കാമുകിയുടെ മദ്യപാനം കയ്യോടെ പിടിക്കാൻ കുട്ടിയുടെ അമ്മയുമായി എത്തിയ കാമുകന് ഒടുവിൽ കുടുങ്ങി, പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നായകൻ വില്ലനായി
അടൂർ: നായകൻ ഒടുവിൽ വില്ലനായി. പതിനഞ്ചുകാരിയായ കാമുകി കൂട്ടുകാർക്കൊപ്പം മദ്യപിക്കുന്നത് കുട്ടിയുടെ മാതാവിനെയും നാട്ടുകാരെയും പൊലീസിനെയും അറിയിച്ച കാമുകന് കാര്യത്തോടടുത്തപ്പോൾ പോക്സോ കേസില്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് മദ്യം നല്കി പീഡിപ്പിച്ചു എന്നതാണ് കേസ്. സംഭവത്തില്‍ 26കാരൻ കാമുകനേയും, പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയും പൊലീസ് പിടികൂടി. ഒന്നാം പ്രതിയെ ഓടിച്ചിട്ടാണ് പിടിച്ചത്. കുട്ടിയെ മുന്‍പ് പീഡിപ്പിച്ച ബന്ധുവും പിന്നീട് അറസ്റ്റിലായി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി അനന്തു (26) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്താണ് അനന്തു.
അടൂര്‍ നെല്ലിമുകളിലെ പതിനഞ്ചുകാരന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടിയുടെ കൂട്ടുകാരന് ആണ് പതിനഞ്ചുകാരന്. ഇയാളുടെ മാതാപിതാക്കള്‍ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ ആയിരുന്നു. മൂത്ത സഹോദരനും വീട്ടില്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടി ഇവിടെ വന്നത്. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ മറ്റൊരു സുഹൃത്തായ ജോബിയെ (26) വിളിച്ചു. മദ്യവും ചിക്കനും വാങ്ങി ഇവിടെ എത്തിയ ജോബി തന്നെ ചിക്കന്‍ തയാറാക്കി കുട്ടികള്‍ക്കൊപ്പം മദ്യപിച്ചു.
ഈ സമയത്താണ് പെണ്‍കുട്ടിയുടെ കാമുകനായ അനന്തു കുട്ടിയുടെ അമ്മയെയും കൂട്ടി ഇവിടെ എത്തിയത്. പെണ്‍കുട്ടി മദ്യലഹരിയില്‍ കാലുറക്കാത്ത നിലയിലായിരുന്നു. വിവരം അറിഞ്ഞ് പോലീസും വന്നു. ഇതിനോടകം ആണ്‍കുട്ടിയുടെ മൂത്ത സഹോദരനും വീട്ടില്‍ എത്തി. തുടര്‍ന്ന് കുട്ടിയെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിനഞ്ചുകാരിയുടെ മദ്യപാനം കുട്ടിയുടെ മാതാവിനെയും നാട്ടുകാരെയും പൊലീസിനെയും അറിയിച്ച കാമുകന് പോക്സോ കേസില്‍ പിടിയിലുമായി. എല്ലാവരെയും സ്റ്റേഷനില്‍ എത്തിച്ച ശേഷം ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം വ്യക്തമായത്. അനന്തു ആണ് തന്നെ പീഡിപ്പിച്ചത് എന്നായിരുന്നു കുട്ടിയുടെ മൊഴി. പാണ്ടനാട് അനന്തുവിന്റെ വീടിനു സമീപം ആണ് പെണ്‍കുട്ടിയുടെ വീട്.
അടൂര്‍ കൈതക്കല്‍ എന്ന സ്ഥലത്ത് ഇപ്പോള്‍ വാടകക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇവിടെയും പണ്ടനാട്ടും വച്ചു പല തവണ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. ഈ കൂട്ടുകാരന്റെ വീട്ടില്‍ മുന്‍പ് അനന്തു പെണ്‍കുട്ടിയെയും കൂട്ടി വന്നിട്ടുണ്ട്. മദ്യം നല്കി ശീലിപ്പിച്ചത് സ്വന്തം പിതാവ് തന്നെ ആണെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു എന്നാണ് സൂചന.
പ്രായപൂര്‍ത്തി ആകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയതിന് ജോബിയേയും പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി.