Month: May 2022

  • NEWS

    പാലക്കാട് നിന്നും ഒരു ദിവസത്തെ ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലങ്ങൾ  

    പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങൾ, കുന്നിന്‍ചരിവുകൾ, കരിമ്പനക്കൂട്ടങ്ങൾ ഇവയൊക്കെയാണ് പാലക്കാ‌ടൻ ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചകൾ. വരണ്ട ഭൂപ്രദേശങ്ങളും നിബിഡ വനങ്ങളും, മലയോരങ്ങളുമെല്ലാമുള്‍പ്പെടുന്ന ഭൂപ്രകൃതിയാണ് പാലക്കാടിന്റേത്. അതിനാൽ തന്നെ സിനി‌മാക്കാരുടെ ഇഷ്ടസ്ഥലവുമാണ് പാലക്കാട്. തരിശ്ശായ പാറപ്രദേശം എന്ന അർത്ഥമുള്ള “പാലെ” എന്ന പദവും വനപ്രദേശമെന്ന അർത്ഥമുള്ള കാട് എന്ന പദവും കൂടിച്ചേർന്ന് പാലക്കാട് എന്ന സ്ഥലനാമമുണ്ടായി എന്നൊരു പ്രബലമായ നിഗമനം കേൾക്കുന്നുണ്ട്. പുരാതനകാലത്ത് ഇവിടം കേന്ദ്രീകരിച്ച് ജൈനമതസംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ സൂചനയായി പാലക്കാട് ഒരു ജൈനക്ഷേത്രം ഇന്നുമുണ്ട്. “പാലി”ഭാഷയും പാരമ്പര്യവും കാത്തു സൂക്ഷിച്ചിരുന്ന ജൈനമതക്കാരായിരുന്നു ഇവിടെ അധിവസിച്ചിരുന്നവർ എന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേർ ലഭിച്ചതെന്നു മറ്റൊരു കൂട്ടർ വാദിക്കുന്നുണ്ട്. എന്നാൽ ഇതൊന്നുമല്ല, പാലമരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേരു ലഭിച്ചതെന്നു മറ്റൊരു നിഗമനവും നിലനിൽക്കുന്നുണ്ട്. സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത, തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്നതുകൊണ്ടുതന്നെ പാലക്കാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഷയിലും ജീവിതരീതിയിലുമെല്ലാം തമിഴ് സ്വാധീനം കാണാന്‍ കഴിയും. അതിനാൽ തന്നെ പാലക്കാടൻ സംസ്കാരം…

    Read More »
  • NEWS

    കെഎസ്ഇബി ഓൺലൈൻ സേവനങ്ങൾ ഇന്ന് രാത്രി മുതൽ നാളെ വൈകിട്ട് അഞ്ച് വരെ മുടങ്ങും 

    തിരുവനന്തപുരം: കെഎസ്‌ഇബിയുടെ വിവരസാങ്കേതികവിദ്യാധിഷ്ഠിതമായ സൗകര്യങ്ങളൾ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്മ്മിച്ച ഡിസാസ്റ്റർ റിക്കവറി (ഡി.ആര്) സെന്ററിന്റെ പ്രവര്ത്തനക്ഷമത പരിശോധിക്കാൻ ഇന്ന് രാത്രി 10.30 മുതല് മെയ് 15, വൈകിട്ട് അഞ്ച് വരെ ഡിആർ ഡ്രിൽ നടക്കുന്നു. ഈ ദിവസങ്ങളില് ഓണ്ലൈനായോ ഫ്രണ്ട്സ് (FRIENDS), അക്ഷയ ജനസേവന കേന്ദ്രങ്ങള് വഴിയോ വൈദ്യുതി ബില് അടയ്ക്കാൻ സാധിക്കുന്നതല്ല. കെ.എസ്.ഇ.ബിയുടെ കസ്റ്റമർ കെയർ സെന്ററും പ്രവര്ത്തിക്കില്ല.ഈ കാലയളവില് വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി അതത് സെക്ഷന് ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ ഉപഭോക്താക്കള്ക്ക് 0471-2514710/9496010101/9496061061 എന്നീ നമ്ബറുകളിലും ബന്ധപ്പെടാവുന്നതാണ്. കെ.എസ്.ഇ.ബിയുടെ പ്രവര്ത്തന നിര്വഹണവുമായി ബന്ധപ്പെട്ട മറ്റു സോഫ്റ്റ് വെയര് ആപ്ലിക്കേഷനുകളും മേല്പ്പറഞ്ഞ ദിവസങ്ങളില് ലഭ്യമാകുന്നതല്ലെന്ന് കെഎസ്‌ഇബി അറിയിച്ചു.

    Read More »
  • Kerala

    സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും.ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ്.   കാലവർഷത്തിന്റെ വരവിന് മുന്നോടിയായി അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ദിശ അനുകൂലമാകുന്നതിനാലാണ് ഈ ദിവസങ്ങളിൽ മഴ സജീവമാകുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.കേരളത്തില്‍ ഈ മാസം 27ന് കാലവര്‍ഷ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും ഞായറാഴ്ചയോടെ കാലവര്‍ഷം എത്തിച്ചേരും.ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന നിഗമനത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എത്തിച്ചേര്‍ന്നത്. സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവര്‍ഷത്തിന് മുന്നോടിയായി മഴ കനക്കും.

    Read More »
  • Local

    പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

    പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു. രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശേരിയിൽ വച്ചാണ് അപകടമുണ്ടായത്.     കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.   അഗ്നിശമന സേനയെത്തിയാണ് ബസിന്‍റെ ഡ്രൈവറെയും മുൻ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.   ബസ് ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • India

    എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന് ഹൈക്കോടതി

    കൊച്ചി: എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന് കേരള ഹൈക്കോടതി അസന്നിഗ്ധമായി വിലയിരുരുത്തി. ഇരുസംഘടനകളും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണെന്നു തുടങ്ങി എസ്.ഡി.പി.ഐയെയും പോപ്പുലർ ഫ്രണ്ടിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പാലക്കാട് സഞ്ജിത്ത് വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെടുന്ന ഹർജിയിലെ ഉത്തരവിലാണ് കോടതിയുടെ ഗൗരവമുള്ള പരാമർശം. സി.ബി.ഐക്ക് കേസ് കൈമാറാൻ ജസ്റ്റിസ് കെ.ഹരിപാൽ തയ്യാറായില്ലെങ്കിലും എസ്.ഡി.പി.ഐയേയും പോപ്പുലർ ഫ്രണ്ടിനേയും പ്രതിക്കൂട്ടിൽ നിർത്തുന്ന ഗുരുതരമായ പരാമർശങ്ങളാണ് കോടതി ഉത്തരവിലുള്ളത്. ഉത്തരവിന്റെ 27-ാം ഖണ്ഡികയിലാണ് ഇരു സംഘടനകൾക്കുമെതിരായ പരാമർശമുള്ളത്. എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തിൽ സംശയമില്ല എന്നാണ് കോടതി വ്യക്തമാക്കുന്നത്. ഇരുസംഘടനകളും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് എന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് സംഘടനകളേയും നിരോധിച്ചിട്ടില്ലെന്ന കാര്യംകൂടി ഉത്തരവിൽ ഹൈക്കോടതി എടുത്തു പറയുന്നു. സഞ്ജിത്ത് വധക്കേസിൽ എസ്.ഡി.പി.ഐയുടേയും പോപ്പുലർ ഫ്രണ്ടിന്റേയും സംസ്ഥാന-ദേശീയ നേതാക്കൾക്ക് ബന്ധമില്ലെന്നാണ് പോലീസ് റിപ്പോർട്ടുള്ളതെന്ന കാര്യം കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് സി.ബി.ഐക്ക് കൈമാറാതിരുന്നതിൻ്റെ കാരണങ്ങൾ കോടതി വ്യക്തമാക്കി. കേസിലെ പ്രധാന…

    Read More »
  • India

    റീട്ടെയില്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു

    ന്യൂഡല്‍ഹി: രാജ്യത്ത് റീട്ടെയില്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു. കോവിഡിന് ശേഷം ഇതാദ്യമായി ഏപ്രിലില്‍ തൊഴിലവസരങ്ങളുടെ വര്‍ധന ശതമാനം ഇരട്ടയക്കത്തിലെത്തിയതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഓഫ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ മാത്രം എല്ലാ മേഖലകളിലും കൂടി 88 ലക്ഷം പേരാണ് പുതുതായി ജോലി നേടിയത്. റീട്ടെയില്‍ മേഖലയില്‍ 47 ശതമാനം വാര്‍ഷിക നേടിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഷോപ്പുകള്‍ തുറന്നത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. ബിസിനസ് വീണ്ടും പച്ചപിടിച്ചു തുടങ്ങിയതോടെ തൊഴിലാളികള്‍ക്കായുള്ള ഡിമാന്‍ഡില്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തൊഴില്‍ ലഭ്യതയും ഇതോടൊപ്പം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളിലായി 12 ദശലക്ഷം തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ ഏപ്രിലില്‍ 8.8 ദശലക്ഷം തൊഴില്‍ വര്‍ധിക്കുകയായിരുന്നു. മാര്‍ച്ചില്‍ കാര്‍ഷിക മേഖലയായിരുന്നു കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയതെങ്കില്‍ ഏപ്രിലില്‍ വ്യവസായവും സേവന മേഖലയും മുന്നിലെത്തി. കാലാവസ്ഥാ വിളവെടുപ്പ് പ്രശ്നങ്ങളെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ 52…

    Read More »
  • Business

    നാലാം പാദത്തില്‍ 272 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്

    2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ഉയര്‍ന്ന അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 272.04 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.79 കോടി രൂപയായിരുന്നു ഇത്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ബാങ്കിന്റെ അറ്റാദായം 44.98 കോടി രൂപയാണ്. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.59 ശതമാനം വര്‍ധിച്ച് 85,320 കോടി രൂപയിലെത്തി. സേവിങ്‌സ് നിക്ഷേപം 22.06 ശതമാനവും കറന്റ് നിക്ഷേപം 12.49 ശതമാനവും വര്‍ധിച്ച് യഥാക്രമം 24,740 കോടി രൂപയും 4,862 കോടി രൂപയിലുമെത്തി. കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 20.38 ശതമാനം വര്‍ധിച്ച് 29,601 കോടി രൂപയായി. പ്രവാസി നിക്ഷേപം 6.13 ശതമാനം വര്‍ധിച്ച് 27,441 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 25,855 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ അനുപാതം മെച്ചപ്പെട്ട് 33.21 ശതമാനത്തിലെത്തി. കാസ, റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍, കോര്‍പറേറ്റ് അക്കൗണ്ടുകള്‍,…

    Read More »
  • Business

    യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 29.79 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ

    മുംബൈ: യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 29.79 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ. ചെറുകിട-പ്രീപേയ്മെന്റ് ഇന്‍സ്ട്രുമെന്റ്സ് (പിപിഐ) ആവശ്യകതകളിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് പിഴയിട്ടത്. പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങളുടെ (പിപിഐ) വിതരണവും പ്രവര്‍ത്തനവും സംബന്ധിച്ച ആര്‍ബിഐ നല്‍കിയ ചില നിര്‍ദ്ദേശങ്ങള്‍ കമ്പനി പാലിച്ചില്ലെന്നാണ് നിരീക്ഷണം. യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് പിഴ ചുമത്തിയത്. എന്നിരുന്നാലും, പിഴ, റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി അതിന്റെ ഉപഭോക്താക്കളുമായുള്ള ഏതെങ്കിലും ഇടപാടിനേയോ കരാറിനേയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

    Read More »
  • Business

    ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിനില്ല; പിഎല്‍ഐ പദ്ധതിയില്‍ നിന്ന് പിന്മാറി ഫോര്‍ഡ്

    പെര്‍ഫോമന്‍സ്-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമില്‍ നിന്ന് (പിഎല്‍ഐ) പിന്മാറി അമേരിക്കന്‍ വാഹന നിര്‍മാതാവായ ഫോര്‍ഡ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിനായി നിക്ഷേപം നടത്തുന്നതില്‍ നിന്ന് പിന്മാറുകയാണെന്നാണ് ഫോര്‍ഡ് അറിയിച്ചത്. കാര്‍ നിര്‍മാണം അവസാനിപ്പിച്ച ശേഷം ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുമെന്ന് ഫോര്‍ഡ് പ്രഖ്യാപിച്ചത്. 27 വര്‍ഷത്തെ ഇന്ത്യയിലെ സാന്നിധ്യം അവസാനിപ്പിക്കുന്നതായി 2021 സെപ്റ്റംബറിലാണ് ഫോര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ഫോര്‍ഡിന് സാധിച്ചിരുന്നില്ല. കാര്‍ നിര്‍മാണം അവസാനിപ്പിക്കുമെന്നും അതേ സമയം എഞ്ചിന്‍ നിര്‍മാണവും ടെക്നോളജി സര്‍വീസ് ബിസിനസും തുടരുമെന്നുമാണ് കമ്പനി അറിയിച്ചിരുന്നത്. പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ ഏതെങ്കിലും ഒരു പ്ലാന്റില്‍ ഇവികള്‍ നിര്‍മിച്ച് കയറ്റി അയക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് ഫോര്‍ഡിന് ഫാക്ടറികള്‍ ഉള്ളത്. ഫോര്‍ഡിനെ ഉള്‍പ്പടെ 20 വാഹന നിര്‍മാതാക്കളെയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ തെരഞ്ഞെടുത്തത്. 45,016 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് തെരഞ്ഞെടുത്ത വാഹന നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നത്. ഫോര്‍ഡ്…

    Read More »
  • Business

    യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 1,440 കോടി രൂപയായി

    ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം 8 ശതമാനത്തിലധികം വര്‍ധിച്ച് 1,440 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 1,330 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്തം വരുമാനം 20,417.44 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 19,804.91 കോടി രൂപയായിരുന്നുവെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2021-22 മുഴുവന്‍ വര്‍ഷവും, സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം മുന്‍ വര്‍ഷത്തെ 2,906 കോടിയില്‍ നിന്ന് 80 ശതമാനം ഉയര്‍ന്ന് 5,232 കോടി രൂപയായി. അതേസമയം മൊത്തവരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 80,511.83 കോടിയില്‍ നിന്ന് 80,468.77 കോടി രൂപയായി കുറഞ്ഞു. 2022 മാര്‍ച്ച് 31 വരെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) മുന്‍ വര്‍ഷം ഇതേ കാലയളവിലെ 13.74 ശതമാനത്തില്‍ നിന്ന് 202211.11 ശതമാനമായി മെച്ചപ്പെട്ടു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍,2022 ല്‍ മൊത്ത നിഷ്‌ക്രിയ…

    Read More »
Back to top button
error: