NEWS

കെഎസ്ആർടിസി സിറ്റി റൈഡ്; നഗരം ചുറ്റാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ ബസുകൾ

തിരുവനന്തപുരം: യൂറോപ്യൻ നഗരങ്ങളിലെ പൊതുഗതാഗത സർവീസുകളുടെ മുഖമുദ്രയായ മുകൾ വശം തുറന്ന ഡബിൾ ഡെക്കർ ബസുകൾ ഇനി തലസ്ഥാന നഗരത്തിന്റെയും ഭാഗമാകും. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ബസ് സർവീസ് ആരംഭിക്കുന്നത്.
നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് കെ എസ് ആർ ടി സി ‘സിറ്റി റൈഡ്’ എന്ന പേരിൽ സർവീസ് ആരംഭിക്കുന്നത്. ഇന്നലെ വൈകിട്ട് 6.45-ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: