകിയിട്ടുണ്ട്, ആ കടപ്പാടും നന്ദിയും കാണിക്കേണ്ട സമയമാണിത്,” സോണിയ ഗാന്ധി പറഞ്ഞു. ചിന്തിൻ ശിവിറിൻ്റെ ആമുഖ പ്രസംഗത്തിലും…
Read More »