Month: April 2022

  • NEWS

    സ്വിഫ്റ്റ് സർവീസ് ഹിറ്റ്; ഒരാഴ്ചത്തെ വരുമാനം 35.38 ലക്ഷം

    തിരുവനന്തപുരം: അപകടങ്ങൾക്കും ആരോപണങ്ങൾക്കും വിട.ആദ്യയാത്ര മുതലുള്ള അപകടങ്ങളേത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയിലും മികച്ച കളക്ഷന്‍ നേടി കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍.സ്വിഫ്റ്റ് ബസ് സര്‍വ്വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 17 വരെ കളക്ഷന്‍ ഇനത്തില്‍ ലഭിച്ചത് 35,38,291 രൂപയാണ്. ഏപ്രില്‍ 11 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകള്‍ സര്‍വ്വീസ് നടത്തിയത്. ബെംഗളൂരുവിലേക്കുള്ള സര്‍വ്വീസുകളാണ് കളക്ഷനില്‍ മുന്‍പന്തിയില്‍.

    Read More »
  • NEWS

    കൊച്ചിക്കാർ തിരിച്ചറിയാതെപോയ എഴുത്തുകാരി; കേരളവും!

    ഇന്ത്യയിലെ എല്ലാ പ്രധാനമതവിഭാഗങ്ങളും കൂടി ചേരുന്ന ഒരു പോളിങ്ങ്‌ ബൂത്ത്‌ ഏതാണന്ന്‌ യുപിഎസ്‌സി യില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു… പലരും ബോബെ,ഡല്‍ഹി,കർക്കത്ത,ബാഗ്ലൂർ, മദ്രാസ്‌ തുടങ്ങിയ സ്ഥലങ്ങള്‍ എഴുതി.. എന്നാല്‍ അതെല്ലാം തെറ്റായിരുന്നു… കൊച്ചി മട്ടാഞ്ചേരിയിലെ ഹാജിസാ സ്‌ക്കൂളിലെ 38 ാം ബൂത്ത്‌ ആയിരുന്നു അത്…!!! അതെ,ബഹുസ്വരതയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പണ്ടുമുതലേ കൊച്ചി. പറയാന്‍ വന്ന വിഷയം ഇതൊന്നുമല്ലാ… മലയാളികൾ മറന്ന ഒരു മഹിളാരത്‌നം ഉണ്ടായിരുന്നു കുറെനാൾ മുൻപ് വരെ കൊച്ചിയില്‍… കേരളം മറന്നാലും കൊച്ചി ആ മഹിളയെ മറക്കരുതായിരുന്നു! കാരണം ഇന്നും വടക്കേയിന്ത്യയില്‍ വായിക്കപ്പെടുന്നുണ്ട്‌ ഇവരുടെ  സ്യഷ്‌ടികള്‍… ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാനില്‍ … ബംഗ്ലാദേശില്‍,…. എന്തിന്‌ ഗള്‍ഫ്‌ രാജ്യങ്ങളിൽ പോലും!! ഇത്രയും ഒരു പ്രശസ്ഥയായ സത്രീയോ..? അതും ഒരു കൊച്ചിക്കാരി..? അതെ മട്ടാഞ്ചേരിയില്‍ ഹാജി അഹമ്മദ്‌ സേട്ടിന്റെയും മറിയം ബായിയുടെയും മകളായി 1930 ല്‍ ജനിച്ച സുലേഖ ആണ്‌ കൊച്ചിയുടെ വിഖ്യാതമായ സാഹിത്യ ചരിത്രത്തിലെ ആരും അറിയപ്പെടാതെ പോയ ആ…

    Read More »
  • NEWS

    തൈര് സ്വാദം-വേനൽക്കാലത്തെ ഏറ്റവും മികച്ച ഭക്ഷണം

    വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും പറ്റിയ ഭക്ഷണമാണ് തൈര് സ്വാദം.ശരീരം തണുപ്പിക്കുമെന്ന് മാത്രമല്ല വേനൽക്കാലത്ത് ഉണ്ടാകുന്ന പല ദഹന-ഉദര പ്രശ്നങ്ങളിൽ നിന്നും ഇത് വിടുവിക്കുകയും ചെയ്യും.പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ് അധികം വന്ന ചോറ് വേസ്റ്റാകാതിരിക്കാനും ഇത് സഹായിക്കും. തമിഴ്​നാട്​ സ്​പെഷൽ സൂപ്പർ തൈര്​ സാദം ഉണ്ടാക്കാം ആവശ്യമുള്ളവ വേവിച്ച്​ തണുപ്പിച്ച ചോറ്​ -2 കപ്പ്​ തൈര്​ -2 കപ്പ്​ കറിവേപ്പില -2 തണ്ട്​ വറ്റൽ മുളക്​ -2 എണ്ണം പച്ചമുളക്​ -2 എണ്ണം ഇഞ്ചി -ചെറിയ കഷണം ഉപ്പ്​, കടുക്​, എണ്ണ -ആവശ്യത്തിന്​ കായം -കാൽ ടീസ്​പൂൺ തയാറാക്കുന്ന വിധം ചോറ്​ നന്നായി വെന്തശേഷം തണുപ്പിക്കണം.ശേഷം തൈര്​ നന്നായി ഉപ്പുചേർത്ത് ഉടച്ച്​ ചോറിലേക്ക്​ മിക്​സ്​ ചെയ്യാം. ഒരു പാനിൽ ഓയിൽ ​വച്ച്​ ചൂടാക്കി കടുക്,വറ്റൽ മുളക്​, കറിവേപ്പില എന്നിവ വറു​ത്തെടുക്കണം. ഇതിലേക്ക്​ ഇഞ്ചി,പച്ചമുളക്​, കായം എന്നിവ ചേർത്ത്​ വഴറ്റാം. ഇത്​ ചോറിലേക്ക്​ ചേർത്ത്​ നന്നായി ഇളക്കി മിക്​സ്​ ചെയ്യണം. തൈര്​ സാദം റെഡി.അച്ചാറ്…

    Read More »
  • NEWS

    സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ മാത്രം പദ്ധതിയല്ല; റെയില്‍വേ മന്ത്രാലയവും പദ്ധതിയില്‍ പങ്കാളി: മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം:  സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ മാത്രം പദ്ധതിയല്ലെന്നും റെയില്‍വേ മന്ത്രാലയവും പദ്ധതിയില്‍ പങ്കാളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭാവി തലമുറയെ മുന്നില്‍ കണ്ടുള്ള വികസനമാണ് വേണ്ടതെന്നും വ്യക്തമാക്കി. ഭൂരിപക്ഷം ജനങ്ങളും വികസനത്തില്‍നിന്ന് പുറത്തു പോകുന്ന വികസന പദ്ധതിയല്ല എല്‍ഡിഎഫ് ആഗ്രഹിക്കുന്നത്. എല്ലാ പ്രദേശങ്ങളെയും സ്പര്‍ശിക്കുന്നതും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായിരിക്കണം വികസനം. സാമൂഹിക ആഘാത, പരിസ്ഥിതി പഠനത്തിലൂടെ പരമാവധി ആഘാതം ഒഴിവാക്കിയും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയും മാത്രമേ പദ്ധതി നടപ്പിലാക്കൂ. ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല എല്‍ഡിഎഫ് നടത്തുക. അതിവേഗ റെയില്‍പാത നാടിന് അത്ര ഗുണം ചെയ്യില്ലെന്നതും വലിയ ചെലവേറയതുമാണ് എന്നതാണ് അര്‍ധ അതിവേഗപാത തിരഞ്ഞെടുക്കാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പുതിയ റെയില്‍പാതയെക്കുറിച്ച്‌ ചിന്തിക്കണമെന്ന് ഇന്‍ഡ്യന്‍ റെയില്‍വേയാണ് നിര്‍ദേശിച്ചത്. എന്നാല്‍, കേന്ദ്ര സർക്കാര്‍ കൂടി പങ്കാളിയായ സംരംഭത്തെ…

    Read More »
  • NEWS

    ഇന്റർനെറ്റ് സ്പീഡ് ഇല്ലേ !! സ്മാർട്ട് ഫോണിലെ 4G സ്പീഡ് വർദ്ധിപ്പിക്കാൻ ഒരു ചെറിയ ടിപ്സ്

    സ്മാർട്ട് ഫോണുകൾ ഉപഭോതാക്കളിൽ ഏറെ ഭാഗവും ഇന്ന് 4ജി സ്മാർട്ട് ഫോണുകൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്നാൽ മിക്ക ഉപഭോതാക്കളും നേരിടുന്ന ഒരു പ്രധാന പ്രശ്നം നെറ്റ്വർക്ക് ഇഷ്യൂ തന്നെയാണ്. പല സ്ഥലങ്ങളിലും ശരിയായ രീതിയിൽ ഇന്റർനെറ്റ് സ്പീഡ് ലഭിക്കുകയില്ല. നമ്മളുടെ സ്മാർട്ട് ഫോണുകളിൽ തന്നെ ഇന്റർനെറ്റ് സ്പീഡുകൾ വർദ്ധിപ്പിക്കുന്നതിനു ഒരുപാടു ഓപ്‌ഷനുകൾ ഉണ്ട്.അത്തരത്തിൽ ഉള്ള ഒന്നുരണ്ടു ട്രിക്കുകൾ ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞുതരുന്നത്.എന്നാൽ ഈ ട്രിക്കുകൾ എല്ലാ സ്മാർട്ട് ഫോണുകളിലും വർക്ക് ആകണമെന്നില്ല.ആദ്യത്തെ വഴി എന്ന് പറയുന്നത് ഏതെങ്കിലും സുരക്ഷിതമായ നെറ്റ് ബൂസ്റ്ററുകൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്യുക എന്നതാണ്. ഉദാഹരണത്തിന് നെറ്റ് ഒപ്ടിമൈസേർ ആൻഡ് ബൂസ്റ്റർ എന്ന ആപ്ലികേഷൻ തന്നെ നോക്കാം .ഇത് ഒരു DNS സെർവർ മാത്രമാണ് .ഇതിന്റെ സഹായത്തോടെ ഒരുപരിധിവരെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കുവാൻ സാധിക്കുന്നു .രണ്ടാമത്തെ വഴി എന്ന് പറയുന്നത് നമ്മളുടെ ഫോണുകളിലെ സെറ്റിങ്സിൽ പോയി ഓട്ടോ സ്റ്റാർട്ട് എന്ന ഓപ്‌ഷൻ കണ്ടെത്തുക.  …

    Read More »
  • NEWS

    ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പുറകിൽ എന്ന് റിപ്പോർട്ട്

    ന്യൂഡൽഹി : ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പുറകിൽ എന്ന്  റിപ്പോര്‍ട്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ കണക്കെടുത്താല്‍ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലും ഇന്ത്യ ഉള്‍പ്പെടുന്നില്ല എന്ന് ഓക്‌ല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021 മാര്‍ച്ചിലെ റിപ്പോര്‍ട്ടിലും ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യയ്ക്ക് കാര്യമായ പുരോഗതിയില്ലെന്നും ഓക്‌ല റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്രോഡ്‌ബാന്‍ഡ് വേഗത്തിലും ഇന്ത്യയ്ക്ക് കാര്യമായ പുരോഗതി ഒന്നുമില്ല. ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇതുള്ളത്. നിലവില്‍ 120 ആം സ്ഥാനത്താണ് ഇന്ത്യ. റിപ്പോര്‍ട് പ്രകാരം മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡില്‍ യുഎഇയാണ് ഒന്നാമത് ഉള്ളത്. യുഎഇയിലെ ശരാശരി ഡൗണ്‍‌ലോഡ് വേഗം 266.66 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 32.05 എംബിപിഎസും ആണ്. (കണക്ഷൻ ഡാറ്റ നിരക്ക്, ലേറ്റൻസി തുടങ്ങിയ ഇന്റർനെറ്റ് ആക്സസ് പെർഫോമൻസ് മെട്രിക്കുകളുടെ സൗജന്യ വിശകലനം നൽകുന്ന  വെബ് ടെസ്റ്റിംഗ്, നെറ്റ്‌വർക്ക് ഡയഗ്നോസ്റ്റിക്സ് കമ്പനിയാണ് ഓക്‌ല)

    Read More »
  • NEWS

    എന്തുകൊണ്ടാണ് കല്ലിൽ അരച്ച അരപ്പ് ചേർത്ത കറിയും മിക്സിയിൽ അരച്ച അരപ്പ് ചേർത്ത കറിയും തമ്മിൽ രുചി വ്യത്യാസം തോന്നാറുള്ളത്?

    മിക്സിയിൽ അരക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം- രണ്ടോ നാലോ മൂർച്ചയുള്ള ബ്ലേഡുകൾ, അതിനെ കറങ്ങാൻ സഹായിക്കുന്നതിനായി നേരെ അടിയിൽ ഒരു ഇലക്ട്രിക് മോട്ടോർ. ഏതൊരു മിക്സിയെടുത്താലും കാര്യങ്ങൾ ഏറെക്കുറെ ഇങ്ങനെ തന്നെയായിരിക്കും. നമ്മൾ ചേർക്കുന്ന തേങ്ങ, ഉള്ളി, മസാലകൾ എന്നിവയെല്ലാം അതിവേഗം കറങ്ങുന്ന ഈ ബ്ലേഡുകളുടെ ചലനത്താൽ ചെറുതരികളാക്കപ്പെടുകയാണ് ചെയ്യുന്നത്. കുറച്ചു സമയം കൊണ്ട് അതിനെ വീണ്ടും വീണ്ടും ചെറുതാക്കി മുറിച്ചെടുക്കുന്നു. വിരലുകൾ കൊണ്ട് തിരുമ്മി നോക്കുമ്പോൾ തരികൾ കാര്യമായൊന്നും കിട്ടിയില്ലെങ്കിൽ അരഞ്ഞു എന്നും നമ്മൾ തീരുമാനിക്കും. പക്ഷെ ഇതിനിടയിൽ ഒരു സംഭവം കൂടിയുണ്ട്. ബ്ലേഡിനെ കറങ്ങാൻ സഹായിക്കുന്ന മോട്ടോറാശാൻ ഇത്രയും സമയം പണിയെടുപ്പിച്ചതിനാൽ നന്നായി ദേഷ്യപ്പെട്ടിട്ടുണ്ടാവും. അതിയാന്റെ ചൂട് ജാറിലേക്കും പകർന്ന് നമ്മുടെ അരപ്പും ഏറെക്കുറെ ചൂടായിക്കാണും. ഈ രണ്ടു കാര്യങ്ങളാണ് മിക്സിയിൽ അരക്കുന്ന കൂട്ടുകളുടെ രുചിയെ ബാധിക്കുന്നത്. ഇതിനെ ഒരു പരിധി വരെ കുറക്കാൻ വഴിയുണ്ട്. ഒന്നുകിൽ അരക്കാനുള്ള കൂട്ട് ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ചെടുക്കുക. അല്ലെങ്കിൽ അരക്കുമ്പോൾ…

    Read More »
  • NEWS

    ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു

    ന്യൂഡല്‍ഹി : ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതായി ഇന്ത്യന്‍ വ്യോമ സേന. സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് ബ്രഹ്മോസ് മിസൈല്‍ വിക്ഷേപിച്ചത്.ഇത് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഡീ കമ്മീഷന്‍ ചെയ്ത ഇന്ത്യന്‍ നാവിക സേനയുടെ കപ്പലിലേക്കാണ് മിസൈല്‍ അയച്ചത്. നാവിക സേനയുമായി മികച്ച പങ്കാളിത്തത്തോടെയാണ് മിസൈല്‍ പരീക്ഷണം നടത്തിയത് എന്നും വ്യോമ സേന ട്വിറ്ററിലൂടെ അറിയിച്ചു. കിഴക്കന്‍ സീബോര്‍ഡില്‍ വെച്ചായിരുന്നു മിസൈല്‍ പരീക്ഷണം. ഇന്ത്യയും റഷ്യന്‍ ഫെഡറേഷനും ചേര്‍ന്ന് നിര്‍മ്മിച്ച ബ്രഹ്മോസിന്, 300 കിലോമീറ്റള്‍ ചുറ്റളവിലുള്ള ശത്രുക്കളെ ലക്ഷ്യസ്ഥാനത്തെത്തി തകര്‍ക്കാനാകും.റഷ്യന്‍ കമ്ബനിയായ സുഖോയുമായി ചേര്‍ന്ന് ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ച ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയി Su-30MKI. 2.5 ടണ്‍ ഭാരം വരെ ഈ യുദ്ധവിമാനത്തിന് താങ്ങാനാകും. ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ വേണ്ടി സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സിസ്റ്റവും യുദ്ധവിമാനത്തിലുണ്ട്.

    Read More »
  • NEWS

    മുഖക്കുരു മുതൽ മൂലക്കുരു വരെ മാറ്റാം, നാട്ടു വൈദ്യത്തിലൂടെ

    നാട്ടു വൈദ്യം എന്നത് നമ്മുടെ നാടിന്റെ നാട്ടറിവുകൾ മാത്രമല്ല,നേരറിവുകളുമായിരുന്നു.ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന പഴയകാലത്ത് ഏതു രോഗത്തിനും ഒറ്റമൂലിമരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നു നമ്മുടെ പൂർവ്വികർ.ഇങ്ങനെ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്ന അവരുടെ കിഡ്നികളോ ലിവറോ പാർശ്വഫലങ്ങളാൽ നശിച്ചതുമില്ല.എന്തിനേറെ ഷുഗറോ പ്രഷറോ ഒന്നും അവരെ ബാധിച്ചിരുന്നതുമില്ല. ഇന്നത്തെ പുതുതലമുറയ്ക്ക് ഇതൊന്നും പരിചിതമല്ലെങ്കിലും താല്‍പ്പര്യമുള്ളവര്‍ക്കായി ചിലതിവിടെ പരിചയപ്പെടുത്തുന്നു. മൂലക്കുരു, മലബന്ധം രണ്ടു പിടി വാളൻപുളിയില, രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ് അളവിൽ വറ്റിച്ച് അരിച്ചെടുത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. ആര്യവേപ്പില, മഞ്ഞൾ, കുറച്ച് ഉപ്പ് ഇവയിട്ടു തിളപ്പിച്ച വെള്ളത്തിൽ ചൂടാറുമ്പോൾ 30 മിനിറ്റ് മുങ്ങിയിരിക്കുന്നത് മൂലക്കുരു ശമനത്തിന് ഉത്തമമാണ്.രണ്ട് അല്ലി വാളൻപുളി ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധത്തിന് വളരെ ഉത്തമം. കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും.ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാറാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും…

    Read More »
  • Kerala

    എടരിക്കോട് ബൈക്കപകടം, താനൂർ തെയ്യാല സ്വദേശി 22 കാരൻ മരണപ്പെട്ടു

    മലപ്പുറം: കോട്ടക്കൽ എടരിക്കോട് മമ്മാലിപ്പടിയിൽ ഇന്ന് രാത്രി 10 മണിയോടെ നടന്ന ബൈക്ക് അപകടത്തിൽ 22 കാരനായ യുവാവ് മരണപ്പെട്ടു. താനൂർ സ്വദേശി മുഹമ്മദ്‌ നിബ്രസുൽ ഹക്ക് (22)ആണ് മരണ പെട്ടത്. അപകടം നടന്ന ഉടൻ ഇദ്ദേഹത്തെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം അൽമാസ് ഹോസ്പിറ്റലിൽ.

    Read More »
Back to top button
error: