KeralaNEWS

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ, കൊച്ചിയിലാണ് സംഭവം

കൊച്ചി: ഇടപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ ഡോ. എൻ. ശ്രീഹരി ലൈംഗികപീഡന കേസിൽ അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടറെ അറസ്റ്റു ചെയ്തത്. കോട്ടയം സ്വദേശിനിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. എറണാകുളം നോർത്ത് പൊലീസാണ് ഡോ. ശ്രീഹരിയെ അറസ്റ്റ് ചെയ്തത്.

വിവാഹ വാഗ്ദാനം നൽകി കൊച്ചി കതൃക്കടവിലെയും ചിറ്റൂർ റോഡിലെയും ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് ശ്രീഹരിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. അറസ്റ്റിലായ ശ്രീഹരിയെ കോടതിയി റിമാൻഡ് ചെയ്തു.

Back to top button
error: