തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പി.സി.ജോർജിന് പിന്തുണയുമായി ബിജെപി. പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ പോലീസ് വേട്ടയാടുകയാണ്.ജനങ്ങളെ അണിനിരത്തി ഇതിനെതിരെ ബിജെപി പ്രതിരോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം നിശബ്ദരാക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷം പൂർണ്ണമായും ഭീകരവാദത്തിന് കീഴടങ്ങിയെന്നും സുരേന്ദ്രൻ ട്വിറ്ററിൽ കുറിച്ചു.