തിരുവനന്തപുരം: കോൺഗ്രസിന്റെ 137-ാം വാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി. നടപ്പാക്കിയ 137 രൂപ ചലഞ്ച് പദ്ധതി ശനിയാഴ്ച അവസാനിപ്പിച്ചു.പദ്ധതിവഴി അമ്പതുകോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പകുതി പോലും പിരിച്ചെടുക്കാനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡിസംബർ 28-ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആദ്യസംഭാവന നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ക്യു.ആർ.കോഡ് സ്കാൻ ചെയ്തും ഡിജിറ്റൽ രീതിയിലും പണം അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.റിപ്പബ്ളിക് ദിനത്തിൽ പദ്ധതി അവസാനിപ്പിക്കാനായിരുന്നു കെ.പി.സി.സി. ആദ്യം തീരുമാനിച്ചിരുന്നത്.എന്നാൽ പിന്നീട് തീയതി ദണ്ഡിയാത്രയുടെ വാർഷികദിനമായ മാർച്ച് 12-ലേക്ക് മാറ്റി.ലക്ഷ്യം കൈവരിക്കാൻവേണ്ടി അത് വീണ്ടും ഏപ്രിൽ മുപ്പതിലേക്ക് ദീർഘിപ്പിക്കുകയായിരുന്നു.കാര് യമായ നേട്ടം ഉണ്ടാകാതിരിക്കുകയും കോൺഗ്രസ്സിൽ നിന്നുതന്നെ വിമർശനവും ഉയരുകയും ചെയ്തതോടെയാണ് ചലഞ്ച് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.