NEWS

അറുപത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ സമ്മാനം അടിച്ച ആളെ കണ്ടെത്താനാകാതെ അബുദാബി ബിഗ് ടിക്കറ്റ് സംഘാടകർ

ബുദാബി ബി​ഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് സമ്മാനം. 065049 എന്ന ടിക്കറ്റിലൂടെ മനുഭായ് ചൗഹാനാണ് 3,00,000 ദിര്‍ഹം (അറുപത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.എന്നാൽ ഇയാളെ കണ്ടെത്താനാകാതെ കുഴയുകയാണ് ബിഗ് ടിക്കറ്റ് സംഘാടകർ.

നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ മനുഭായ് ചൗഹാനെ ഫോണില്‍ ബന്ധപ്പെടാന്‍ ബി​ഗ് ടിക്കറ്റ് അവതാരക ബുഷ്റ ശ്രമിച്ചെങ്കിലും സാധിച്ചില്ല.സമ്മാനാര്‍ഹനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ബി​ഗ് ടിക്കറ്റ് സംഘാടകര്‍ അറിയിച്ചു.

 

www.bigticket.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര, പ്രതിമാസ നറുക്കെടുപ്പുകളിലെ വിജയികളെക്കുറിച്ചുള്ള വിവരങ്ങളറിയാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: