കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ദമ്പതികളിൽ നിന്ന് ഏഴ് കിലോയിലധികം സ്വർണം പിടികൂടി.പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദ്, ഭാര്യ സഫ്ന എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. സഫ്ന അഞ്ച് മാസം ഗർഭിണിയാണ്.ശരീരത്തിലും അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം പിടികൂടിയത്.അബ്ദുസമദ് 3672 ഗ്രാം സ്വർണവും സഫ്ന 3642 ഗ്രാം സ്വർണ മിശ്രിതവുമാണ് കടത്തിയത്.വെള്ളിയാഴ്ച ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു ഇവർ എത്തിയത്.
അടുത്തിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ സ്വർണ വേട്ടകളിലൊന്നാണ് ഇത്.മൂന്നേകാൽ കോടി രൂപയുടെ മൂല്യമാണ് കടത്തിയ സ്വർണത്തിനുള്ളത്.കസ്റ്റംസ് എയർ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് പിടികൂടിയത്.