ഫുഡ് ഡെലിവെറിയ്‌ക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ ഒരുങ്ങി ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നാണ് സ്വിഗ്ഗി പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ സാധ്യതകളുടെ തുടക്കം എന്നാണ് ഇതിനെ കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് ഇതിനെ വിശേഷിപ്പിച്ചത്. ഡ്രോൺ കമ്പനിക്ക് നിലവിൽ ഗുഡ്ഗാവിലും ചെന്നൈയിലും നിർമാണ സൗകര്യങ്ങളുണ്ട്.
കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിനായാണ് ഡ്രോണുകളുടെ ഉപയോഗം പരീക്ഷിക്കുവാൻ ഒരുങ്ങുന്നത്. വളരെ പെട്ടെന്ന് അവശ്യ സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കാനുള്ള മത്സരത്തിലാണ് മിക്ക കമ്പനികളും . ആ മത്സരത്തിൽ മുന്നിൽ എത്താനാണ് സ്വിഗ്ഗിയുടെ ശ്രമം.അതിന്റെ സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുകയാണ് കമ്പനി.
പ്രധാന നഗരങ്ങളിൽ ഡെലിവറി ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായഗതാഗത കുരുക്ക് പരിഹരിക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം സഹായകമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ച് ട്രയൽ റൺ തുടങ്ങി. ഡ്രോൺ ഡെലിവറി സംവിധാനം വഴി ഏതു സമയത്തും ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സാധിക്കും.