NEWS

എറണാകുളം – വേളാങ്കണ്ണി ട്രെയിന്‍ സ‌ര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനം

റണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിന്‍ സ‌ര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനം.കൊവിഡ് നിയന്ത്രണത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച മിക്ക സര്‍വീസുകളും പുനരാരംഭിച്ചെങ്കിലും വേളാങ്കണ്ണിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധത്തിലായിരുന്നു.

ആഴ്ചയില്‍ രണ്ടു ദിവസം വീതം സര്‍വീസ് ആരംഭിക്കാനുളള നിര്‍ദ്ദേശം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്ന് ആരംഭിച്ച്‌ കോട്ടയം, കൊല്ലം, ചെങ്കോട്ട, രാജപാളയം, പുതുക്കോട്ടൈ, തിരുച്ചിറപ്പളളി, തഞ്ചാവൂര്‍, നാഗപ്പട്ടണം വഴി വേളാങ്കണ്ണിയിലെത്തുന്ന വിധത്തിലാണ് ക്രമീകരണം.

Back to top button
error: